അർധരാത്രി മുതല്‍ രാവിലെ ആറുവരെ പരിധിയില്ലാതെ ഡാറ്റ; വി ഛോട്ടാ ഹീറോ പ്ലാന്‍ ഇങ്ങനെ
Mail This Article
പരിധിയില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന രണ്ട് ഡാറ്റ പ്ലാനുകള്‍ അവതരിപ്പിച്ച് വി. വോഡഫോണ്‍ ഐഡിയയുടെ രണ്ട് പുതിയ അണ്‍ലിമിറ്റഡ് 'വി ഛോട്ടാ ഹീറോ പ്ലാനുകള്‍ (നൈറ്റ് ബിംഗെ) അര്‍ധരാത്രി മുതല്‍ രാവിലെ ആറുവരെ പരിധിയില്ലാതെ ഉപയോഗിക്കാന്‍ കഴിയും.
ഒരു ദിവസത്തേക്കു ഉപയോഗിക്കാവുന്ന 17 രൂപയുടേയും 7 ദിവസം വരെ ഉപയോഗിക്കാവുന്ന 57 രൂപയുടേയും ഡാറ്റ പ്ലാനുകളാണ് പ്രധാനമായും പ്രീ പെയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് കമ്പനി അവതരിപ്പിച്ചത്.
ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍, ജോലി തേടുന്നവര്‍ അല്ലെങ്കില്‍ അടുത്തകാലത്ത് ജോലി ലഭിച്ചവര്‍പോലുള്ള ഉപഭോക്താക്കളുടെ പഠനം, വിനോദം, തൊഴിൽ സംബന്ധിയായ വൈവിധ്യമാര്‍ന്ന ആവശ്യങ്ങൾ നിറവേറ്റുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയതാണ് പ്രാരംഭ ശ്രേണിയിലുള്ള ഡാറ്റ പ്ലാനുകള്‍.
English Summary: Vi Launches New Unlimited Night Data Packs - 'Vi Chhota Hero'