ADVERTISEMENT

സോഫ്‌റ്റ്‌വെയർ നിർമാണത്തെക്കുറിച്ചു യാതൊരു പരിചയവുമില്ലാത്ത വ്യക്തികൾക്ക് പോലും വെബ്, മൊബൈൽ ആപ്ലിക്കേഷനുകൾ നിർമിക്കാൻ സാധിച്ചാലോ!, അത്തരമൊരു സംവിധാനമാണ് ലോ-കോഡ് / നോ-കോഡ്. ലളിതമായ 'ഡ്രാഗ് ആൻഡ് ഡ്രോപ്പ്'  ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ നിർമിക്കാനും ഉപയോഗിക്കാനും  സാധിക്കും.

നോ-കോഡ് : കോഡിങും പ്രോഗ്രാമിങ് ഭാഷകളെക്കുറിച്ചുള്ള അറിവില്ലാതെ ആപ്ലിക്കേഷനുകൾ രൂപകൽപന ചെയ്യാം. ഒരു വരി കോഡ് പോലും എഴുതാതെ തന്നെ ആപ്ലിക്കേഷനുകൾ വികസിപ്പിക്കാം.

ലോ-കോഡ് സംവിധാനം : ദൃശ്യാധിഷ്ടിത യൂസർ ഇന്റർഫേസിലൂടെ പൂർണ്ണമായും പ്രവർത്തനക്ഷമമായ ആപ്ലിക്കേഷനുകൾ രൂപകൽപന ചെയ്യാൻ സാധിക്കും. പൂർണമായി ഇഷ്ടാനുസൃത ആപ്ലിക്കേഷൻ നിർമിക്കുന്നതിനു ചിലപ്പോൾ അധിക കോഡിങ് ആവശ്യമായി വന്നേക്കാം. അതുകൊണ്ട് ഈ പ്ലാറ്റ്ഫോമിൽ ആപ്ലിക്കേഷൻ നിർമ്മിക്കുന്നതിന് അത്യാവശ്യ കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് / കോഡിങ് പരിജ്ഞാനം ഉണ്ടാകുന്നത് നല്ലതാണ്.

ഒരു ആപ്ലിക്കേഷൻ  നിർമിക്കുമ്പോൾ നമ്മുടെ ആവശ്യങ്ങൾക്ക് അനുയോജ്യമാണോ എന്നതിനെ ആശ്രയിച്ചു ആയിരിക്കും ആ പ്ലാറ്റ്‌ഫോം ലോ കോഡ് അല്ലെങ്കിൽ നോ കോഡ് എന്ന് പറയുക. ലളിതമായ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ആപ്പുകൾ സൃഷ്ടിക്കാൻ നോ-കോഡ് സാധാരണയായി ഉപയോഗിക്കുന്നു. അത്തരം സന്ദർഭങ്ങളിലും ലോ-കോഡ് ഉപയോഗിക്കാവുന്നതാണ്.

ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ഇന്റഗ്രേഷൻ പോലുള്ള  കോർ സിസ്റ്റത്തിൻറെ നിർണായകമായ പ്രക്രിയകൾ പ്രവർത്തിപ്പിക്കുന്ന ആപ്പുകൾ സൃഷ്ടിക്കാൻ ലോ-കോഡ് ആവശ്യമാണ്.നോ-കോഡ് ഡവലപ്‌മെന്റിൽ  ആപ്പുകൾ പൂർണമായും ഡ്രാഗ് ആൻഡ് ഡ്രോപ്പ് ക്യാൻവാസ് ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നതിനാൽ, പൂർണമായ ഇഷ്‌ടാനുസൃതമാക്കലിന് പരിമിതികളുണ്ട്. അതിനാൽ ഒരു ലോ-കോഡ് ആപ്ലിക്കേഷൻ ഡവലപ്‌മെന്റ് പ്ലാറ്റ്‌ഫോം തിരഞ്ഞെടുക്കുന്നത് കസ്റ്റമൈസേഷന് കൂടുതൽ ഗുണകരമാകും.

പ്രത്യേകതകൾ

∙ ലോ-കോഡ്/നോ-കോഡ് പ്ലാറ്റ്‌ഫോമുകൾക്ക് ആപ്പുകളുടെ നിർമാണ ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയും.

∙ ചെറിയ ആവശ്യങ്ങൾക്ക് വലിയ വിദഗ്ദരെ തേടേണ്ടി വരുന്നില്ല

∙ വളരെ വേഗത്തിൽ ആപ്ലിക്കേഷൻ നിർമ്മിക്കാൻ കഴിയും.

∙  ആപ്ലിക്കേഷൻ നിരന്തരം അപ്‌ഡേറ്റ് ചെയ്യുകയും പരിപാലിക്കുകയും ചെയ്യേണ്ടതുണ്ട്. ലോ-കോഡ്/നോ-കോഡ് ഡവലപ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ ഈ പ്രക്രിയയെ വേഗത്തിലാക്കുന്നു.

∙ പ്രൊഫഷണൽ ഡവലപ്പർമാർക്കും സഹായകമാണ് ലോ-കോഡ്/നോ-കോഡ്. കോഡ് വരി വരിയായി എഴുതേണ്ടതിന്റെ ആവശ്യകതയില്ലാതെ വേഗത്തിൽ ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ സഹായിക്കും.

∙ ലോ-കോഡ്/നോ-കോഡ് പ്ലാറ്റ്‌ഫോമിലൂടെ സിറ്റിസൺ ഡവലപ്പർമാർ വൻതോതിൽ സൃഷ്ടിക്കപ്പെടാനുമിടയാകും.

English Summary: New Era Of App Development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com