ച്ഛെ..വൃത്തികേട്! ഫോണിലേക്കെത്തുന്ന നഗ്നചിത്രങ്ങളെല്ലാം തടയും; ഉടമയ്ക്കു കാണാനാവില്ല
Mail This Article
അനുവാദമില്ലാതെ അന്യർ അശ്ലീല വിഡിയോകളും ചിത്രങ്ങളും അയയ്ക്കുന്നതിനുള്ള പരിഹാരവുമായി ആപ്പിളിന്റെ 'സെന്‍സിറ്റീവ് കണ്ടന്റ് വാണിങ് സംവിധാനം' നിരവധി ഗ്രൂപ്പുകളും പല രീതിയിലുള്ള സുഹൃത്തുക്കളുമുണ്ടെങ്കിൽ ഫോൺ കുട്ടികളുടെ കയ്യിലോ അല്ലെങ്കിൽ പൊതു സ്ഥലത്തുവച്ചു ഫയലുകൾ തുറക്കുമ്പോൾ ഏതുതരമായിരിക്കും എന്നറിയാതെ കുഴങ്ങിപ്പോകാറുണ്ട്. ചിലപ്പോൾ നഗ്ന ദൃശ്യങ്ങളോ അല്ലെങ്കിൽ അപകടങ്ങളുടെ ഭീകര ചിത്രങ്ങളോ അയച്ചു ആ സുഹൃത്ത് നിങ്ങളുടെ ദിവസം കുളമാക്കിയേക്കാം. എന്നാലിതാ ഏറ്റവും പുതിയ ഐഒഎസിൽ ഇനി അശ്ലീലമെല്ലാം തനിയെ നിയന്ത്രിക്കപ്പെടും. ആപ്പിളിന്റെ ഏറ്റവും പുതിയ ഐഒഎഎസിലെ ഫീച്ചറാണിത്.
ഇങ്ങനെ പ്രവർത്തിപ്പിക്കാം
ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > സെൻസിറ്റീവ് ഉള്ളടക്ക മുന്നറിയിപ്പ് > സെൻസിറ്റീവ് ഉള്ളടക്ക മുന്നറിയിപ്പ് ഓണാക്കുക.
മെസേജിങ് സംവിധാനങ്ങളിലും എയർഡ്രോപിലും ഫേസ് ടൈം സന്ദേശങ്ങളിലുമെല്ലാം ആവശ്യപ്പെട്ടാൽ ആക്ടിവേറ്റാകുന്ന രീതിയിൽ ഈ സംവിധാനം പ്രവർത്തിക്കും. എനിക്കിത് കണ്ടേ തീരു എന്നു ഉപയോക്താവ് സ്ഥിരീകരണം നൽകാതെ ഫയൽ കാണാനാവില്ല.ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ ഐഎസിനും ഐപാഡ്എസിനും പുതിയ 17-ാം തലമുറ പതിപ്പുകള്‍ സെപ്റ്റംബറിലോ ഒക്ടോബറിലോ ലഭ്യമാക്കിയേക്കും. ഐഎസ് 17ന്റെ പൂര്‍ണ്ണ ശേഷി ചൂഷണം ചെയ്യാന്‍ സാധിക്കുന്ന ഉപകരണം ഐഫോണ്‍ 15 പ്രോ സീരിസ് ആയിരിക്കും. അതേസമയം, ഐഫോണ്‍ 14 പ്രോ സീരിസിലും മിക്ക ഫീച്ചറുകളും ലഭിച്ചേക്കും. ഐഎസ് 17 ഡവലപ്പര്‍ ബീറ്റ ലഭ്യമാക്കി കഴിഞ്ഞു. പബ്ലിക് ബീറ്റ താമസിയാതെ നല്‍കും.
ഐഫോണ്‍ എക്‌സിന് വിട
പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയമായി മാറിയ മോഡലായ ഐഫോണ്‍ 10 അല്ലെങ്കില്‍എക്‌സ്, ഐഫോണ്‍ 8, 8 പ്ലസ് മോഡലുകള്‍ക്ക് ഐഒഎസ് 17 ലഭിക്കില്ല. എക്‌സ്ആര്‍ സീരിസ് മുതല്‍ ഇറക്കിയ മോഡലുകള്‍ക്കായിരിക്കും പുതിയ ഒഎസ് സ്വീകരിക്കാന്‍ സാധിക്കുക. അതുപോലെ, ആദ്യ തലമുറിയിലെ ഐപാഡ് പ്രോ മോഡലുകള്‍ക്കും സപ്പോര്‍ട്ട് ഉണ്ടായിരിക്കില്ല. 2018ന് മുമ്പു പുറത്തിറക്കിയ പ്രോ അല്ലാത്ത ഐപാഡുകളില്‍ ഒന്നിനും തന്നെ സപ്പോര്‍ട്ട് ഉണ്ടായിരിക്കില്ല. ഐപാഡ് എയര്‍ ശ്രേണിയുടെ മൂന്നാം തലമുറയ്ക്കും, ഐപാഡ് മിനിയുടെ 5-ാം തലമുറയ്ക്കും സപ്പോര്‍ട്ട്ലഭിക്കും. എന്നാല്‍, ഐഒഎസ്/ഐപാഡ്ഒഎസ് 17 ലഭിച്ചാലും പഴയ മോഡലുകള്‍ക്ക് പല ഫീച്ചറുകളും ലഭിക്കില്ല.
English Summary: What is Sensitive content warning on iOS 17 and how do you enable it?