ഏഷ്യാ കപ്പും ഏകദിന ലോകകപ്പും സൗജന്യമായി കാണാം; ആർക്കൊക്കെ ലഭിക്കും, പ്ളാറ്റ്ഫോം.. എല്ലാം അറിയാം
Mail This Article
×
ജിയോസിനിമയുടെ ഐപിഎൽ 2023 സൗജന്യ സ്ട്രീമിങ് വൻ വിജയമായിരുന്നു. അതേ പാത പിന്തുടർന്നു ഏഷ്യാ കപ്പിന്റെയും ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ സൗജന്യ മൊബൈൽ സ്ട്രീമിങ് നൽകാനൊരുങ്ങി ഡിസ്നി + ഹോട്ട്സ്റ്റാർ.
എല്ലാ മൊബൈൽ ഉപയോക്താക്കൾക്കും മത്സരങ്ങൾ സൗജന്യമായി കാണാൻ കഴിയും. ആദ്യ ആഴ്ചയിൽതന്നെ ജിയോയ്ക്കു ഐപിഎൽ സ്ട്രീമിങിലൂടെ 1.4 ബില്യൺ കാഴ്ചക്കാരായിരുന്നു ഉണ്ടായിരുന്നത്.
ഐപിഎൽ സ്ട്രീമിങ് അനുമതി ടെലവിഷന്‍, ഡിജിറ്റൽ എന്നിങ്ങനെ പ്രത്യേകമായാണ് ബിസിസിഐ കഴിഞ്ഞ തവണ മുതൽ നൽകിയിരുന്നത്. ജിയോ സിനിമ ഡിജിറ്റൽ സംപ്രേഷണ അവകാശം നേടിയപ്പോൾ ടിവി സംപ്രേഷണത്തിനുള്ള അനുമതി ഡിസ്നി സ്റ്റാറും നേടിയിരുന്നു.
English Summary: Disney+ Hotstar allows free streaming of ICC Cricket World Cup 2023, Asia Cup to mobile users
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.