വിദേശയാത്രകളിഷ്ടപ്പെടുന്നവ‍ർക്കായി അൺലിമിറ്റഡ് പ്ലാനുമായി വി; ‘ഓള്‍വെയ്സ് ഓണ്‍’!

vi-vodafone-idea
SHARE

രാജ്യാന്തര യാത്രക്കാര്‍ക്ക് വേണ്ടി അണ്‍ലിമിറ്റഡ് ഡാറ്റയും കോളും രാജ്യാന്തര  റോമിങ് പ്ലാനുകളില്‍ ലഭ്യമാക്കി വി. എവിടെ പോയാലും ഏറ്റവും മികച്ച കണക്ടിവിറ്റിയും സാധ്യമാക്കുന്നുണ്ടെന്നു വോഡഫോൺ ഐഡിയ കമ്പനി പറയുന്നു.  അണ്‍ലിമിറ്റഡ് ഡാറ്റയും കോളുകളും സൗജന്യ ഇന്‍ കമിങ് കോളുകളും സവിശേഷമായ ഉപഭോക്ത‍ൃ സേവനങ്ങൾക്കുമൊപ്പം  നല്‍കുന്ന ഏക സേവനദാതാവ് വി മാത്രമാണെന്നാണ് കമ്പനിയുടെ അവകാശവാദം .   

ഏറ്റവും മികച്ച സ്ട്രീമിങ് അനുഭവങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നുവെന്നു വി പറയുന്നു.   വി ഉപഭോക്താക്കള്‍ എവിടെ യാത്ര ചെയ്താലും തടസങ്ങളില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കാനായി ഏറ്റവും മികച്ച ആഗോള സേവന ദാതാക്കളുമായി വി സഹകരണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

 പോസ്റ്റ് പെയ്ഡ് റോമിങ് പ്ലാനുകളിലെ ‘ഓള്‍വെയ്സ് ഓണ്‍’ എന്ന സംവിധാനം വഴി ഉപഭോക്താക്കള്‍ക്ക് രാജ്യാന്തര റോമിങിനിടെ പ്ലാന്‍ സബ്സ്ക്രിപ്ഷന്‍ കാലാവധി കഴിഞ്ഞാലും ഉയര്‍ന്ന നിരക്കുകള്‍ ചാര്‍ജു ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നുണ്ടെന്നും വി പറയുന്നു.

English Summary: Vodafone Idea limited New Offer For Travel

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS