സംഗീത പ്രേമികൾക്കായി ജിയോ സാവൻ പ്ലാനുകൾ; 269 രൂപ മുതൽ

Jio-Sim
ജിയോ സിം കാർഡുകൾ File Photo by INDRANIL MUKHERJEE / AFP
SHARE

മൊബൈൽ കണക്ടിവിറ്റിയ്ക്കും സംഗീതത്തിനുമായി ജിയോയിൽ പുതിയ പ്ലാൻ തിരഞ്ഞെടുക്കാം.  വരിക്കാർക്കായി ജിയോ സാവൻ  പ്രൊ സബ്‌സ്‌ക്രിപ്ഷൻ ബൻഡിൽഡ് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. 269 രൂപ മുതൽ 28 ദിവസത്തെ വാലിഡിറ്റിയോട് കൂടി പ്ലാനുകൾ ലഭ്യമാണ്. ഈ പ്ലാനിൽ ദിവസവും 1.5 ജിബി ഡാറ്റയും, അൺലിമിറ്റഡ് കോളുകളും എസ്എംഎസും ലഭിക്കും. കൂടാതെ  99 രൂപയുടെ ജിയോ സാവൻ  പ്രൊ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ സൗജന്യമായി ലഭ്യമാകും.

ജിയോ സാവൻ പ്രൊ സബ്‌സ്‌ക്രിപ്ഷനിൽ  പരസ്യങ്ങളില്ലാതെ പാട്ട് കേൾക്കാനാകും , അൺ ലിമിറ്റഡ് ജിയോ ട്യൂൺസ് , അൺലിമിറ്റഡ് ഡൗൺലോഡ്, ഉയർന്ന നിലവാരമുള്ള  ഓഡിയോയും ആസ്വദിക്കാം. ഈ പുതിയ ഓഫർ പുതിയ ഉപഭോക്താക്കൾക്കും ഇതിനകം ജിയോയുടെ സേവനങ്ങൾ ഉപയോഗിക്കുന്നവർക്കും ലഭ്യമാകും

ജിയോ സാവൻ പ്രൊ സബ്‌സ്‌ക്രിപ്ഷൻ ബണ്ടിൽഡ് പ്രീപെയ്ഡ് പ്ലാനുകൾ  28, 56 അല്ലെങ്കിൽ 84 ദിവസത്തെ വാലിഡിറ്റിയിൽ യഥാക്രമം 269 , 529 , 739 രൂപകളിൽ ലഭ്യമാണ്. പുതിയ പ്ലാൻ എടുക്കുന്നവർക്ക് പാട്ട് കേൾക്കാൻ ഇനി പ്രത്യേക പ്ലാനിന്റെ ആവശ്യമില്ല. കണക്റ്റിവിറ്റിയും മ്യൂസിക്  സബ്‌സ്‌ക്രിപ്‌ഷനുകളും ഈ പ്ലാനുകളിൽ ഒരുമിച്ച് ലഭ്യമാകും.

English Summary: Reliance Jio rolls out new prepaid plans with JioSaavn Pro subscription

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS