ആധൂനിക ബിസിനസ് സാധ്യതകള്‍ പരിചയപ്പെടുത്തുന്ന 'ബി2ബി' ലൈവ് പ്രദര്‍ശനം ഓഗസ്റ്റ് 4 മുതല്‍ കോയമ്പത്തൂരിൽ. മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് റോബട്ടിക്‌സ് മുതല്‍ ഓട്ടമേഷന്‍ വരെ പ്രയോജനപ്പെടുത്താവുന്ന പുതിയ ബിസിനസ് സാധ്യതകള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനത്തിന് വേദിയാകുകയാണ് കോയമ്പത്തൂര്‍. ഓഗസ്റ്റ് 4 മുതല്‍ 6 വരെ നടത്തുന്ന, 'വെയര്‍മാറ്റ്, ടോപാക് ആന്‍ഡ് ഓട്ടോറോബട്' പ്രദര്‍ശനത്തില്‍, കച്ചവട രംഗത്തെ കാലോചിതമായ സാധ്യതകള്‍ പരിചയപ്പെടുത്തുന്നു.
ബിസിനസ് സ്ഥാപനങ്ങളെ ഉദ്ദേശിച്ചു നടത്തുന്ന പ്രദര്‍ശനത്തില്‍ (ബി2ബി), ഓട്ടമേഷന്‍ ആന്‍ഡ് റോബട്ടിക്‌സ്, മെറ്റീരിയൽ ഹാൻഡ്‌ലിങ്, പുതിയ സംഭരണ രീതികള്‍, പാക്കേജിങ്, സപ്‌ളൈ ചെയിന്‍ തുടങ്ങി പല മേഖലകളെയും അടുത്തറിയാം. കോയമ്പത്തൂരിലെ കൊഡിസിയ (Codissia) ട്രേഡ് ഫെയര്‍ കോംപ്ലക്‌സിലാണ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്.
സ്ഥാപനങ്ങള്‍ക്ക് ഗുണകരമാകുന്ന പുതിയതരം യന്ത്രസാമഗ്രികള്‍, ബിസിനസ് ട്രെന്‍ഡുകള്‍, നെറ്റ്‌വര്‍ക്കിങ്, പുതിയ ഉല്‍പന്നങ്ങള്‍ ലഭിക്കുന്ന രീതികള്‍ തുടങ്ങിയ കാര്യങ്ങള്‍ ലൈവ് ആയി പരിചയപ്പെടുത്തും. സ്ഥാപനങ്ങളുടെ വികസനത്തിന് വേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കും. ഈ ഷോ സംഘടിപ്പിച്ചിരിക്കുന്നത് ചെന്നൈയിലെ മിഡാസ് ടച്ച് ഇവന്റ്‌സ് ആന്‍ഡ് ട്രേഡ് ഫെയേഴ്‌സ് എല്‍എല്‍പിയാണ്. ഇതില്‍ 150ലേറെ കമ്പനികള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഒട്ടനവധി ഉല്‍പന്നങ്ങളെയും പരിചയപ്പെടുത്തും. വിവിധ തരത്തിലുള്ള ബിസിനസുകള്‍ നടത്തുന്ന 10,000 ലേറെ ബിസിനസുകാര്‍ ഈ ഷോയില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഏകദേശം 15 കോടിയുടെ വരുമാനം ലഭിച്ചേക്കുമെന്നും കരുതുന്നു.
പങ്കെടുക്കുന്ന ചില രാജ്യാന്തര കമ്പനികള്‍
എക്‌സൈഡ്, നീല്‍കമല്‍, ക്രാഫ്റ്റ്‌സ്മാന്‍ ഓട്ടമേഷന്‍, ലീപ് ഇന്ത്യാ, ഭാരത് സ്റ്റീല്‍, മെറ്റ്ഫ്രാ, ഓജെഐ പാക്കിങ്, മൈക്രോടെക്‌സ്, ടിവിഎസ് മൊബിലിറ്റി, മെറ്റ്‌സോ, ശ്രീറാം ഫോര്‍ക്‌ലിഫ്റ്റ്‌സ്, എസ്എഫ്എസ് എക്വിപ്‌മെന്റ്‌സ്, സാംപാക്, സ്‌പെക്ട്രാപ്ലാസ്റ്റ്, സുപ്രീം ഇന്‍ഡസ്ട്രീസ്, ബെകാറെറ്റ്, മാമിസ്‌കോ, ടെക്‌നോക്രാറ്റ് ഓണ്‍ലൈന്‍, ലിഫ്റ്റ് ടെക് എൻജിനീയേഴ്‌സ്, സ്റ്റെമാറ്റിക് എക്വിപ്‌മെന്റ്‌സ്, സെന്‍ട്രാ ഓട്ടോപാക്, സ്വസ്തിക് ഓട്ടമേഷന്‍ തുടങ്ങിയ കമ്പനികള്‍ എത്തുമെന്നാണ് പ്രതീക്ഷ.
ഷോയുടെ ഭാവി
ബി2ബി ഷോയുടെ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നവരാണ് സംഘാടകര്‍. വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന രീതി, വെയര്‍ഹൗസിങ്, പാക്കേജിങ്, ഓട്ടമേഷന്‍ ആന്‍ഡ് റോബട്ടിക്‌സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ മേഖലകളില്‍ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കെല്‍പ്പുള്ളതാണ് പ്രദര്‍ശനം എന്ന് അവര്‍ വിലയിരുത്തുന്നു. ഇത്തരം മേഖലകളില്‍ ബിസിനസ് നടത്തുന്ന കമ്പനികള്‍ക്ക് പരസ്പരം കണ്ട് ആശയവിനിമയം നടത്താനുള്ള വേദിയാണ് ഈ ഷോ. നൂതന ട്രെന്‍ഡുകളെക്കുറിച്ചും പുതിയ ഉല്‍പന്നങ്ങളെക്കുറിച്ചും അറിയാനും പരിചയപ്പെടാനുമുള്ള അവസരമാണ് ഇവിടെ ഒരുങ്ങുന്നത്.
ആഗോള തലത്തിലെ പ്രതീക്ഷകള്‍

വരും വര്‍ഷങ്ങളില്‍ 'വെയര്‍മാറ്റ്, ടോപാക് ആന്‍ഡ് ഓട്ടോറോബട്ട് ഷോ'യുടെ വികസനത്തിലേക്കു നീങ്ങുമെന്നു കരുതുന്നു. മെറ്റീരിയല്‍ ഹാന്‍ഡ്‌ലിങ് മേഖല 2027ല്‍ ആഗോളതലത്തില്‍ 138.2 ബില്യന്‍ ഡോളര്‍ മൂല്യമുള്ള ഒരു മേഖലയായി മാറും. ഇതേ കാലയളവില്‍ വെയര്‍ഹൗസിങ് മേഖലയ്ക്ക് 279.4 ബില്യന്‍ ഡോളര്‍ മൂല്യം കൈവരിക്കാന്‍ സാധിക്കും. പാക്കേജിങ് മാര്‍ക്കറ്റ് ആണ് ഞെട്ടിക്കുന്ന വളര്‍ച്ചയിലേക്ക് എത്താന്‍ പോകുന്നത്-1.1 ട്രില്യന്‍ ഡോളര്‍ മൂല്യമുള്ള ഒരു മേഖലയായി ഈ കാലയളവില്‍ മാറുമെന്നാണ് പ്രവചനം.

ഓണ്‍ലൈന്‍ വില്‍പന, നിര്‍മാണ മേഖലയ്ക്കു വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, സപ്ലൈ ചെയിനുകള്‍ക്ക് കൈവരേണ്ട കാര്യപ്രാപ്തി തുടങ്ങിയവ ആണ് പുതിയ മാറ്റങ്ങള്‍ക്ക് ചാലകശക്തിയാകുക. വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പല അസോസിയേഷനുകളുമാണ് ഷോ സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഈ അതുല്യ അവസരം പാഴാക്കാതെ, തങ്ങളുടെ ബിസിനസ് കാലോചിതമായി പരിഷ്‌കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'വെയര്‍മാറ്റ്, ടോപാക് ആന്‍ഡ് ഓട്ടോറോബോട്ട്' ഷോയില്‍ പങ്കെടുക്കാനായി ഇവിടെ ബുക്ക് ചെയ്യാം: https://midaastouch.in/visit-2023-events/
വിവരങ്ങൾക്ക്:
Midaas Touch Events and Trade Fairs LLP
+91 9500009066, +91 9360907966
mail: info@midaastouch.in
www.midaastouch.in