ADVERTISEMENT

ചിത്രങ്ങളിൽ കൊടുത്തിട്ടുള്ള അക്കങ്ങളും അക്ഷരങ്ങളും കൃത്യമായി വായിക്കാനാവുന്ന എഐ ടൂളുകൾ വന്നതോടെ ക്യാപ്ച്ചകളുടെ മരണമണി ഉയർന്നിരിക്കുകയാണ്. ക്യാപ്ച്ച എന്നാല്‍ എന്താണെന്നു ഏവർക്കും അറിയാം.  പല ഓൺലൈൻ പോർട്ടലുകളിലും ഇപ്പോഴും വളരെ സജീവമായി നാം കാണാറുള്ള ഒന്നാണ് ക്യാപ്ച്ച.  ലോഗിൻ ചെയ്യുന്ന അവസരങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പൊതുവെ CAPTCHA ഉപയോഗിക്കുന്നത്. ലോഗിൻ ചെയ്യുന്നത് ഒരു മനുഷ്യൻ തന്നെ എന്ന് ഉറപ്പു വരുത്താൻ ക്യാപ്ച്ച സഹായിക്കുന്നു.

ഒരു ഓട്ടോമേറ്റഡ് പ്രോഗ്രാം വഴി ലോഗിൻ ആവുന്നത് തടയിടാനും ഇത് സഹായിക്കുന്നു. 1990 കളിൽ ഇന്റർനെറ്റും വെബ് പോർട്ടലുകളും വ്യാപകമായി തുടങ്ങുന്ന സമയത്താണ് ക്യാപ്ച്ചCAPTCHA (Completely Automated public turing test to tell computers and humans apart)ആദ്യമായി പരീക്ഷിക്കുന്നത്. ഇതിലൂടെ ഓൺലൈൻ പോർട്ടലുകളുടെ സുരക്ഷ വലിയൊരു അളവ് വരെ ഉറപ്പാക്കാൻ സാധിച്ചു. 

Representative Image. Photo Credit : kelvn / iStockPhoto.com
Representative Image. Photo Credit : kelvn / iStockPhoto.com

പ്രധാനമായും രണ്ടു തരത്തിലുള്ള ക്യാപ്ച്ച ആണ് ഉപയോഗിച്ച് വരുന്നത് 

∙ഇംഗ്ലീഷ് അക്ഷരങ്ങൾ: മനുഷ്യർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയാത്ത തരത്തിൽ ഉള്ളത് ആയിരിക്കും. അക്ഷരങ്ങളുടെ കൂടെ അക്കങ്ങളും ഉപയോഗിക്കാറുണ്ട് 

∙ചിത്രങ്ങൾ: ചിത്രങ്ങൾ പ്രദർശിപ്പിച്ചു കൊണ്ട് അതിൽ ഏതിൽ ഒക്കെ ആണ് ഒരു പ്രത്യേകതയുള്ള  വസ്തുവോ അല്ലെങ്കിൽ അത് പോലുള്ള മറ്റു എന്തെങ്കിലും ഉള്ളത് എന്ന് ഒരു ചോദ്യവും അതനുസരിച്ചു നൽകപ്പെടുന്ന ഉത്തരവും  ശരിയാണെങ്കിൽ മാത്രം ലോഗിൻ  അനുവദിക്കുന്നു 

എഐ എല്ലാം കുഴപ്പിച്ചു

കംപ്യൂട്ടർ സ്‌ക്രീനിൽ നാം കാണുന്ന ഒരു ചിത്രം (ഇമേജ്), അത് ഒരു മനുഷ്യൻ മനസ്സിലാക്കുന്നത് പോലെ ഒരു കംപ്യൂട്ടർ  പ്രോഗ്രാമിന് മനസ്സിലാക്കാൻ സാധിക്കുകയില്ലെന്നാണ് കരുതിയിരുന്നത്.എന്നാൽ നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ പ്രോഗ്രാമുകൾ ഇത്തരം കഴിവുകള്‍ ആർജിച്ചതോടെ  ചിത്രത്തിന്റെ ഉള്ളടക്കം തിരിച്ചറിയൽ (ഇമേജ് റെക്കഗ്നിഷൻ) ഏതാണ്ട് പൂർണതയോടെ ചെയ്യുന്ന പല ഓൺലൈൻ പ്രോഗ്രാമുകളും ഇപ്പോൾ വ്യാപകമായിട്ടുണ്ട്. അത് പോലെ തന്നെ ഒരു ചിത്രത്തിൽ കൊടുത്തിട്ടുള്ള അക്കങ്ങളും അക്ഷരങ്ങളും കൃത്യമായി വായിക്കാനും ഈ പ്രോഗ്രാമുകൾക്ക് കഴിയും 

അപ്പോൾ ക്യാപ്ച്ചയുടെ അവസ്ഥ ഇനി എന്തായിരിക്കുമെന്ന് പറയാതെ തന്നെ മനസ്സിലായിരിക്കുമല്ലോ. ഒരു ക്യാപ്ച്ചയിലുള്ള ചിത്രങ്ങൾ അല്ലെങ്കിൽ അക്ഷരങ്ങളും, അക്കങ്ങളും വായിക്കാൻ പ്രത്യേകമായി തയ്യാറാക്കിയ ഒരു സോഫ്റ്റ്‌വെയർ ഉണ്ടെങ്കിൽ ഒരു ഹാക്കറിന് ആയാസരഹിതമായി ഒരു ഓൺലൈൻ പോർട്ടൽ പേജ് സമർപ്പിക്കാനോ അല്ലെങ്കിൽ ക്രമരഹിതമായ (റാൻഡം) യൂസർനെയിം, പാസ്സ്‌വേർഡ് എന്നിവ കൊടുത്തു. ക്യാപ്ച്ച കൃത്യമായി വായിച്ചു ലോഗിൻ ചെയ്‌യുവാനോ സാധിക്കും.

ഇപ്പോഴും ക്യാപ്ച്ച ഒരു പ്രധാന സുരക്ഷാ മാർഗമായി അവലംബിക്കുന്ന ഓൺലൈൻ പോർട്ടലുകൾ പെട്ടെന്ന് തന്നെ മാറി ചിന്തിച്ചില്ലെങ്കിൽ ഏതു നിമിഷവും ഒരു സൈബർ ആക്രമണത്തിന്റെ പരിധിയിൽ ആണ് അവയെന്ന് മനസിലാക്കാം.  ഒരു വ്യക്തിയെ ലക്‌ഷ്യം വച്ചുള്ള സൈബർ ആക്രമണത്തേക്കാൾ വളരെയധികം വ്യാപ്തിയുള്ളതാണ് ഒരു സ്ഥാപനത്തെ ലക്ഷ്യമാക്കിയുള്ള സൈബർ ആക്രമണം.   

നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന് നാം കേൾക്കാൻ തുടങ്ങിയിട്ട് ദശകങ്ങൾ കഴിഞ്ഞിരിക്കുന്നു എങ്കിലും ചാറ്റ് ജിപിടിയുടെ വരവോടെയാണ് നിർമിത ബുദ്ധിയുടെ വ്യാപ്തിയും, ശക്തിയും ബഹു ഭൂരിപക്ഷം ജനങ്ങൾക്കും അനുഭവവേദ്യമായതു. ഡിജിറ്റൽ വീഡിയോ വരെ ആഴത്തിൽ മനസ്സിലാക്കി അതിൽ കൃത്രിമം നടത്തുന്ന  ഡീപ് ഫെയ്ക് സാങ്കേതിക വിദ്യയുടെ കാലത്തു ഒരു ഡിജിറ്റൽ ഇമേജിൽ ഉള്ള വിവരങ്ങൾ വായിക്കാൻ വലിയ പ്രയാസം ഒന്നും ഇല്ല തന്നെ എന്നുറപ്പിക്കാം  

നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ കൂടുതൽ പ്രോഗ്രാമുകൾ വരുന്നതോടു കൂടി ഇപ്പോൾ നില നിൽക്കുന്ന ഒട്ടു മിക്ക സൈബർ സുരക്ഷ  മാർഗങ്ങളും മതിയാകാതെ വരും. ഇത് മുന്നിൽ കണ്ടു കൊണ്ട് ആവശ്യമായ കരുതൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഒരു സൈബർ ആക്രമണം നടക്കുകയാണെങ്കിൽ ഓൺലൈൻ പോർട്ടലുകളുടെ വിശ്വസ്യതയെ വളരെ മോശമായി ബാധിക്കും എന്നുള്ളതിൽ സംശയമില്ല.

Representative Image. Photo Credit : TommL / iStockPhoto.com
Representative Image. Photo Credit : TommL / iStockPhoto.com

English summary:  CAPTCHAs are often used on websites to prevent bots from registering for accounts, posting spam, or accessing sensitive information.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com