ഈ ഓണം 'ഫിലിപ്സി'നൊപ്പം ചേരാം; മലയാളികൾക്ക് ഒരു ​ഗ്രാൻഡ് ഓണസദ്യ നൽകാം

philips-onam-1
SHARE

ഓരോ മലയാളിക്കും ഓണം ഒരുമയുടെ ഉത്സവമാണ്. ലോകം മുഴുവനുള്ള മലയാളികൾ ഓരോ ഓണക്കാലത്തും കൂടിച്ചേരലിന്റെയും ഒത്തൊരുമയുടെയും നിമിഷങ്ങൾ ആഘോഷമാക്കുന്നു. അതിൽ പഴയ നല്ല കാലങ്ങളുടെ നിറങ്ങളും സു​ഗന്ധവുമുണ്ട്; കള്ളവും ചതിയുമില്ലാതെ മഹാബലി തമ്പുരാൻ നാടുവാണിരുന്ന കാലത്തിന്റെ ഓർമ്മകൾ. ഈ വർഷത്തെ ഓണം അടുത്തെത്തി. ലോകം മുഴുവനുള്ള മലയാളികൾ വീട്ടിലേക്ക് എത്താനുള്ള തയാറെടുപ്പ് ഇപ്പോഴേ തുടങ്ങിക്കാണും.

അധികം വൈകാതെ നാട്ടിൽ നെൽപ്പാടങ്ങൾ വിളവെടുപ്പിന്റെ സുവർണ നിറത്തിലേക്ക് മാറും, എല്ലായിടത്തും പൂക്കൾ വിരിയും, ഓണപ്പാട്ടുകൾ നാട്ടുവഴികളിൽ മുഴങ്ങും, ചുണ്ടൻവള്ളങ്ങൾ മത്സരത്തിന് ഒരുങ്ങും, നാടുനീളെ മഹാബലിയെ വരവേറ്റ് മുറ്റങ്ങളിൽ പൂക്കളങ്ങൾ ഒരുങ്ങും.

എന്തോ മറന്നില്ലേ? ഓ, പകരം വെക്കാനില്ലാത്ത നമ്മുടെ ഓണസദ്യ! 'കാണം വിറ്റും ഓണം ഉണ്ണണം' എന്ന് പഴമൊഴി. തൂശനിലയിലെ സദ്യ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. ഇലയുടെ ഓരോ ഇഞ്ചിലും കറികളും ഒടുവിൽ പായസ്സവും... ഓണം ഒത്തൊരുമയുടെ ആഘോഷമാകുന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് നമ്മുടെ ഓണസദ്യ. ഈ ഓണത്തിന് മലയാളികൾക്ക് സദ്യയൊരുക്കുകയാണ് ലോകത്തിന്റെ പ്രിയപ്പെട്ട ഇലക്ട്രോണിക്സ് ബ്രാൻഡ് ഫിലിപ്സ്. ഈ ഓണക്കാലത്ത് സദ്യയൊരുക്കാൻ കെൽപ്പില്ലാത്തവർക്കും സ്വന്തം വീടിന്റെ തണലില്ലാതെ കുടുംബാം​ഗങ്ങളെ കാണാനാകാതെ ഒറ്റപ്പെട്ടവർക്കും വേണ്ടിയാണ് ഈ സദ്യ. 

കേരളത്തിലെ മൂന്നിടങ്ങളിൽ ഇവർക്കായി വമ്പൻ ഓണസദ്യ ഒരുക്കി. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു ഫിലിപ്സ് ഓണസദ്യ. ഓഗസ്റ്റ് 21-ന് കോഴിക്കോട്, 23-ന് കൊച്ചി, 25-ന് തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു ഒരുമയുടെ ഓണസദ്യ.ഈ സദ്യ ഒരുക്കാൻ നിങ്ങൾക്കും സഹായിക്കാം. ഫിലിപ്സിന്റെ ഓണം ഷോപ്പിങ്ങിൽ പങ്കെടുത്താൽ മാത്രം മതി. ഈ ഓണത്തിന് നിങ്ങൾ വാങ്ങുന്ന ഓരോ ഫിലിപ്സ് ഉൽപ്പന്നത്തിനും ഒപ്പം ഒരു പങ്ക് ​ഗ്രാൻഡ് ഓണസദ്യക്ക് വേണ്ടിയുള്ള നിങ്ങളുടെ സംഭാവനയാണ്. 

philips-onam-2

ഓണം സദ്യയൊരുക്കുന്നതിൽ നിങ്ങളുടെ പങ്കിന് ഫിലിപ്സിൽ നിന്ന് ഒരു സർട്ടിഫിക്കറ്റും നേടാം.   നല്ല ഓർമ്മകളുടെ ഓണം എല്ലാവർക്കും അവകാശപ്പെട്ടതല്ലേ? ഇത്തവണത്തെ ഓണക്കാലത്തും ഒരുമയുടെ ഈ ആഘോഷങ്ങളിൽ നിന്ന് ആരും ഒറ്റപ്പെടരുത്. ഓണത്തിന്റെ നന്മയിൽ പങ്കുചേരാനുള്ള അവസരം കൂടെയാണ് ഫിലിപ്സ് ഒരുക്കുന്ന ഓണസദ്യ. നിങ്ങളുടെ കരുതൽ ഉറപ്പിക്കാൻ ഓണസദ്യ പോലെ വ്യത്യസ്തമായ ഫിലിപ്സ് ശ്രേണിയിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങിയാൽ മാത്രം മതി. ഇതിലൂടെ ആഘോഷങ്ങൾക്കൊപ്പം മറ്റുള്ളവരുടെ ജീവിതത്തിൽ നിറം പകരാനുമാകും.

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS