ഏതാനും വരികൾ കുത്തിക്കുറിച്ച പേപ്പറിനു മൂല്യം 1.4 കോടി രൂപ; പൊന്നുംവിലയുള്ള കൈയ്യക്ഷരം!
Mail This Article
ഏതാനും വരികൾ കുത്തിക്കുറിച്ച സാധാരണ ഒരു പേപ്പർ, ലേലത്തിൽ വിറ്റുപോയത് ഏകദേശം 1.4 കോടി(175,759 ഡോളർ) രൂപയ്ക്ക്. വിശ്വസിക്കാൻ പ്രയാസമുണ്ടാകും പക്ഷേ ആ എഴുത്തിന്റെ അടിയിലെ ഒപ്പ് ആരുടേതെന്നു പറഞ്ഞാൽ ടെക് രംഗവുമായി ബന്ധമുള്ളവർക്കു വലിയ അത്ഭുതമൊന്നും തോന്നില്ല, സ്വാഭാവികം എന്ന ഭാവമായിരിക്കും.ആപ്പിൾ 1 പരസ്യത്തിനായി സ്റ്റീവ് ജോബ് താത്കാലികമായി എഴുതിയ റഫ് ഡ്രാഫ്റ്റാണ് ഈ വിലയിൽ ആർആർ ഓക്ഷൻ എന്ന സ്ഥാപനം ലേലം ചെയ്തത്.
ജോബ്സിന്റെ ഒപ്പും പരസ്യത്തിലുണ്ട് , കൂടാതെ ലിസ്റ്റുചെയ്തിരിക്കുന്ന വിലാസം ജോബ്സിന്റെ മാതാപിതാക്കളുടെ വീടാണ്, അവിടെയാണ് ആപ്പിൾ ആരംഭിച്ചത്.ഇന്റർഫേസ് മാസികയുടെ ജൂലൈ 1976 പതിപ്പിൽ പ്രസിദ്ധീകരിച്ച ആദ്യ പരസ്യവുമായി ഡ്രാഫ്റ്റ് പൊരുത്തപ്പെടുന്നുമുണ്ട്.
കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിലെ ദി ബൈറ്റ് ഷോപ്പിൽ നിന്ന് എടുത്ത ആപ്പിൾ-1 മെഷീനുകളുടെ രണ്ട് പോളറോയിഡ് ഫോട്ടോകളും ലേലത്തിൽ ഉണ്ട്. ആപ്പിൾ-1 ന്റെ വികസന ഘട്ടത്തിൽ ഉണ്ടായിരുന്ന സ്റ്റീവ് ജോബ്സിന്റെ അടുത്ത സുഹൃത്താണ് പരസ്യ പകർപ്പ് വിൽപ്പനയ്ക്ക് വച്ചത്. സമീപകാലങ്ങളിൽ, ആപ്പിളിന്റെ ആദ്യകാല ഉപകരണങ്ങൾക്ക് ലേലങ്ങളിൽ വലിയ വില ലഭിക്കുന്നുണ്ട്.
English Summary: A draft for an Apple-1 advertisement that Steve Jobs handwrote in 1976 just sold at auction for a whopping $175,759.