30 എംബിപിഎസ് സ്പീഡിൽ 599 രൂപ മുതൽ അൺലിമിറ്റഡ് പ്ലാനുകൾ, 17 ഒടിടി ആപ്പുകൾ; ജിയോ എയർ ഫൈബർ, അറിയേണ്ടതെല്ലാം

jio-fibre - 1
Credit: Jio
SHARE

ഗണേശ ചതുർഥി ദിനത്തിൽ  എയർഫൈബർ (Jio Air fiber)സേവനങ്ങൾ ആരംഭിച്ചു ജിയോ.  വയർലെസ് ഇന്റർനെറ്റ് സേവനമായ ജിയോ എയർഫൈബർ സെപ്തംബർ 19-ന് ഗണേശ ചതുർഥി ദിനത്തിൽ ആരംഭിക്കുമെന്ന്  റിലയൻസ് ഇൻഡസ്ട്രസ് ലിമിറ്റഡിന്റെ (ആർ‌ഐ‌എൽ) വാർഷിക പൊതുയോഗ (ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ പോസ്റ്റ്-ഐ‌പി‌ഒ)ത്തിൽ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. 

ഇപ്പോഴിതാ ജിയോ എയർഫൈബർ സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. പ്രാരംഭ ഘട്ടത്തിൽ, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ, പൂനെ എന്നിവയുൾപ്പെടെ എട്ട് നഗരങ്ങളിൽ സേവനംഉണ്ടാകും. ജിയോ എയർ ഫൈബർ, ജിയോ എയർ ഫൈബർ മാക്സ് എന്നിങ്ങനെ രണ്ടു പ്ലാനുകളിലാണ് സേവനം ലഭ്യമാവുക.

ജിയോ എയർ ഫൈബർ പ്ലാനിൽ 30 എംബിപിഎസ് സ്പീഡിൽ അൺലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 100 എംബിപിഎസ് സ്പീഡിൽ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകൾ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം , ജിയോ സിനിമ പ്രീമിയം ഉൾപ്പെടെ 17 ഒ ടി ടി  പ്ലാറ്റുഫോമുകൾ ലഭ്യമാകും .

ജിയോ എയർ ഫൈബർ മാക്സ് പ്ലാനിൽ 300, 500, 1000 എംബിപിഎസ് സ്പീഡുകളിൽ 1499, 2499, 3999 രൂപ നിരക്കുകളിൽ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകും. രണ്ടു പ്ലാനുകളിലും 550ലധികം ഡിജിറ്റൽ ചാനലുകൾ ലഭ്യമാകും. ഒപ്പം വിവിധ ഒടിടി സേവനങ്ങളും ലഭിക്കും. ആറു മാസവും 12 മാസവും കാലാവധിയിൽ  പ്ലാനുകൾ ലഭ്യമാകും. ഹോം എന്റർടെയിൻമെന്റ്, സ്മാർട് ഹോം സർവീസ്, ഹൈ സ്പീഡ് ബ്രോഡ്ബ്രാൻഡ് എന്നിവയുടെ എൻഡ് ടു എൻഡ് ഇന്റഗ്രേറ്റഡ് സൊല്യൂഷനുകളാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.

ജിയോ എയർഫൈബർ ലഭിക്കാൻ:

∙60008-60008 എന്ന നമ്പറിൽ ഒരു മിസ്ഡ് കോൾ നൽകുക 

∙ജിയോ.കോം സന്ദർശിക്കുക 

∙അല്ലെങ്കിൽ അടുത്തുള്ള ജിയോ സ്റ്റോർ സന്ദർശിക്കുക

∙ലളിതമായ ഘട്ടങ്ങളിലൂടെ JioAirFiber സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്യുക

∙ജിയോ സേവനദാതാക്കള്‍ നിങ്ങളെ  ബന്ധപ്പെടുകയും മുൻഗണനാക്രമത്തിൽ ലഭ്യമാക്കുകയും ചെയ്യും

എയർ ഫൈബർ

ഒപ്റ്റിക്കൽ ഫൈബറുകൾ ഇടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ വയറുകളില്ലാതെ തന്നെ ഫൈബറിന്റേതിനു തുല്യമായ വേഗത നൽകുമെന്നതാണ് എയർ ഫൈബറിന്റെ പ്രത്യേകത. ടവർ ജിയോ 5ജി ആയ എവിടെയും ഇത് ഉപയോഗിക്കാം. പ്ലഗ് ഇൻ ചെയ്യുകയും സ്വിച്ച് ഓൺ ചെയ്യുകയും മാത്രമാണ് ഉപഭോക്താവ് ചെയ്യേണ്ടത്.

English summary: Jio AirFiber launch Live Updates: Here are all the available plans for JioFiber and FiberMax to choose from

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS