സമൂഹമാധ്യമങ്ങളിലെ വിവരങ്ങള് ചുരണ്ടി കാശാക്കുന്നവർ
Mail This Article
ഡേറ്റ അഥവാ വിവരങ്ങളാണ് എന്നും താരം! സമൂഹമാധ്യമങ്ങളിലെയും, മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയവയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു കാശു വാരുന്നവരെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഓൺലൈൻ ഉറവിടങ്ങളിൽ നിന്നു വിവരങ്ങൾ ശേഖരിക്കുന്നതിനെയും ചൂണ്ടുന്നതിനെയുമൊക്കെ ഡാറ്റ സ്‌ക്രാപിങ്, വെബ് സ്‌ക്രാപിങ്, ഡാറ്റ എക്‌സ്‌ട്രാക്ഷൻ എന്നിങ്ങനെയൊക്കെയാണ് അറിയപ്പെടുന്നത്. സോഫ്റ്റ്‌വെയർ ടൂളുകളും സ്‌ക്രിപ്റ്റുകളും ഡാറ്റ എക്‌സ്‌ട്രാക്ഷനായി ഉപയോഗിക്കുന്നുണ്ട്. ഉള്ളടക്ക സംഗ്രഹം, മാർക്കറ്റ് റിസർച്, അക്കാദമിക് ഗവേഷണം, വില നിലവാര താരതമ്യം തുടങ്ങി വിവിധ മേഖലകളിൽ ഡാറ്റ സ്ക്രാപിങ് ഉപയുക്തമാക്കുന്നു.
സോഷ്യൽ മീഡിയയിലെ ഡാറ്റ സ്‌ക്രാപിങ്ങിൽ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, ലിങ്ക്ഡ് ഇൻ മുതലായ വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വിവരങ്ങൾ എക്‌സ്‌ട്രാക്റ്റു ചെയ്യുന്നു.
സ്ക്രാപ് ചെയ്‌ത സമൂഹമാധ്യമങ്ങളിലെ വിവരങ്ങൾ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നു നോക്കാം.
ഉപയോക്താക്കളുടെ ഇൻസൈറ്റുകൾ, ട്രെൻഡുകൾ, പാറ്റേണുകൾ തുടങ്ങിയവ മാർക്കറ്റ് റിസേർച്ചിനും വിശകലനത്തിനുമായി എക്‌സ്‌ട്രാക്റ്റുചെയ്യുന്നു.
ഉപയോക്താക്കളുടെ അഭിരുചികളും മുൻഗണനകളും മനസിലാക്കി ടാർഗെറ്റുചെയ്‌ത മാർക്കറ്റിംഗ് കാംപെയ്‌നുകൾക്കായി സ്‌ക്രാപ് ചെയ്‌ത ഡാറ്റ ഉപയോഗിക്കുന്നു
കമന്റുകൾ, അഭിപ്രായങ്ങൾ എന്നിവ വിശകലനം ചെയ്തുകൊണ്ട് ഒരു ബ്രാൻഡിന്റെ ഓൺലൈൻ മൂവ്മെന്റ് നിരീക്ഷിക്കുകയും തന്ത്രങ്ങൾ മെനയുകയും ചെയ്യുന്നു.
സോഷ്യൽ മീഡിയ എൻഗേജ്മെന്റ് മെട്രിക്‌സ് - ഓഡിയൻസ് ഡെമോഗ്രഫിക്‌സ് എന്നിവ അനലൈസ് ചെയ്ത് ഉപയോക്താക്കളെ സ്വാധീനിക്കുന്ന ഇൻഫ്ളുവൻസർമാരെ കണ്ടെത്തുകയും സാധ്യമായ സഹകരണങ്ങൾക്ക് സമീപിക്കുകയും ചെയ്യുന്നു.
സ്ക്രാപ് ചെയ്ത സോഷ്യൽ മീഡിയ ഡാറ്റ വിശകലനം ചെയ്തുകൊണ്ട് അനുയോജ്യമായ റെക്കമെൻഡേഷൻസ് വാഗ്ദാനം ചെയ്യുന്നതിനായി മറ്റ് ഉപയോക്തൃ പ്രൊഫൈലുകൾ നിർമ്മിക്കുന്നു.
സാമൂഹിക പഠനത്തിനോ, അക്കാദമിക് ഗവേഷണത്തിനോ, ശാസ്ത്രീയ വിശകലനത്തിനോ വേണ്ടി സ്‌ക്രാപ് ചെയ്ത സോഷ്യൽ മീഡിയ ഡാറ്റ ഉപയോഗിക്കുന്നു.
ഡാറ്റ സ്ക്രാപിങിൽ നിന്ന് സംരക്ഷിതരാകാം
സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ പ്രൈവസി സെറ്റിങ്സ് ക്രമീകരിക്കുക.
ടു ഫാക്ടർ ഓതന്റിക്കേഷൻ പ്രവർത്തനക്ഷമമാക്കി അധിക സുരക്ഷ ഉറപ്പാക്കുക.
സോഷ്യൽ മീഡിയ ഡാറ്റ ആക്‌സസ് ചെയ്യാൻ അനുമതി അഭ്യർത്ഥിക്കുന്ന തേർഡ് പാർട്ടി ആപ്ലിക്കേഷനുകളിലേക്ക് ആക്‌സസ് നൽകാതിരിക്കുക.
വ്യക്തിഗത വിവരങ്ങൾ പോസ്റ്റുകളിലോ കമന്റുകളിലോ നൽകാതിരിക്കുക.
സംശയാസ്പദമായ സ്ക്രാപ്പിംഗ് പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാം.
ഓട്ടോമേറ്റഡ് സ്ക്രാപ്പിംഗ് തടയാൻ വെബ്‌സൈറ്റിൽ ക്യാപ്‌ച ചലഞ്ചുകളോ ബോട്ട് ഡിറ്റക്ഷൻ സംവിധാനങ്ങളോ നടപ്പിലാക്കുക.
സ്വകാര്യതാ നിയമങ്ങൾ, പകർപ്പവകാശ പരിരക്ഷ എന്നിവ ലംഘിക്കുകയാണെങ്കിൽ സ്‌ക്രാപ്പിംഗ് പ്രവർത്തനങ്ങൾ നിയമവിരുദ്ധമായി കണക്കാക്കാപ്പെടുകയും ശിക്ഷയും ലഭിക്കുമെന്നു ഓർക്കുക.
തലക്കഷണം: സോഷ്യൽ മീഡിയ ഡാറ്റ സംരക്ഷണത്തിന് മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ സഹായിക്കുമെങ്കിലും, പൂർണമായ പരിരക്ഷ സാധ്യമല്ലെന്ന് ഓർമ്മിക്കുക.