ഈ എയർപോർട്ടിലെ 'ബാഗ് ട്രാക്സ്' എന്ന ലഗേജ് ട്രാക്കിങ് സേവനം, അറിയേണ്ടതെല്ലാം
Mail This Article
എപ്പോൾ, ഏത് ബാഗേജ് ബെൽറ്റിൽ ചെക്ക്-ഇൻ ലഗേജ് എത്തുമെന്ന് എസ്എംഎസ് വഴി ഉപയോക്താക്കളെ അറിയിക്കുന്ന ഒരു സേവനമാണ് ബാഗ് ട്രാക്സ്. ഉപയോക്താക്കൾക്കു ഈ സ്മാർട് ടാഗ് പോലുള്ള സംവിധാനം ലഗേജുമായി ബന്ധിപ്പിക്കാനും എവിടെയാണ് എത്തുകയെന്ന അറിയിപ്പു നേടാനും കഴിയും. ഈ സേവനം ഡൽഹി എയർപോർട്ടിലാണ് നിലവിൽ ലഭ്യമായിരിക്കുന്നത്. അവിടെ മാത്രമെ ഇതു വാങ്ങാനുമാകൂ.യാത്രകൾക്കുശേഷം തിരികെ എത്തുമ്പോഴായിരിക്കും ഇതു പ്രയോജനപ്പെടുക.
ടാഗ് വാങ്ങി ബാഗിൽ ബന്ധിപ്പിച്ചശേഷം അതിലെ ക്യുആർ കോഡ് സ്കാൻ ചെയ്തു ബാഗ്.ഹോയ്.ഇൻ എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. യാത്രകൾക്കു ശേഷം തിരികെ എത്തുമ്പോൾ.റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ബാഗേജിന്റെ വിശദാംശങ്ങളടങ്ങിയ SMS അലേർട്ടുകൾ ലഭിക്കാൻ തുടങ്ങും. യാത്രക്കാർക്ക് അവരുടെ ലഗേജ് ഡെലിവറി ഏരിയയിൽ എത്തുന്നതുവരെ ആകാംക്ഷയോടെ കാത്തിരിക്കേണ്ടതില്ല, കാരണം അവരുടെ ബാഗേജുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കും. ബാഗേജ് ബെൽറ്റുകൾക്ക് സമീപമുള്ള തിരക്ക് കുറയ്ക്കാനും ഈ സൗകര്യം സഹായിക്കും.
ബന്ധിപ്പിക്കുന്നത് ലളിതമാണ്
∙ബാഗ് ടാഗിലെ യുണീക്ക് ക്യുആർ കോഡ് സ്കാൻ ചെയ്യുക അല്ലെങ്കിൽ Bag.Hoi.in സന്ദർശിക്കാം
∙മൊബൈൽ നമ്പർ നൽകി OTP സ്വീകരിച്ച് സെറ്റപ്പ് പേജിൽ ആവശ്യപ്പെട്ട മറ്റ് ആവശ്യമായ വിവരങ്ങളും നൽകുക.
∙പേര് , ഇമെയിൽ പിന്നെ നിങ്ങളുടെ ബാഗ് ടാഗിന് ഒരു വിളിപ്പേരും(NickName) നൽകുക.
∙നിങ്ങളുടെ നമ്പറിലേക്ക് SMS അയച്ചുകൊണ്ട് ടാഗ് സജീവമാകും.
∙നിങ്ങൾ ഡൽഹി വിമാനത്താവളത്തിൽ എത്തുമ്പോൾ ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നതിന് ലഗേജിൽ ഇത് അറ്റാച്ചുചെയ്യാം.
English Summary: Delhi airport rfid tag baggage tracking system