ADVERTISEMENT

ഏറ്റവും പുതിയ ഐഫോണ്‍ 15 ലൈനപ്പിലെ പല മോഡലുകളും കൈവശം ലഭിക്കാനുള്ള കാത്തിരിപ്പ് നവംബർ വരെയൊക്കെ നീളുമെന്നു അഭ്യൂഹങ്ങൾ പ്രചരിക്കുമ്പോൾ, അത്രയും ക്ഷമയില്ലാത്ത പലരും മറ്റ് രാജ്യങ്ങളിൽ നിന്ന് ഐഫോണുകൾ(Iphone), ആപ്പിൾ വാച്ചുകൾ(apple Watch) എന്നിവ വാങ്ങാൻ പദ്ധതിയിട്ടിട്ടുണ്ടാകും. പക്ഷേ എല്ലാ രാജ്യങ്ങളിലും വില കുറവാണോ, വാങ്ങിയാൽ വാറന്റിയിൽ പ്രശ്നമുണ്ടാകുമോ?, എയർപോർട്ടിലൂ‌ടെ കൊണ്ടുവരുന്നതിൽ തടസമുണ്ടാകുമോ ഇത്തരം കാര്യങ്ങൾ ഒന്നു പരിശോധിക്കാം.

ഐഫോണുകൾ എല്ലായിടത്തും വിലകുറഞ്ഞതല്ല

ആപ്പിൾ ഉൽപ്പന്നങ്ങൾ വിദേശത്ത് എല്ലായിടത്തും വിലകുറവാണ് എന്നതാണ് ഒരു പൊതു തെറ്റിദ്ധാരണയാണ് . രൂപയുടെ വിനിമയ മൂല്യമനുസരിച്ചു വിലകൾ വ്യത്യാസപ്പെടുന്നു, ഇറക്കുമതി നികുതികൾ, വിനിമയ നിരക്കുകൾ, പ്രാദേശിക ഡിമാൻഡ് തുടങ്ങിയ ഘടകങ്ങളാണ് ചെലവിനെ സ്വാധീനിക്കുക. നിങ്ങൾക്ക് ഒരു നല്ല ഡീൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഉദാഹരണത്തിന്, ഐഫോൺ 15 പ്രോ മാക്സിനു 1,99,900 രൂപയാണ് ഇന്ത്യയിലെ വില. എന്നാല്‍ യുഎസിൽ‌ 1,33,128 രൂപയ്ക്കായിരിക്കും ലഭിക്കുക. അതേ സമയം അർജന്റീനയുടെ വില പരിശോധിച്ചാല്‍  iPhone 15 128GBയുടെ വില 2048.27(1.70 ലക്ഷം രൂപ) ഡോളറും iPhone 15 Pro Max 1TBയുടെ വില 4099.10( 3.41 ലക്ഷം രൂപ) ഡോളറുമാണ്.( വിലയിൽ പ്രാദേശിക ഡിമാന്റുകൾക്കനുസരിച്ചു വ്യത്യാസം വരാം)

iphone - 1

യുഎസിൽ നിന്ന് ഐഫോണുകൾ വാങ്ങുമ്പോൾ 

യുഎസിലെ ഐഫോണുകൾ eSIM-നെ മാത്രമേ പിന്തുണയ്ക്കൂ. യുഎസിൽ നിന്ന് ഐഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണിത്. വാങ്ങുന്നതിന് മുമ്പ് നിങ്ങളുടെ പ്രാദേശിക കാരിയറിന്റെ നെറ്റ്‌വർക്ക് സാങ്കേതികത പരിശോധിക്കുക.എയർടെൽ, ജിയോ, വി(VI) തുടങ്ങിയവ സാധാരണ ഗതിയിൽ സപ്പോർട്ടു ചെയ്യാറുണ്ട്.

അംഗീകൃത സ്റ്റോറിൽ നിന്നു വാങ്ങുക

ഔദ്യോഗിക ആപ്പിൾ സ്റ്റോറിൽ നിന്നോ കുറഞ്ഞത് ഒരു അംഗീകൃത സ്റ്റോറിൽ നിന്നോ എപ്പോഴും ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങുക. ഇത് പ്രധാനമാണ് കാരണം വളരെ ചീപ്പ് പതിപ്പുകൾ ലഭ്യമാകുന്ന രാജ്യങ്ങളുണ്ടെന്നതു ശ്രദ്ധിക്കുക.

വിനോദ സഞ്ചാരികൾക്കായുള്ള ഇളവുകൾ

പല രാജ്യങ്ങളും മൂല്യവര്‍ദ്ധിത നികുതി വിനോദ സഞ്ചാരികൾക്കു ഇളവുകൾ നൽകാറുണ്ട്, അത് ക്ലെയിം ചെയ്യാനാവശ്യമായ രേഖകൾ കരുതുക. അതിലൂ‌ടെ ചിലപ്പോൾ വലിയ തുക ലാഭിക്കാൻ കഴിയും.

ഒരുമിച്ചു വാങ്ങരുത്

വിലകുറവാണെന്നു കരുതി ബൾക് പർചേസ് നടത്തരുത്, കസ്റ്റംസ് ഇറക്കുമതി നിയന്ത്രണങ്ങളിലെ വിവിധ നിയമങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

 

അൺലോക്ക് ചെയ്ത ഐഫോൺ വാങ്ങുക

ഒരു കാരിയർ ലോക്ക് ചെയ്‌ത iPhone ആണെങ്കിൽ, നിങ്ങളുടെ രാജ്യത്ത് ലഭ്യമായവ ഉൾപ്പെടെ മറ്റേതെങ്കിലും കാരിയറിലും ഇത് പ്രവർത്തിക്കില്ല.

ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വാറന്റി

ആപ്പിൾ ഒരു അന്തർദേശീയ വാറന്റി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ചില മോഡലുകൾക്കൊക്കെ വാറന്റി സേവനം ആപ്പിളോ അതിന്റെ അംഗീകൃത വിതരണക്കാരോ ആദ്യം വിറ്റ രാജ്യത്തേക്ക് പരിമിതപ്പെടുത്തിയേക്കാം.അതിനാൽ അതു ശ്രദ്ധിക്കേണ്ടതുണ്ട്.

ഫേസ്‌ടൈം വേണമെങ്കിൽ

ഫേസ്‌ടൈം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, FaceTimeപിന്തുണയ്ക്കുന്ന ഒരു രാജ്യത്ത് നിന്ന് നിങ്ങളുടെ ഐഫോൺ വാങ്ങുന്നത് ഉറപ്പാക്കുക.

 

English Summary;  the prices vary across the globe and United Arab Emirates (UAE) markets sell at the lowest price as compared to many other markets.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com