ADVERTISEMENT

ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ , ഐഫോൺ 15 പ്രോ മാക്‌സ് എന്നിങ്ങനെ നാല് സ്‌മാർട്ട്‌ഫോണുകളാണ് ആപ്പിൾ അതിന്റെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ സീരീസായ ഐഫോൺ 15 ലൈനപ്പ് ഈ മാസം ആദ്യം അവതരിപ്പിച്ചത്. ഐഫോൺ 15 പ്രോ , ഐഫോൺ 15 പ്രോ മാക്‌സ് ഉപയോക്താക്കൾ ഫോണുകൾക്കു അമിതമായി ചൂടാകുന്ന പ്രശ്നമുണ്ടെന്നാണ് റിപ്പോർട്ടു ചെയ്തിരിക്കുന്നത്. 

ഫോൺ കെയ്സുകളിലൂടെ അനുഭവിക്കാൻ കഴിയുന്നത്ര ചൂടാകുകയും ചെയ്യുന്നതായും ചിലപ്പോൾ കൈയ്യിൽ പിടിക്കാൻ കഴിയാത്തവിധം ചൂടാകുകയും ചെയ്തെന്നുമൊക്കെ സമൂഹമാധ്യമങ്ങളിലും ആപ്പിൾ സപ്പോർട്ട് ഫോറത്തിലുമൊക്കെ റിപ്പോർട്ടു ചെയ്തു.എന്നാൽ മറ്റുചിലർ തുടർച്ചയായി ഗെയിം കളിച്ചിട്ടും വിഡിയോ കണ്ടിട്ടും ഓവർ ഹീറ്റിങ് ഉണ്ടായിട്ടില്ലെന്നും പറയുന്നു. ആപ്പിള്‍ ഉപയോക്താക്കൾ ചൂടാകലിന്റെ പേരിൽ 2 ഭാഗമായി തിരിഞ്ഞു അൽപം ചൂടിലാണ്.

ഐഫോൺ 15 ലൈനപ്പിലെ ടോപ് മോഡലുകളിലെ പുതിയ എ 17 പ്രോ ചിപ്പ് പ്രശ്‌നത്തിന് കാരണമായേക്കാമെന്നു അഭ്യൂഹങ്ങളുയർന്നെങ്കിലും ഭാരം കുറഞ്ഞതാക്കുന്നതിന് തെർമൽ സിസ്റ്റം രൂപകൽപ്പനയിൽ വരുത്തിയ വിട്ടുവീഴ്ചകളാണ് പ്രാഥമിക കാരണമെന്നു ടെക് ഇൻഡസ്ട്രി അനലിസ്റ്റ് മിംഗ്-ചി കുവോ  പറയുന്നു. ടൈറ്റാനിയം ഫ്രെയിമും ഉപകരണങ്ങളുടെ താപ കാര്യക്ഷമതയെ പ്രതികൂലമായി ബാധിച്ചതായും എ17 പ്രോയുടെ കാര്യക്ഷമതയെ ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് കുവോ അഭിപ്രായപ്പെടുന്നത്.

iphone - 1

എന്തായാലും താമസിയാതെ ഈ പ്രശ്നം പരിഹരിക്കാനായി പ്രോസസർ ത്രോട്ടിൽ ചെയ്യപ്പെടുമെന്നതാണ് സൂചന. എന്നിരുന്നാലും ഒരു കൊറിയൻ യുട്യൂബർ തെർമൽ ഡിറ്റെക്ഷൻ സംവിധാനത്താൽ 116 ഡിഗ്രി ഫാരൻഹീറ്റ് താപനില എത്തിയതായി അവകാശപ്പെട്ടു. പക്ഷേ അപ്പോഴും പരമാവധി ബെഞ്ച്മാർക് ടെസ്റ്റുകൾക്കു ശേഷമാണ് അത്രയും ഉയർന്നതെന്നു ഓർക്കേണ്ടതുണ്ട്.ഈ ആപ്പിൾ കമ്യൂണിറ്റി ത്രെഡിൽ നിരവധി ഉപയോക്താക്കൾ ഈ വിവരം പങ്കുവച്ചിട്ടുണ്ട്. https://discussions.apple.com/thread/255147042

അതേ സമയം ആൻഡ്രോയിഡ് ടൈപ് സി ചാർജറായിരിക്കും ഐഫോണിന്റെ അമിത ചൂടാകലിനു പിന്നിലെന്ന റിപ്പോർട്ടാണ് ചൈനയിൽനിന്നു വരുന്നത്. ആൻഡ്രോയിഡിനൊപ്പം വരുന്ന ടൈപ് സി ഐഫോണിൽ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പാണ് ചൈനയിലെ ഒരു ആപ്പിൾ സ്റ്റോർ ഉപഭോക്താക്കളെ അറിയച്ചത്. എന്തായാലും ആപ്പിളിന്റെ ഔദ്യോഗിക വിശദീകരണം എത്തുന്നതുവരെ കാത്തിരിക്കാം. ചൂടാകൽ ഒരു മിഥ്യയാണോ എന്നു അപ്പോൾ അറിയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT