കോഡില്ലെങ്കിൽ 'ആ രഹസ്യം' ആർക്കും കാണാനാവില്ലെന്നു വാട്സാപ്

Mail This Article
'ഒരു രഹസ്യം സൂക്ഷിക്കാൻ കഴിവില്ലേഡേ? എന്നു വാട്സാപ്പിനോടു ആർക്കും ഇനി ചോദിക്കാനാവില്ല. ഫോൺ എടുത്തു നോക്കുന്ന ഉപയോക്താവല്ലാത്തവരിൽനിന്നു സീക്രട് ചാറ്റുകൾ മറയ്ക്കാനുള്ള ഫീച്ചർ പുറത്തിറക്കാനൊരുങ്ങുകയാണ് വാട്സാപ്. ബീറ്റാ വേർഷനിലാണ് ഈ അപ്ഡേറ്റ് പരീക്ഷിക്കുന്നത്.
ലോക്ക് ചെയ്‌ത ചാറ്റുകൾ തുറക്കുന്നതിനുള്ള എൻട്രി പോയിന്റും മറയ്‌ക്കാൻ ഈ സവിശേഷത ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നുവെന്നും അതിനാൽത്തന്നെ ചാറ്റ് ലിസ്റ്റില്‍ ഈ സീക്രട് ലിസ്റ്റുകളൊന്നും കാണുകയുമില്ല. ടാബിന്റെ തിരയൽ ബാറിൽ രഹസ്യ കോഡ് നൽകാനാകും.
ഉപയോക്താക്കൾ രഹസ്യ കോഡ് മറന്നുപോയാൽ സ്വകാര്യതാ ക്രമീകരണങ്ങളിൽ നിന്ന് ലോക്ക് ചെയ്‌ത ചാറ്റുകളുടെ ലിസ്റ്റ് വേഗത്തിൽ മായ്‌ക്കാൻ അനുവദിക്കുന്ന ഒരു ഫീച്ചറിലേക്കും ആക്‌സസ് ഉണ്ടായിരിക്കാം. നിലവിൽ പ്ലേസ്റ്റോറിൽ വാട്സാപ് ബീറ്റ ലഭിക്കുന്ന ടെസ്റ്റർമാർക്കായി പരിമിതപ്പെടുത്തിയിരിക്കുന്ന ഫീച്ചർ വരും ആഴ്ചകളിൽ എല്ലാവരിലേക്കും എത്തും.
പുതിയ ഡിസ്‌കോർഡ് പോലുള്ള വോയ്‌സ് ചാറ്റ് ഫീച്ചർ അവതരിപ്പിക്കുന്നതായും അടുത്തിടെ വാട്സാപ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി വാട്ട്‌സ്ആപ്പ് അതിന്റെ പ്ലാറ്റ്‌ഫോമിലേക്ക് നിരവധി സവിശേഷതകൾ ചേർക്കുകയാണ്. ഉപയോക്താക്കൾക്ക് ഒരേസമയം രണ്ട് അക്കൗണ്ടുകൾ ഉപയോഗിക്കാനുള്ള സംവിധാനവും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു.