ADVERTISEMENT

പ്രമുഖ കമ്പനികളുടെ പലതരം യന്ത്രോപകരണങ്ങളുടെ വിപുലമായ ശേഖരവുമായി മലയാള മനോരമ ക്വിക് കേരള ഡോട്ട് കോം സംഘടിപ്പിക്കുന്ന മെഷിനറി ആൻഡ് ട്രേഡ് എക്സ്പോയ്ക്കു തുടക്കം. 18 വരെയാണ് എക്സ്പോ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ്റിമുപ്പതോളം മെഷിനറി നിർമാതാക്കൾ 200ൽ ഏറെ സ്റ്റാളുകളിലായി അവരുടെ ഉൽപന്നങ്ങൾ കൊച്ചി മറൈൻഡ്രൈവിലെ മേളയിൽ അവതരിപ്പിക്കുന്നു. ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. 

വ്യവസായ സ്ഥാപനങ്ങള്‍ക്ക് കോവിഡ് മഹാമാരി ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് മുക്തമാകാന്‍ വാണിജ്യ മേളകളും മറ്റും സംഘടിപ്പിക്കുന്നത് ഗുണകരമായിരിക്കുമെന്ന് ​​​എക്‌സ്‌പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ഹൈബി ഈഡന്‍ പറഞ്ഞു.  മലയാള മനോരമ മാർക്കറ്റിങ് സർവീസസ് ആൻഡ് സൊല്യൂഷൻസ് വൈസ് പ്രസിഡന്റ് ജോയ് മാത്യു അധ്യക്ഷനായി. 

കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ.ജോസ്, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് മുജീബുർ റഹ്മാൻ, ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.പി.അബ്ദുൽ സലിം, സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) ഡപ്യൂട്ടി ജനറൽ മാനേജർ കെ.വി.കാർത്തികേയൻ, എസ്ബിഐ ഡപ്യൂട്ടി ജനറൽ മാനേജർ പ്രദീപ്ത കുമാർ പ്രധാൻ എന്നിവർ പ്രസംഗിച്ചു. രാവിലെ 11 മുതൽ രാത്രി 8 വരെയാണു പ്രദർശനം. പ്രവേശനം സൗജന്യം. എല്ലാ ദിവസവും സംരംഭകത്വ സെമിനാറുകളുമുണ്ട്. 9072005841.

രാജ്യത്തെമ്പാടും നിന്നുള്ള ചെറുതും വലുതുമായ മെഷീനുകളുടെ ഒരു വമ്പന്‍ ശേഖരം തന്നെ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. പ്രദര്‍ശനത്തിനത്തിയിരിക്കുന്ന ചില മെഷീനുകള്‍ ഇതാ: ഫുഡ് പാക്കിങ് ആന്‍ഡ് ഫുഡ് പ്രൊസസിങ് മെഷീനുകള്‍, ജലേബി നിര്‍മാണോപകരണങ്ങള്‍, വെയ്സ്റ്റ് നിര്‍മാര്‍ജ്ജന ഉപകരണങ്ങള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍, പേപ്പര്‍ ബാഗ് നിര്‍മ്മാണ യന്ത്രങ്ങള്‍, സോളാര്‍ ഉപകരണങ്ങള്‍, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മ്മിച്ച പമ്പുകള്‍, സിഎന്‍സി കട്ടിങ് മെഷീനുകള്‍, ബേക്കറി ഉപകരണങ്ങളും, മെഷീനുകളും, ഐസ്‌ക്രീം നിര്‍മ്മാണ ഉപകരണങ്ങള്‍, വിവിധ തരം പവര്‍ ടൂളുകള്‍, നാപ്കിന്‍ വെന്‍ഡിങ് മെഷീനുകള്‍, ഇന്റര്‍ലോക് നിര്‍മാണ ഉപകരണങ്ങള്‍, ചപ്പാത്തി ഉണ്ടാക്കാനുളള മെഷീനുകള്‍, കൊപ്രാ മെഷീനുകള്‍, ഇലക്ട്രിക് കോക്കനട്ട് ഗ്രേറ്ററുകള്‍, ധാന്യമാവ് മില്ലിങ് മെഷീനുകള്‍, ഡീസല്‍ ജനറേറ്ററുകള്‍, എണ്ണ ശുദ്ധീകരണ മെഷീനുകള്‍ തുടങ്ങിയവയാണ് പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT