മെഷീനറി ഷോ കാണാന്‍ വന്‍ തിരക്ക്; സംരംഭകരെ സഹായിക്കാൻ സെമിനാറുകളും
Mail This Article
വൈവിധ്യമുള്ള യന്ത്രങ്ങള്‍ നേരിട്ടു കാണാനും പരിചയപ്പെടാനുമായി കൊച്ചിയിലെ മറൈന്‍ ഡ്രൈവ് ഗ്രൗണ്ടിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തുകയാണ്. മലയാള മനോരമ ക്വിക്‌കേരളാ മെഷീനറി ആന്‍ഡ് ട്രേഡ് എക്‌സ്‌പോ ആണ് പുതിയ യന്ത്ര സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്നത്. രാജ്യത്തെമ്പാടും നിന്നുള്ള നിര്‍മാതാക്കള്‍ പുറത്തിറക്കിയിരിക്കുന്ന ചെറുതും വലുതുമായ ഒട്ടനവധി യന്ത്രങ്ങളും, ഉപകരണങ്ങളും നേരിട്ടു കാണാനുള്ള അസുലഭ സന്ദര്‍ഭം മുതലാക്കാനുള്ള ശ്രമത്തിലാണ് ആളുകള്‍.
ബിസിനസ് സംരംഭകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടു സെമിനാറുകളാണ് വ്യാഴാഴ്ച എക്‌സ്‌പോ വേദിയില്‍ നടത്തിയത്. കേരളത്തിലെ പുതിയ ബിസിനസ് സാധ്യതകളും അവസരങ്ങളുംഎന്ന വിഷയത്തെക്കുറിച്ച് ആദ്യ സെമിനാറില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രീസ് ജനറര്‍ മാനേജര്‍ നജീബ് പിഎ സംസാരിച്ചു. സംരംഭകര്‍ക്ക് സഹായകമാകുന്ന വിവിധ ഗവണ്‍മെന്റ് സ്‌കീമുകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ചെറുകിട, ഇടത്തരം ബിസിനസ് സംരംഭകര്‍ക്കായുള്ള സ്‌കീമുകളെക്കുറിച്ചും, സാമ്പത്തിക സഹായങ്ങളെക്കുറിച്ചും രണ്ടാമത്തെ സെമിനാറില്‍ സംസാരിച്ചത് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊച്ചി ബ്രാഞ്ച് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. വി. കാര്‍ത്തികേയന്‍ ആണ്.
പരിചയപ്പെടാം ഈ യന്ത്രങ്ങൾ
ഭക്ഷണം പാക് ചെയ്യുന്നതിനും, പാകംചെയ്യുന്നതിനുമുള്ള യന്ത്രങ്ങള്‍, ജലേബി മേക്കറുകള്‍, അലക്കു യന്ത്രങ്ങള്‍, വെയിസ്റ്റ് നശിപ്പിക്കാനുള്ള സംവിധാനങ്ങള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍, പേപ്പര്‍ ബാഗ് നിര്‍മ്മാണ യന്ത്രങ്ങള്‍, സൗരോര്‍ജ്ജവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍, ആധൂനിക ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്ന പമ്പുകള്‍, സിഎന്‍സി കട്ടിങ് മെഷീനുകള്‍, ബേക്കറി നടത്തിപ്പിനു വേണ്ടഉപകരണ സജ്ജീകരണങ്ങള്‍, ഐസ്‌ക്രീം ഉണ്ടാക്കാനുള്ള ഉപകരണ സംവിധാനം, വിവിധ തരം പവര്‍ ടൂളുകള്‍, നാപ്കിന്‍ വെന്‍ഡിങ് മെഷീനുകള്‍, ഇന്റര്‍ലോക് മാനുഫാക്ചറിങ് മെഷീനുകള്‍, ചപ്പാത്തി നിര്‍മ്മിക്കാനുള്ള ഉപകരണ സാമാഗ്രികള്‍, കൊപ്രാ യന്ത്രങ്ങള്‍, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നതേങ്ങാ ചുരണ്ടല്‍ യന്ത്രങ്ങള്‍, മാവു കൈകാര്യം ചെയ്യാനുള്ള യന്ത്രങ്ങള്‍, ഡീസല്‍ ജനറേറ്ററുകള്‍, ഓയില്‍ ക്ലെന്‍സിങ് മെഷീനുകള്‍ തുടങ്ങിയ ഒട്ടനവധി മെഷീനുകളെ നേരിട്ടു കാണാനാകുന്നു.
എക്‌സ്‌പോയുടെ ഭാഗമായി പല വീട്ടുപകരണങ്ങള്‍ക്കും ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട് എന്നതും ജനത്തിരക്കിന് കാരണമായി. ഫര്‍ണിച്ചര്‍, കയറുല്‍പ്പന്നങ്ങള്‍, വേലികെട്ടാനുള്ള സാധനങ്ങള്‍, മാസേജിനുള്ള ഉപകരണങ്ങള്‍, ടവര്‍ ഫാനുകള്‍, ചപ്പാത്തി മേക്കറുകള്‍, പോപ്‌കോണ്‍ മേക്കറുകള്‍, കുറഞ്ഞ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ബള്‍ബുകള്‍, ഒപ്ടിക്കല്‍ ലെന്‍സ്, കാര്‍ വാഷ് മെഷീനുകള്‍ തുടങ്ങി പലതരം ഉപകരണങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുംഉണ്ട്. റെസ്ട്രന്റ് മേഖലയിലെ പ്രമുഖ കമ്പനികളിലൊന്നായ പാരഗണിന്റെ ഫുഡ് കൗണ്ടറിലും ജനത്തിരക്ക് കാണാം.
ഈ മേള സംഘടിപ്പിച്ചിരിക്കുന്നത് മലയാള മനോരമയും ക്വിക്‌കേരളാ.കോമും മറ്റു സ്ഥാപനങ്ങളുമായി കൈകോര്‍ത്താണ്- കേരളാ സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍, ഓള്‍ കേരളാ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍, ബേക്കഴ്സ് അസോസിയേഷന്‍ എന്നിവയാണ് അവ. എക്സ്പോയുടെ ബാങ്കിങ് പാര്‍ട്ണര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആണ്. ഓട്ടോമേറ്റിവ് പാര്‍ട്ണര്‍ ആയിരിക്കുന്നത് മാരുതി സുസുക്കി നെക്സ ആണ്. എംഎസ്എംഇ പാര്‍ട്ണര്‍ സ്മോള്‍ ഇന്‍ഡസ്ട്രീസ്ഡിവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയാണെങ്കില്‍, ഫര്‍ണിചര്‍ പാര്‍ട്ണര്‍ ആയിരിക്കുന്നത് വൂക് ലുക്സ് ഫര്‍ണിച്ചര്‍ ആണ്. പല പാര്‍ട്ണര്‍മാരുടെയും എക്സ്‌ക്ലൂസിവ് സ്റ്റോളുകളും എക്സ്പോയില്‍ ഉണ്ട്.
രാവിലെ 11 മുതല്‍ വൈകീട്ട് 8 വരെയായിരിക്കും എക്സ്പോയില്‍ പ്രവേശനം. സംരംഭകത്വത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ചചെയ്യുന്ന സെമിനാറുകളും ട്രേഡ് ഫെയറിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനം ഫ്രീയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക-9072005841.
മനോരമ-മേഴ്‌സെലിയുടെ സമ്മാനങ്ങള്‍
എക്‌സ്‌പോ കാണാന്‍ എത്തുന്നവര്‍ക്ക് മനോരമയും മേഴ്‌സെലിയും (Mercely) സമ്മാനങ്ങള്‍ നല്‍കുന്നു. ഈ ഗിഫ്റ്റുകള്‍ കിട്ടണമെന്നുള്ളവര്‍ ഒരു കൂപ്പണ്‍ പൂരിപ്പിച്ചുനല്‍കണം. കൂപ്പണ്‍ മേഴ്‌സെലിയുടെ ഐസ്‌ക്രീം കൗണ്ടറിലാണ് ലഭിക്കുക. ഇങ്ങനെ കൂപ്പണ്‍ പൂരിപ്പിച്ചു നല്‍കുന്നവരില്‍ നിന്ന് 10 പേര്‍ക്കാണ് മേഴ്‌സെലിയുടെ ഗിഫ്റ്റ് ഹാംപര്‍ ലഭിക്കുക. ഇത് മൂന്നു ദിവസവും ഉണ്ടായിരിക്കും. ഇതിനു പുറമെ 25 പേര്‍ക്ക് ഏതെങ്കിലും ഒരു മനോരമ പ്രസിദ്ധീകരണത്തിന്റെആറു മാസത്തെ സബ്‌സ്‌ക്രിപ്ഷനും സമ്മാനമായി ലഭിക്കും. ഇതിന് അര്‍ഹരാകുന്ന ഓരോരുത്തര്‍ക്കും അവരവര്‍ക്ക് ഇഷ്ടപ്പെട്ട മനോരമ പ്രസിദ്ധീകരണം തിരഞ്ഞെടുക്കാം.