ADVERTISEMENT

വിശാഖപട്ടണത്തെപ്പറ്റി ഒരക്ഷരം മിണ്ടാൻ പറ്റില്ല. സമൂഹമാധ്യമങ്ങളിലെമ്പാടും അതാണവസ്ഥ. സ്വന്തം മണ്ണിൽ മൂന്നാം ലോകകിരീടം ഉയർത്താമെന്ന ഇന്ത്യൻ സ്വപ്നങ്ങൾക്കൊപ്പം വേറെന്തെങ്കിലും  സ്വപ്നം കൂടി ആരാധകർക്കു  നഷ്ടമായോ?. എന്തായാലും നഷ്ടമായ ആ സ്വപ്നത്തിനപ്പു​റം 'ട്രോള്‍ പ്രശസ്തി'യാണ് തെലുങ്ക് നടി രേഖ ഭോജിനു ലഭിച്ചത്. 

ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു രേഖ ഭോജ് പ്രഖ്യാപിച്ചിരുന്നു. ഫെയ്സ്ബുക് പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രഖ്യാപനം.  പ്രതീക്ഷിച്ച പ്രശസ്തി കിട്ടിയതുമില്ല മാത്രമല്ല വിമർശനങ്ങൾ പലവിധമുണ്ടായി.

പക്ഷേ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 6 വിക്കറ്റിനു ഓസീസ് കിരീടം സ്വന്തമാക്കിയതോടെ ടീം ഇന്ത്യയ്ക്കു പോകേണ്ടിയിരുന്ന ട്രോളുകളിൽ പകുതി നടിയും വിശാഖപട്ടണം ബീച്ചും ഏറ്റുവാങ്ങി.  രേഖ ഭോജിനെ അറിയാത്തവരും അറിഞ്ഞു.

 ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്നായിരുന്നു ചിലരുടെ ആരോപണം. വിമർശനം കടുത്തതോടെ നടി വിശദീകരണവുമായി രംഗത്തെത്തി. ഇന്ത്യൻ ടീമിനോടുള്ള സ്നേഹവും ആരാധനയുമായിരുന്നു ഈ തീരുമാനത്തിനു പിന്നിലെന്നായിരുന്നു വാദം. എന്തായാലും ഏതു തരത്തിലുള്ള പ്രശസ്തിയും പ്രശസ്തിയാണെന്ന വാദം പോലെ രേഖ ഭോജ് ട്രോളൻമാരുടെ ശ്രദ്ധാകേന്ദ്രമായി മാറി.    

വി​ശാഖപട്ടണം ബീച്ചിൽ തീപടർന്ന ദുരന്തസംഭവത്തിനടിയിൽവരെ കമന്റ് ഇങ്ങനെ. 

rekha-bhoj-poonam-2 - 1

ആളൊഴിഞ്ഞ വിശാഖപട്ടണം ബീച്ചിന്റെ ചിത്രങ്ങളും വൈറലായി. 

മോഡലും നടിയുമായ പൂനം പാണ്ഡെയും മുൻപ് ഇതേ കാര്യം പറഞ്ഞിരുന്നെന്നു  അത് പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നെന്ന വിമർശനവും ചിലർ പങ്കുവച്ചു.

rekha-bhoj-poonam-4 - 1

അതേസമയം ആർകെ ബീച്ചിൽ ആന്ധ്രാ ക്രിക്കറ്റ് അസോസിയേഷൻ ഒരുക്കിയ 'ഫാൻ പാർക്കിൽ' ജനസമുദ്രം ഒഴുകിയെത്തിയ ചിത്രങ്ങളും ചിലർ പങ്കുവച്ചു. യുവതീ–യുവാക്കളായിരുന്നു മത്സരം കാണാനെത്തിയവരിൽ ഏറെയും

rekha-bhoj-poonam-2 - 1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com