ADVERTISEMENT

ലോകത്തെ ഏറ്റവും ജനപ്രിയ സന്ദേശക്കൈമാറ്റ സംവിധാനങ്ങളിലൊന്നായ വാട്‌സാപ്പിലേക്ക് നിരന്തരം പുതിയ ഫീച്ചറുകള്‍ ചേര്‍ക്കപ്പെടുന്നു. സ്വകാര്യ ചാറ്റുകള്‍ ഒളിപ്പിക്കാനൊരു പാസ്‌വേഡ് പൂട്ടാണ് പുതിയതായി വാട്‌സാപ്പിലേക്ക് എത്തുന്നത്. 'ചാറ്റ് ലോക്' എന്നു വിളിക്കുന്ന നിലവിലുള്ള ഫീച്ചര്‍ ഒന്നുകൂടെ പരിഷ്‌കരിച്ചിരിക്കുകയാണിപ്പോള്‍. ചാറ്റ് ലോക്ക് പ്രവര്‍ത്തിപ്പിച്ചാല്‍ ചാറ്റുകള്‍ വേറെ ഒരു ഫോള്‍ഡറിലേക്ക് മാറ്റാനാകും. അതേസമയം, ഇതും ഫോണ്‍

മറ്റാര്‍ക്കെങ്കിലും കൈമാറേണ്ടി വരുന്നുണ്ടെങ്കില്‍ അവര്‍ക്ക് കാണാനാകും. പുതിയ ഫീച്ചര്‍ ഉപയോഗിച്ചാല്‍ ഈ സ്വകാര്യത പ്രശ്‌നവും പരിഹരിക്കാം എന്നാണ് വാട്‌സാപിന്റെ പുതിയ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.  

ഇനി സീക്രട്ട് കോഡ്

മുകളില്‍ പറഞ്ഞ പ്രശ്‌നം പരിഹരിക്കാനാണ് സീക്രട്ട് കോഡ് എന്ന സംവിധാനം ഇനി വരുന്നത്. അക്ഷരങ്ങളും അക്കങ്ങളും ഇമോജികളും പങ്ചുവേഷന്‍ മാര്‍ക്കുകളും ഒക്കെ ഉപയോഗിച്ച്ഒരു രഹസ്യ കോഡ് സൃഷ്ടിച്ച് ചാറ്റുകള്‍ അതിലേക്കു നീക്കി കഴിഞ്ഞാല്‍ അവ മറ്റാര്‍ക്കും കാണാനാകാത്ത രീതിയില്‍ മറഞ്ഞു കിടന്നോളും എന്നാണ് വാട്‌സാപ് പറയുന്നത്. ഇത് വീണ്ടും കാണമെങ്കില്‍ പ്രധാന പേജിലെ സേര്‍ച്ച് ബാറിലേക്ക് നേരിട്ട് രഹസ്യ കോഡ് ടൈപ് ചെയ്തു നല്‍കിയാല്‍ മതിയാകും. 

ഇങ്ങനെ ഒരു ചാറ്റ് ലോക്ക് ചെയ്യണമെന്നുള്ളവര്‍ ആ കോണ്‍വര്‍സേഷണില്‍ അല്‍പ്പനേരം അമര്‍ത്തിപ്പിടിക്കുക. തുടര്‍ന്ന് മുകളില്‍ വലതു വശത്തുള്ള മൂന്നു കുത്തുകളില്‍ ടാപ്പു ചെയ്യുക. അവിടെ ലോക് ചാറ്റ് വിഭാഗം തിരഞ്ഞെടുക്കുക. ഇത് ഡെസ്‌ക്ടോപ്പിലോ മറ്റെവിടെയെങ്കിലുമോ ലഭ്യമല്ല. മൊബൈലില്‍ മാത്രമായിരിക്കും ഇത് ലഭ്യമായിരിക്കുക.

ഐഫോണ്‍ 16 പ്രോ മാക്‌സിന്റെ ഡിസ്‌പ്ലെയ്ക്ക് 6.86-ഇഞ്ച് വലിപ്പം കണ്ടേക്കുമെന്നാണ് പുതിയ റൂമറുകള്‍ പറയുന്നത്. ഇത് അസാധാരണമായ രീതില്‍ വലിപ്പമുള്ളതാണെന്ന്ചിലര്‍ വാദിക്കുന്നു. എന്നാല്‍, ഇത് വലിയ സ്‌ക്രീന്‍ ആഗ്രഹമുള്ളവര്‍ക്ക് വളരെ ആഹ്ലാദകരമായ വാര്‍ത്തയുമായിരിക്കും. Image Credit: guteksk7/Shutterestock
ഐഫോണ്‍ 16 പ്രോ മാക്‌സിന്റെ ഡിസ്‌പ്ലെയ്ക്ക് 6.86-ഇഞ്ച് വലിപ്പം കണ്ടേക്കുമെന്നാണ് പുതിയ റൂമറുകള്‍ പറയുന്നത്. ഇത് അസാധാരണമായ രീതില്‍ വലിപ്പമുള്ളതാണെന്ന്ചിലര്‍ വാദിക്കുന്നു. എന്നാല്‍, ഇത് വലിയ സ്‌ക്രീന്‍ ആഗ്രഹമുള്ളവര്‍ക്ക് വളരെ ആഹ്ലാദകരമായ വാര്‍ത്തയുമായിരിക്കും. Image Credit: guteksk7/Shutterestock

എല്ലാ ഐഫോണ്‍ 16 മോഡലുകള്‍ക്കും പുതിയ ആക്ഷന്‍ ബട്ടണ്‍

ഈ വര്‍ഷം ഇറക്കിയ ഐഫോണ്‍ 15 പ്രോ സീരിസിന്റെ സവിശേഷതകളിലൊന്ന് അതിലെ ആക്ഷന്‍ ബട്ടണ്‍ ആണല്ലോ. എന്നാല്‍, അടുത്ത വര്‍ഷം ഇറക്കാന്‍ പോകുന്ന ഐഫോണ്‍ 16 സീരിസില്‍പ്രോ സീരിസിനു മാത്രമായിരിക്കില്ല ആക്ഷന്‍ ബട്ടണ്‍ എന്നാണ് മാക്‌റൂമേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ആക്ഷന്‍ ബട്ടണ്‍ന്റെ സ്ഥാനത്ത് മറ്റ് ഐഫോണുകളില്‍ ഉണ്ടായിരുന്നത് മ്യൂട്ട് ബട്ടണ്‍ ആയിരുന്നു. അതുകൊണ്ട് ഒരു കാര്യം മാത്രമെ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളു. ഒന്നിലേറെകാര്യങ്ങള്‍ ചെയ്യാന്‍ പ്രോഗ്രാം ചെയ്യാവുന്ന ഒന്നാണ് ആക്ഷന്‍ ബട്ടണ്‍.

ആപ്പിള്‍ വാച്ച് സീരിസ് 9ന് പുതിയ പ്രൊഡക്ട് റെഡ് വേര്‍ഷന്‍

തങ്ങളുടെ സ്മാര്‍ട്ട് വാച്ച് ശ്രേണിയായ ആപ്പിള്‍ വാച്ച് സീരിസ് 9ന് പുതിയ പ്രൊഡക്ട് റെഡ് വേര്‍ഷന്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. അലൂമിനം കെയ്‌സിങ്ആണ് ഇതിന്.

സുരക്ഷാ പാച്ചുമായി ഐഓഎസ് 17.1.2

ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ ഐഓഎസിനും, ഐപാഡ് ഓഎസിനും പുതിയ അപ്‌ഡേറ്റ്. ഐഓഎസ്/ഐപാഡ്ഓഎസ് 17.1.2 എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നഅപ്‌ഡേറ്റില്‍ സുരക്ഷാ പാച്ച് ആണ് ഉള്ളത്.

നതിങ് ഫോണ്‍ 2ന് 5,000 രൂപ കുറച്ചു

നതിങ് ഫോണ്‍ 2ന്റെ വിലയില്‍ 5000 രൂപ കുറവു വരുത്തി. തുടക്ക വേരിയന്റായ 8/128ജിബിയുടെ വില ഇനി 39,999 രൂപയായിരിക്കും. കൂടാതെ, 12/256 ജിബിക്ക് 44,999 രൂപ, 12/512ജിബിക്ക് 49,999 രൂപ എന്നിങ്ങനെയും വില കുറച്ചിട്ടുണ്ട്.

Image Credit:Nothing
Image Credit:Nothing

എഐ പേടി വേണ്ടന്ന് ടെക്‌നോളജി കമ്പനികള്‍

മനുഷ്യ ശേഷിയെക്കാള്‍ മികവുള്ള നിര്‍മിത ബുദ്ധി ഉടന്‍ വന്നേക്കാം എന്ന വാദം ഒട്ടനവധി പ്രമുഖര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, ഇതില്‍ കാര്യമില്ലെന്ന് പറഞ്ഞെത്തിയിരിക്കുന്നത് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്തും, എന്‍വിഡിയാ സിഇഓ ജാന്‍സെന്‍ ഹുആങുമാണ്.

സൂപ്പര്‍ ഇന്റലിജന്റ് എഐ എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെങ്കില്‍ പോലും അതിന് ഇനിയും പതിറ്റാണ്ടുകള്‍ വേണ്ടിവരുമെന്നാണ് സ്മിത് പറഞ്ഞിരിക്കുന്നത്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ മനുഷ്യരുമായി ചെറിയ രീതിയില്‍ മത്സരിക്കാനുളള ശേഷി എഐ ആര്‍ജ്ജിച്ചേക്കാമെന്നാണ് എന്‍വിഡിയാ മേധാവിയുടെ പ്രവചനം.

മസ്‌കിന്റെ എക്‌സിന് പരസ്യം നല്‍കുന്നത് അവസാനിപ്പിച്ച് വോള്‍മാര്‍ട്ടും

ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ് പ്ലാറ്റ്‌ഫോമിന് പരസ്യം നല്‍കുന്നത് അവസാനിപ്പിച്ചിരിക്കുകയാണ് അമേരിക്കന്‍ ബിസിനസ്ഭീമന്‍ വോള്‍മാര്‍ട്ടും. ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമയാണ് വോള്‍മാര്‍ട്ട്. ഒട്ടനവധി കമ്പനികള്‍ എക്‌സിന് പരസ്യം നല്‍കുന്നത് അവസാനിപ്പിക്കുയോ, താത്കാലികമായി നിറുത്തുകയോ ചെയ്തിരിക്കുകയാണല്ലോ. ആപ്പിള്‍, ഡിസ്‌നി, ഐബിഎം, കോംകാസ്റ്റ്തുടങ്ങി പല കമ്പനികളും ഇത്തരത്തില്‍ പിന്‍വാങ്ങിക്കഴിഞ്ഞു.

പുതിയ അതിജീവന പദ്ധതിയുമായി എക്‌സ്

വമ്പന്‍ കമ്പനികള്‍ പിന്‍വലിയുന്നതോടെ ദശലക്ഷക്കണക്കിനു ഡോളറാണ് എക്‌സിനു നഷ്ടമാകുന്നത്. ഇതിന് പകരമായി ചെറുകിട ബിസിസനസ് സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ എക്‌സിലെത്തിക്കാനകുമോഎന്നു നോക്കാനാണ് കമ്പനിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇപ്പോള്‍ ആരായുന്നത്. സ്‌മോള്‍ ആന്‍ഡ് മീഡിയം ബിസിനസ് സ്ഥാപനങ്ങളെ ഒപ്പം കൂട്ടി ആഘാതം കുറയ്ക്കാനാകുമോ എന്നാണ് കമ്പനി ശ്രമിക്കുന്നത്. വന്‍കിട കമ്പനികള്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്നാണ്മസ്‌ക് പ്രതികരിച്ചത്.

Image Credit: kovop/Shuttestock
Image Credit: kovop/Shuttestock

സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 4 നിര്‍മ്മിക്കാന്‍ ക്വാല്‍കം സാംസങുമായി സഹകരിച്ചേക്കില്ല

ക്വാല്‍കം കമ്പനിയുടെ ഈ വര്‍ഷത്തെ ഫ്‌ളാഗ്ഷിപ് പ്രൊസസറാണ് സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 എന്ന പേരില്‍ ഈ വര്‍ഷം ഒക്ടോബറില്‍ പുറത്തിറക്കിയത്. ഇത് നിര്‍മ്മിച്ചുനല്‍കിയത് കൊറിയന്‍ കമ്പനിയായ സാംസങും, തയ്‌വാനിസ് ഭീമന്‍

ടിഎസ്എംസിയുമായിരുന്നു. അടുത്ത വര്‍ഷത്തെ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 4 പ്രൊസസര്‍ നിര്‍മ്മിക്കാന്‍ ടിഎസ്എംസിയെ മാത്രം ആശ്രയിക്കാനാണ് ക്വാല്‍കം ആലോചിക്കുന്നതെന്ന്പുതിയ റിപ്പോര്‍ട്ട്. അടുത്ത തലമുറ പ്രൊസസര്‍ 3എന്‍എം പ്രൊസസില്‍ അധിഷ്ഠിതമാണ്. ടിഎസ്എംസിയുടെ 3എന്‍എം പ്രൊസസ് സാംസങിന്റേതിനെക്കാള്‍ മികച്ചതാണ് എന്നതാകാം ക്വാല്‍കമിന്റെ മനംമാറ്റത്തിന്റെ ഒരു കാരണമെന്നും കരുതുന്നു.

ഇന്ത്യയില്‍ 2023ല്‍ 5ജി സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 130 ദശലക്ഷമായേക്കുമെന്ന്

ഇന്ത്യയിലെ 5ജി സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 130 ദശലക്ഷമായേക്കുമെന്ന് എറിക്‌സണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് 2029 ആകുമ്പോഴേക്ക് 860 ദശലക്ഷമാകുമെന്നുംഎറിക്‌സണ്‍ മൊബിലിറ്റി റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com