കാൽനൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയ്ത വ്യക്തികളും നിമിഷങ്ങളും; ഗൂഗിളിന്റെ രസകരമായ ഗെയിം

Mail This Article
കഴിഞ്ഞ 25 വർഷത്തില്‍ ആളുകൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ തെരഞ്ഞ വ്യക്തികൾ , സ്ഥലങ്ങൾ, നിമിഷങ്ങൾ എന്നിവയെക്കുറിച്ച് രസകരമായി ഗെയിം അവതരിപ്പിക്കുന്ന സംവേദനാത്മകമായ ഡൂഡിലുമായി ഗൂഗിൾ. ഗൂഗിളിന്റെ 25-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ സംരംഭം.
സൂചനകളാൽ നിറഞ്ഞ ഒരു വിശാലമായ വെർച്വൽ കളിസ്ഥലമായിരുന്നു ഗൂഗിൾ അവതരിപ്പിച്ചത്. ഡൂഡിലിൽ ക്ലിക് ചെയ്ത് ഇതിലേക്കെത്താനാകും. കഴിഞ്ഞ 25 വർഷത്തിനിടെ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതെത്തിയ സംഭവങ്ങളെല്ലാം സൂചനകളിലൂടെ രസകരമായി കണ്ടെത്താനാകും.
ഏറ്റവുമധികം തെരഞ്ഞ കായികതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണെങ്കിൽ, ഏറ്റവും കൂടുതൽ തെരഞ്ഞ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുമായിരുന്നു.
കഴിഞ്ഞ 25 വർഷത്തിനിടെ ഏറ്റവുമധികം തെരഞ്ഞ കളിപ്പാട്ടം ബാർബിയായിരുന്നു അതേസമയം ഏറ്റവും കൂടുതൽ തെരഞ്ഞ ബോയ് ബാൻഡായി ബിടിഎസും ഏറ്റവുമധികം തെരഞ്ഞ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീനും ആയിരുന്നു.
ഗൂഗിൾ "25 ഇയേഴ്‌സ് ഇൻ സെർച്ച്: ദി മോസ്റ്റ് സെർച്ചഡ്" എന്ന പേരിൽ ഒരു വിഡിയോയും പുറത്തിക്കി, നീൽ ആംസ്ട്രോങ്ങിന്റെ ചന്ദ്രനിലിറങ്ങിയ വിഡിയോ മുതൽ ഐസ് ബക്കറ്റ് ചലഞ്ചു വരെയുള്ള ദൃശ്യങ്ങളും അവതരിപ്പിച്ചു.