ADVERTISEMENT

അദ്ഭുതകരമായ വെർച്വൽ ലോകവും ചിലപ്പോഴൊക്കെ അവിടെ പിന്തുടരുന്ന അപകടങ്ങളും വിവിധ സിനിമകൾ നമ്മുടെ മുന്നിലേക്കെത്തിച്ചിട്ടുണ്ട്. എന്നാൽ യഥാര്‍ത്ഥ മനുഷ്യരുടെ അവതാരങ്ങള്‍(avatar) വസിക്കുന്ന ഒരു ത്രിമാന വെര്‍ച്വല്‍ ലോകം സാങ്കേതികയുടെ സഹായത്താൽ  നാം സൃഷ്ടിക്കുമ്പോൾ അതിലൊളിഞ്ഞിരിക്കുന്ന അപകടങ്ങൾ വ്യക്തമാക്കുകയാണ് ഏറ്റവും പുതിയ സംഭവങ്ങൾ. പതിനാറുകാരിയായ പെൺകുട്ടി മെറ്റാവേഴ്സിൽ  കൂട്ട ബലാത്സംഗത്തിനിരയായെന്ന വിവരമാണ് പുറത്തെത്തിയത്.

ഒരു പക്ഷേ ആദ്യത്തെ വെർച്വൽ ലൈംഗിക കുറ്റകൃത്യമായിരിക്കുന്ന ഈ കേസിലാണ് പൊലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. വിആർ ഹെഡ്‌സെറ്റ് ധരിച്ച് ഇമേഴ്സീവ് ഗെയിം കളിക്കുമ്പോൾ അവളുടെ അവതാരത്തെ (avatar) മറ്റ് പുരുഷ ഗെയിമർമാരുടെ അവതാരങ്ങൾ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. ഏതെങ്കിലും ശാരീരിക പരുക്കുകളേക്കാൾ, യഥാർത്ഥ ലോകത്ത് ഇരയാക്കപ്പെട്ട ഒരാളുടെ അതേ മാനസികവും വൈകാരികവുമായ ആഘാതം അവൾ അനുഭവിച്ചുവെന്നും റിപ്പോർട്ട് പറയുന്നു.

ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ നടത്തുന്ന സൗജന്യ വിആർ ഗെയിമായ ഹൊറൈസൺ വേൾഡിൽ ഒന്നിലധികം തവണ വെർച്വൽ ലൈംഗിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്തായാലും നിലവിലെ നിയമ സംവിധാനങ്ങൾ ഇതിനായി സജ്ജീകരിച്ചിട്ടില്ലാത്തതിനാൽ നിയമപാലകർക്ക് നിരവധി വെല്ലുവിളികൾ ഉയർത്തുന്ന സംഭവമാണിത്. എങ്ങനെയാകും അവർ ഇതു കൈകാര്യം ചെയ്യുന്നതെന്നു കാത്തിരുന്നു കാണേണ്ടതുണ്ട്.

Photo credit : thinkhubstudio/ Shutterstock.com
Photo credit : thinkhubstudio/ Shutterstock.com

അതേസമയം യഥാർഥ സംഭവങ്ങളുടെ നിരവധി കേസുകൾ കൈകാര്യം ചെയ്യാനിരിക്കേ ഇതു പൊലീസും നിയമസംവിധാനങ്ങളും കൈകാര്യം ചെയ്യേണ്ടതാണോയെന്നും ഗെയിമുകളുടെ നിയമാവലിയിലും ഉള്ളടക്കത്തിലുമല്ലേ മാറ്റം വരേണ്ടതെന്നുമുള്ള ചോദ്യങ്ങൾ പലരും ഉയർത്തുന്നു.

ഇന്റർനെറ്റിന്റെ തൽസമയ ത്രിമാന അനുഭവം എന്ന് മെറ്റാവേഴ്സിനെ വേണമെങ്കിൽ വ്യാഖ്യാനിക്കാം. അവിടെ എനിക്കും നിങ്ങൾക്കും കടന്നുചെല്ലാം, രൂപത്തോടുകൂടി സന്നിഹിതരാകാം, കണ്ടുമുട്ടാം, മുഖാമുഖം ചർച്ച നടത്താം, ഒരുമിച്ചു പ്രവർത്തിക്കാം, ഷോപ്പിങ് നടത്താം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകളുടെ സമന്വയത്താലുള്ള ലോകമാണ് മെറ്റാവേഴ്സ് പോലെയുള്ള പുതിയ തലമുറ സാങ്കേതികത ചർച്ച ചെയ്യുന്നത്. അതേസമയം ഈ പ്ലാറ്റ്ഫോമുകൾ അനുവദിക്കുന്ന അതിരുകളില്ലാത്ത സാധ്യതകളുടെ അപകടങ്ങൾ വെർച്വൽ ലോകത്തുനിന്നും യഥാർഥ ലോകത്തേക്കു പടരുമോയെന്ന ചർച്ചയും ഉയർന്നുവരുന്നു.

∙മെറ്റാവേഴ്സ്: നോവലിൽ പിറന്ന അദ്ഭുതലോകം

AI Canva
AI Canva

1992ൽ പുറത്തിറങ്ങിയ സയൻസ് ഫിക്‌ഷൻ സ്നോ ക്രാഷിലൂടെ നോവലിസ്റ്റ് നീൽ സ്റ്റീഫൻസനാണ് മെറ്റാവേഴ്സ് സങ്കൽപം ആദ്യമായി അവതരിപ്പിച്ചത്. ഇന്റർനെറ്റും വെർച്വൽ റിയാലിറ്റിയും സോഷ്യൽ മീഡിയയും പോലുള്ള സാങ്കേതങ്ങളെല്ലാം ഒന്നിച്ചണിനിരക്കുന്ന ടെക് ലോകം യഥാർഥ ലോകവുമായി സമന്വയിക്കുന്ന സങ്കൽപമാണിവിടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com