ADVERTISEMENT

ചട്ടലംഘനം ചൂണ്ടിക്കാട്ടി പേയ്ടിഎം പേയ്മെന്റെ ബാങ്കിനെതിരെ റിസർവ് ബാങ്കിന്റെ നടപടിയെന്ന വാർത്ത വന്നതോടെ ഉപയോക്താക്കൾക്കു ആകെ ആശങ്കയാണ്. എന്താണ് നിലവിൽ പേയ്ടിഎം വോലെറ്റ് ഉപയോഗിക്കുന്നവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെന്നും അതേസമയം തുടരുന്ന സേവനങ്ങൾ എന്തൊക്കെയെന്നും പരിശോധിക്കാം.

∙ ഫെബ്രുവരി 22നു ശേഷം വോലറ്റുകളിലോ പേയ്ടിഎം  ബാങ്കിന്റെ സേവിങ്സ് അക്കൗണ്ടിലോ ഫാസ്റ്റ്ടാഗ് പോലെയുള്ള പ്രീപെയ്ഡ് സേവനങ്ങളിലോ നിക്ഷേപം സ്വീകരിക്കുന്നതിനോ ക്രെഡിറ്റ് ഇടപാടുകൾ അല്ലെങ്കിൽ ടോപ് അപ്പുകൾ നടത്തുന്നതോ തടഞ്ഞിരിക്കുന്നു.

ചിത്രം:  REUTERS/Dado Ruvic
ചിത്രം: REUTERS/Dado Ruvic

∙ 29വരെ അക്കൗണ്ടിലെത്തുന്ന തുക എപ്പോൾ വേണമെങ്കിലും പിൻവലിക്കുന്നതിനോ ഓൺലൈൻ ഇടപാടുകൾക്കായി ഉപയോഗിക്കുന്നതിനോ തടസമില്ല.

∙ One97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെയും പേയ്ടിഎം പേയ്‌മെൻ്റ് സർവീസസ് ലിമിറ്റഡിന്റെയും എല്ലാ നോഡൽ അക്കൗണ്ടുകളും എത്രയും വേഗം അവസാനിപ്പിക്കണമെന്നും ആർബിഐ ആവശ്യപ്പെട്ടു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഷോപ്പുകളിലെ ഇടപാടുകളെയും ബാധിച്ചേക്കാമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു,

rbi

∙മർച്ചൻ്റ് പേയ്‌മെൻ്റ് സംവിധാനങ്ങളായ പേയ്ടിഎം QR, പേയ്ടിഎം സൗണ്ട്‌ബോക്‌സ്, പേയ്ടിഎം കാർഡ് മെഷീൻ എന്നിവ സാധാരണപോലെ തുടരുമെന്നും അവിടെ പുതിയ വ്യാപാരികളെയും ഉൾപ്പെടുത്താൻ കഴിയുമെന്നുമാണ് പേയ്ടിമ്മിന്റെ വാദം.

 പേയ്ടിഎം ഉപയോഗിക്കുന്ന വ്യാപാരി. Photo credit:  AFP \Sajjad HUSSAIN
പേയ്ടിഎം ഉപയോഗിക്കുന്ന വ്യാപാരി. Photo credit: AFP \Sajjad HUSSAIN

∙ അതേസമയം വോലറ്റുകൾ, ഫാസ്ടാഗ് തുടങ്ങിയവയിലെ നിലവിലുള്ള നിക്ഷേപത്തെ  ബാധിക്കില്ലെന്നു പേയ്ടിഎം ഒരു പ്രസ്താവനയിൽ പറയുന്നു. ഉപയോക്താക്കൾക്ക് നിലവിലുള്ള ബാലൻസുകൾ ഉപയോഗിക്കുന്നത് തുടരാമെന്നു വ്യക്തമാക്കി.

An Indian parking attendent carries a 'paytm' code as he issues a parking receipt at a market in New Delhi on December 30, 2016. - A deadline for Indians to deposit invalid rupee notes at banks closes on December 30, 2016, as attention turns towards the potential political ramifications of Prime Minister Narendra Modi's bold currency shakeup. (Photo by Money SHARMA / AFP)
An Indian parking attendent carries a 'paytm' code as he issues a parking receipt at a market in New Delhi on December 30, 2016. - A deadline for Indians to deposit invalid rupee notes at banks closes on December 30, 2016, as attention turns towards the potential political ramifications of Prime Minister Narendra Modi's bold currency shakeup. (Photo by Money SHARMA / AFP)

∙ 2022 മാർച്ച് മുതൽ പുതിയ ഉപയോക്താക്കളെ എടുക്കുന്നത് നിർത്തി വയ്ക്കാൻ ആർബിഐ ഉത്തരവിട്ടിരുന്നു.

∙ എല്ലാ പേയ്ടിഎം പേയ്‌മെൻ്റ് ബാങ്ക് (പിപിബി) അക്കൗണ്ടുകളും മറ്റ് ബാങ്കുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുമെന്നും എല്ലാ ഉപയോക്താക്കൾക്കും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുമെന്നും പേയ്ടിഎം അറിയിച്ചിട്ടുണ്ടെങ്കിലും അതിന്റെ നടപടിക്രമങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com