ADVERTISEMENT

ഇപ്പോള്‍ ലഭ്യമായ പല ആധുനിക ഫീച്ചറുകള്‍ അടങ്ങുന്ന ഒരു ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരമായിരിക്കും ഫ്‌ളിപ്കാര്‍ട്ടില്‍ മെയ് 3 മുതല്‍ ആരംഭിക്കാന്‍ പോകുന്ന ബിഗ് സേവിങ് ഡെയ്‌സ് 2024. തങ്ങള്‍ നല്‍കാന്‍ പോകുന്ന 'ക്രെയ്‌സിയസ്റ്റ് ഓഫറായി' ഫ്‌ളിപ്കാര്‍ട്ട് എടുത്തു കാട്ടുന്നത് ഐഫോണ്‍ 15യുടെ വിലയാണ്. എംആര്‍പി 79,900 രൂപയുളള ഫോണ്‍ 63,999 രൂപയ്ക്ക് വില്‍ക്കുമെന്നതാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ പരസ്യത്തില്‍ പറയുന്നത്. കൂടാതെ, ഐഫോണ്‍ 14 പ്ലസ് തുടങ്ങി പല മോഡലുകള്‍ക്കും ഓഫറുകള്‍ ഉണ്ടായിരിക്കും. ഐഫോണ്‍ 12ന് 39,499 രൂപയ്ക്കു വില്‍ക്കുമെന്ന് ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റു കമ്പനികളുടെ ഫോണുകള്‍ക്കും ഓഫര്‍ നല്‍കും. 

ക്രെയ്‌സിയസ്റ്റ് ഓഫറിനെപ്പറ്റി അറിയാം

ഇത്തരം ഓഫറുകള്‍ മുന്‍ വര്‍ഷങ്ങളിലെ ബിഗ് സേവിങ് ഡെയ്‌സിലും നല്‍കിയിരുന്നു. വിലയ്ക്കു പുറമെ, ബാങ്ക്, എക്‌സ്‌ചേഞ്ച് ഓഫറുകളും ഉണ്ടായിരിക്കും. ഇവയും പ്രയോജനപ്പെടുത്തിയാല്‍ വില നന്നായി താഴ്‌ന്നേക്കും. ഇത്തരം ഓഫറുകള്‍ക്ക് പലപ്പോഴും ഒരു നിശ്ചിത എണ്ണം ഫോണുകള്‍ക്കായിരിക്കും. അവ പെട്ടെന്ന് വിറ്റു തീര്‍ന്നേക്കാം. ഫ്ലിപ്കാർട് പ്ലസ് അംഗങ്ങള്‍ക്കായിരിക്കും ഇവ സ്വന്തമാക്കാന്‍ അവസരം കിട്ടാന്‍ വഴി. കാരണം, അവര്‍ക്ക് ബിഗ് സേവിങ് ഡെയ്‌സ് ഓഫറുകള്‍ 24 മണിക്കൂര്‍ നേരത്തെ ആരംഭിക്കും.(മെയ് 2ന്.) ഈ സമയത്ത് വിറ്റു തീര്‍ന്നില്ലെങ്കില്‍ മാത്രമായിരിക്കും മറ്റുള്ളവര്‍ക്ക് വാങ്ങാന്‍സാധിക്കുക. മെയ് 9 വരെയാണ് സ്മാര്‍ട്ട്‌ഫോണ്‍ സെയില്‍.

iphone-17 - 1

മറ്റു ചില ഫോണുകള്‍ക്കുള്ള ഓഫറുകള്‍

മോട്ടോ എജ് 50 പ്രോ 27,999 രൂപയ്ക്ക്, മോട്ടോ എജ് 40 നിയോ 19,999 രൂപയ്ക്ക്, മോട്ടോ ജി 64 12,999 രൂപയ്ക്ക്, മോട്ടോ ജി 34 9,999 രൂപയ്ക്ക് എന്നിങ്ങനെയുള്ള വിലയ്ക്ക് വാങ്ങാന്‍ സാധിക്കും.    പോകോ എം6 7,999 രൂപ, പോകോ എക്‌സ് 6 പ്രോ, പോകോ എം6 പ്രോ, വിവോ ടി3, എന്നിവയ്ക്കും ഇളവുകള്‍ ഉണ്ടായിരിക്കും. പിക്‌സല്‍ 7എ 31,999 രൂപയ്ക്കും, ചില ഓഫറുകള്‍ നേടാനായാല്‍ പിക്‌സല്‍ 8 49,999 രൂപയക്കും വാങ്ങാനാകുമെന്ന് ഇന്ത്യാ ടുഡെ. വമ്പന്‍  വിലക്കുറവില്‍ ലഭ്യമാക്കുമെന്നു പറയുന്ന ഫോണുകള്‍ക്കൊപ്പം, ഐഫോണ്‍ 14 പ്ലസ്, നതിങ് ഫോണ്‍ 2എ, സാംസങ് ഗ്യാലക്‌സി എസ്23 എഫ്ഇ, വിവോ ട2 പ്രോ തുടങ്ങിയവയും ഉണ്ട്. ടിവി, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയുടെ സെയില്‍ മെയ് 4 മുതല്‍ 10 വരെ ആയിരിക്കുമെന്ന് ഫ്‌ളിപ്കാര്‍ട്ട് അറിയിക്കുന്നു.  

ഐപാഡ് 10-ാം തലമുറയുടെ വിലയിടിച്ചു

മെയ് 7ന് നടക്കാനിരിക്കുന്ന ആപ്പിളിന്റെ ലെറ്റ് ലൂസ് ഇവന്റില്‍ പുതിയ ഐപാഡുകള്‍ പുറത്തെടുത്തേക്കും എന്നിരിക്കെ ഇപ്പോള്‍ വില്‍പ്പനയിലുളള ഐപാഡ് 10-ാം തലമുറയുടെ വില കുറച്ചു.  ഐപാഡ് 64ജിബി വേരിയന്റിന്റെ ഇതുവരെയുള്ള എംആര്‍പി 44,900 രൂപയായിരുന്നു. അത് ഇപ്പോള്‍ 33,900 രൂപയ്ക്ക് വിവിധ ഓണ്‍ലൈന്‍ സൈറ്റുകള്‍ വില്‍ക്കുന്നു. ഫ്‌ളിപ്കാര്‍ട്ടിന്റെ സെയിലില്‍ ഇത് 30,000 രൂപയിലും താഴ്ത്തി വാങ്ങാനായേക്കുമെന്നും പറയുന്നു.  

ആപ്പിളിനെ പുറത്തു നിറുത്താന്‍ മേഴ്‌സിഡീസ്

കാര്‍ നിര്‍മാണ കമ്പനിയായ മേഴ്‌സിഡീസിന്റെ പുതിയ 'ധീരമായ' തീരുമാനം ഇപ്പോള്‍ ചര്‍ച്ചയാകുന്നു. തങ്ങളുടെ കാര്‍ നിര്‍മാണ സ്വപ്‌നങ്ങള്‍ തകര്‍ന്നതോടെ തങ്ങളുടെ കാര്‍പ്ലേ (CarPlay) സോഫ്റ്റ്‌വെയര്‍ മറ്റു കമ്പനികള്‍ക്ക്, പ്രത്യേകിച്ചും ആഢംബര കാര്‍ നിര്‍മ്മാതാക്കള്‍ക്ക്നല്‍കാമെന്നായിരുന്നു ആപ്പിള്‍ ആഗ്രഹിച്ചിരുന്നത്. അതിലൊരു കമ്പനിയായിരുന്നു മേഴ്‌സിഡീസ്. 

കമ്പനിയുടെ മേധാവി ഒലാ കാലെനിയസ് ദി വേര്‍ജിന് നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ ആപ്പിള്‍ ബന്ധം വേണ്ടെന്ന് നിര്‍ദാക്ഷിണ്യം പറഞ്ഞിരിക്കുകയാണ്. കുറച്ചു കൂടെ ഹോളിസ്റ്റിക് ആയ സോഫ്റ്റ്‌വെയര്‍ മതി തങ്ങള്‍ക്ക്. അതിന് ചേരുന്നത് ഗൂഗിള്‍ ആയിരിക്കുമെന്നാണ് ഒലാ പറഞ്ഞിരിക്കുന്നത്. ആപ്പിളിന്റെ അടഞ്ഞ ഇകോ സിസ്റ്റത്തിന്റെ ഭാഗമാകാന്‍ ആഗ്രഹമില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. 

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

പുതിയ വിഷന്‍ പ്രോ 2026ല്‍ പുറത്തിറക്കിയേക്കും

ആപ്പിളിന്റെ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റായ വിഷന്‍ പ്രോയുടെ രണ്ടാം പതിപ്പ് 2026നു മുമ്പ് പ്രതീക്ഷിക്കേണ്ടന്ന് ശ്രുതി. ആദ്യ തലമുറ ഹെഡ്‌സെറ്റിന്റെ വില്‍പ്പന കുത്തനെ ഇടിഞ്ഞത് ആപ്പിളിന് ക്ഷീണമായി എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പക്ഷെ, വിഷന്‍ പ്രോ ആപ്പിളിന്റെദീര്‍ഘകാല ബെറ്റുകളില്‍ ഒന്നായതിനാല്‍ അത് ഇനിയും ഇറക്കും എന്നു തന്നെയാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. 

Image Credit: Apple
Image Credit: Apple

ആപ്പിള്‍ ഗ്ലാസസ്

അതേസമയം, ആപ്പിള്‍ വളരെ ഭാരക്കുറവുള്ള ഒരു എആര്‍ കണ്ണടയും നിര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. റേബാന്‍ മെറ്റാ ഗ്ലാസസിനോട് സമാനമായിരിക്കും ഇതെന്നാണ് കേള്‍വി. ആപ്പിള്‍ ഇറക്കുന്നത് ആയതിനാല്‍ വന്‍ വില തന്നെ പ്രതീക്ഷിക്കാമെന്നും പറയുന്നു. ചാറ്റ്ജിപിറ്റിയുമായുള്ള ഇടപെടല്‍ സുഗമമാക്കി നതിങ്. നതിങ് കമ്പനിയുടെ എല്ലാ മോഡലുകളിലും നിര്‍മ്മിത ബുദ്ധി (എഐ) സംവിധാനമായ ചാറ്റ്ജിപിറ്റിയുമായുള്ള ഇടപെടല്‍ സുഗമാക്കി സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നടത്തി. ചാറ്റ്ജിപിറ്റി ആപ്പ് ഉപയോഗിക്കുന്നവരാണ് മിക്കവരും. അതിനു പകരം വിജിറ്റ്‌സ് വിഭാഗത്തില്‍ നിന്ന് ചാറ്റ്ജിപിറ്റി അക്‌സസ്ചെയ്യാനുള്ള അവസരമാണ് നതിങ് ഒരുക്കിയിരിക്കുന്നത്. ഫ്രീ ഉപയോക്താക്കള്‍ക്ക് ജിപിറ്റി 3.5ഉം, വരിസംഖ്യ അടയ്ക്കുന്നവര്‍ക്ക് ജിപിറ്റി-4 അധിഷ്ഠിതമായ ടെക്‌നോളജിയും ലഭിക്കും. 

'എന്താണ്?' :
ഇത്തരം അന്വേഷണങ്ങളിൽ ചാറ്റ് ജിപിടി, യുസിസി, ജി20, ഹമാസ്, ത്രെഡ്സ്, സെൻഗോൽ എന്നിവ ആധിപത്യം പുലർത്തി.
chat GPT

അതിനിടയില്‍ ജിപിറ്റി-4.5 മോഡലും ഇറങ്ങിയോ?

ലോകത്തെ ഏറ്റവും ആധുനികമായ എഐ ചാറ്റ്‌ബോട്ടിന്റെ പണിപ്പുരയിലാണ് സാം ഓള്‍ട്ട്മാന്‍ നയിക്കുന്ന ഓപ്പണ്‍എഐ എന്നത് പരസ്യമായ രഹസ്യമാണ്. അത് പുറത്തെത്താന്‍ അല്‍പ്പം കൂടെ സമയം വേണ്ടിവന്നേക്കും. എന്നാലിപ്പോള്‍, എഐ കമ്യൂണിറ്റിയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത് ജിപിറ്റി 2-ചാറ്റ്‌ബോട്ട്എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചാറ്റ്‌ബോട്ട്  സേവനമാണ്. 

ഇത് ആദ്യം ശ്രദ്ധിക്കപ്പെട്ടത് ചാറ്റ്‌ബോട്ട് അരീനയിലാണ്. എല്‍എല്‍എം മോഡലുകളില്‍ വളരെ ശക്തിയേറിയ ഒന്നാണിത് എന്ന് ബെഞ്ച്മാര്‍ക്കുകള്‍ പറയുന്നു. ഓപ്പണ്‍എഐ തങ്ങളുടെ ജിപിറ്റി-4.5 രഹസ്യമായി ടെസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായിരിക്കാം ഇതെന്ന് ഊഹാപോഹങ്ങള്‍ പറയുന്നു. ആരാണ്ഇത് സൃഷ്ടിച്ചിരിക്കുന്നത് എന്നതിനെപ്പറ്റിയുള്ള സൂചന ഇതാല്‍ കാണാനാകുന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു. 

അതേസമയം, ചാറ്റ്ജിപിറ്റിയാണ് എന്നാണ് ജിപിറ്റി 2-ചാറ്റ്‌ബോട്ട് സ്വയം പരിചയപ്പെടുത്തുന്നതത്രെ. ഓപ്പണ്‍എഐ സൃഷ്ടിച്ചതാണെന്നും ജിപിറ്റി 2 പറയുന്നു. മുന്‍ മോഡലുകളെക്കാള്‍ മികച്ച പ്രകടനം എല്ലാ മേഖലകളിലും തന്നെ ഇതിന് കാഴ്ചവയ്ക്കാന്‍ സാധിക്കുന്നുണ്ട് എന്ന് ഗവേഷകര്‍ പറയുന്നു. ഇന്റര്‍നാഷണല്‍ മാത് ഒളിംപ്യാഡിന്റെ ഒരു ചോദ്യത്തിന് ജിപിറ്റി2-ചാറ്റ്‌ബോട്ട് ഉത്തരം നല്‍കിയെന്ന് സ്റ്റാന്‍ഫെഡ് യൂണിവേഴ്‌സിറ്റി എഐ ഗവേഷകന്‍ ആന്‍ഡ്രു ഗാവോ (Gao) പറയുന്നു. 

google-play-store

ഗൂഗിള്‍പ്ലേ സ്റ്റോറില്‍ ഇപ്പോള്‍ രണ്ട് ആപ്പുകള്‍ സമാന്തരമായി ഡൗണ്‍ലോഡ് ചെയ്യാം

ഇതുവരെ ലഭ്യമല്ലാതിരുന്ന ഒരു ഫീച്ചര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിന് ലഭിക്കുന്നു. രണ്ട് ആപ്പുകള്‍ ഒരേ സമയം ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. അതേസമയം, ഡൗണ്‍ലോഡിങ് ഒരുമിച്ചു ചെയ്യാമെങ്കിലും, രണ്ട് ആപ്പുകള്‍ ഒരേ സമാന്തരമായി ഇന്‍സ്‌റ്റോള്‍ ചെയ്യുക എന്നത് അൽപ്പം താമസമുണ്ടാക്കും എന്നും പറയുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com