ADVERTISEMENT

കാലം എത്ര കഴി​ഞ്ഞാലും കുട്ടികളെല്ലാവർക്കും പ്രേതകഥകള്‍ കേൾക്കാനും പറയാനും ഒരു പ്രത്യേക ഇഷ്ടമാണ്. ഒരു പ്രേതകഥ പറയാം: ആളൊഴിഞ്ഞ ഒരു വഴി, അര്‍ദ്ധരാത്രി വാഹനമോടിച്ചു വരുമ്പോള്‍ വഴിയരികിൽ ലിഫ്റ്റ് ചോദിക്കുന്ന ഒരാളെ കാണുന്നു. ദയ തോന്നി അയാളെ വാഹനത്തിൽ കയറ്റി. പരിചയമുള്ളപോലെ അയാൾ സംസാരം തുടങ്ങി.

അങ്ങനെ വിശേഷങ്ങളും നാട്ടു വർത്തമാനങ്ങളുമൊക്കെ പറഞ്ഞു അവർ പോകുകയാണ്.പക്ഷേ ഇറങ്ങുന്ന സ്ഥലമെത്തി, പിന്തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ ആളില്ല. ബൈക്ക് ഓടിച്ച ആൾ ആ വഴിയിലൂടെ പിന്നെ ഒരിക്കലും പോകാൻ സാധ്യതയില്ല. ഈ പറഞ്ഞുപഴകിയ പ്രേതകഥയോട് കുറെയേറെ സാമ്യമുള്ളതാണ് സമൂഹമാധ്യമങ്ങളിലെ എഐ 'ചാറ്റ്ബോട് പ്രേതങ്ങൾ'.

artificial-intelligence
Image Credit: Shutterstock

വിശേഷമൊക്കെ പറഞ്ഞു നമ്മുടെ വാട്സാപ്പിലോ ഇന്‍സ്റ്റ ഡിഎമ്മിലോ അവർ ഇടിച്ചുകയറി വരും. ഫോട്ടോ കൊള്ളാട്ടോ...സുന്ദരനാണല്ലോ?, അല്ലെങ്കിൽ സുന്ദരിയാണല്ലോ എന്നൊക്കെ പറഞ്ഞു കുട്ടികളുമായി സംഭാഷണം ആരംഭിക്കും.സംഭാഷണം രസകരമായി നീങ്ങുമ്പോളാകും. ദേ ഇതിലൊന്നു ക്ലിക് ചെയ്തേ ഒരു സമ്മാനം തരാം, അല്ലെങ്കിൽ ഗെയിമിലേക്കു പോകാം എന്നൊക്കെ പറഞ്ഞു മാൽവെയറുള്ള ചിത്രമോ?, ലിങ്കോ ഒക്കെ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിച്ചു അപ്രത്യക്ഷമാകും.

സംസാരിച്ചിരുന്നത് ഒരു മനുഷ്യനോടല്ലെന്നു കുട്ടികൾ മനസിലാകുമ്പോഴേക്കും ആ പ്രേതപ്പിടിയിൽ അകപ്പെട്ടിരിക്കും. എഐ ബോട് ഉപയോഗിച്ചുള്ള തട്ടിപ്പിൽ‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനായി ഇത്തരം തട്ടിപ്പ് ബോട്ടുകളുടെ സ്ഥിരം നമ്പരുകള്‍ ഒന്നു പരിശോധിക്കാം

∙പേരുകൊണ്ട് അഭിസംബോധന ചെയ്യുന്നതിനുപകരം പൊതുവായ ആശംസകൾ( Hi, Hello )തുടങ്ങിയവ ഉപയോഗിച്ചേക്കാം.

∙ നിങ്ങളുടെ നേരിട്ടല്ലാതെയുള്ള ചോദ്യങ്ങളോട് പലപ്പോഴും പ്രതികരിക്കില്ല. ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മനസിലായില്ലെന്ന മറുപടികളും തന്നേക്കാം. പ്രാദേശികമായ തമാശകൾ നിലവിലെ എഐ ബോട്ടിന് ഒട്ടും മനസിലാകണമെന്നുമില്ല.

artificial-intelligence

∙യാഥാർത്ഥ്യബോധമില്ലാത്ത വാഗ്ദാനങ്ങൾ: പണം, സമ്മാനങ്ങൾ, അല്ലെങ്കിൽ വലിയ പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിച്ചുതരാം തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി ബോട് നിങ്ങളെ ആകർഷിക്കാൻ ശ്രമിച്ചേക്കാം.

∙സമ്മർദ്ദം ചെലുത്തും: ഒരു ലിങ്ക് ക്ലിക്ക് ചെയ്യുന്നതോ വ്യക്തിഗത വിവരങ്ങൾ നൽകുന്നതോ പോലുള്ള കാര്യങ്ങൾക്കായി പ്രേരിപ്പിക്കുന്നതിന് ബോട് സമ്മർദ്ദം സൃഷ്ടിക്കാൻ ശ്രമിച്ചേക്കാം.

Representative image Credit: X/Shutthiphong Chandaeng
Representative image Credit: X/Shutthiphong Chandaeng

∙പ്രതികരണം: സ്ഥിരമായി ഒരേ വേഗത്തിലുള്ള പ്രതികരണ സമയം  ബോട്ടാണെന്നുള്ളതിനുള്ള അടയാളമാണ്.

∙മത്സരങ്ങളും സമ്മാനങ്ങളും: ബോട് നിങ്ങൾക്ക് ഒരു സമ്മാനം വാഗ്ദാനം ചെയ്യുകയും അത് ക്ലെയിം ചെയ്യുന്നതിന് വ്യക്തിഗത വിവരങ്ങളോ ഫീസോ ആവശ്യപ്പെടുകയും ചെയ്തേക്കാം.

∙സംശയമുണ്ടെങ്കിൽ ചാറ്റിങ് നിർത്തുക, റിപ്പോർട്ടുചെയ്യുക: ഇത്തരമൊരു സ്കാമറിനോടാണ് ചാറ്റ് ചെയ്യുന്നതെന്നു സംശയിക്കുന്നുവെങ്കിൽ, ഉടനടി നിർത്തുക. ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമിൽ സംഭവം റിപ്പോർട്ട് ചെയ്യുക.

∙ അതിലും പ്രധാനമായി,  ടാർഗെറ്റുചെയ്യപ്പെടുകയോ വഞ്ചിക്കപ്പെടുകയോ ചെയ്തതായി സംശയിക്കുന്നുവെങ്കിൽ, സംഭവം ആദ്യം രക്ഷകർത്താക്കളെയും താമസിയാതെ അധികാരികളെയും അറിയിക്കുക.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com