ADVERTISEMENT

പ്രാദേശിക പ്രസിദ്ധീകരണങ്ങളെ ഉടനടി ബാധിച്ചേക്കില്ലെങ്കിലും ഗൂഗിള്‍ ഇക്കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയ 'എഐ ഓവര്‍വ്യൂ', ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളെ പ്രതിസന്ധിയിലാക്കുമോയെന്ന് സന്ദേഹം. ഇതുവരെയുള്ള സേര്‍ച്ചുകളില്‍ തിരയുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലിങ്കുകളാണ് ഗൂഗിള്‍ നല്‍കിയിരുന്നതെങ്കില്‍ ഇനി മുതല്‍ അവയുടെ ഒരു രത്‌നച്ചുരുക്കവും ലഭിക്കും. ഇതിനാണ് എഐ ഓവര്‍വ്യൂ എന്നു പറയുന്നത്. തുടക്കത്തില്‍ പുതിയഫീച്ചര്‍ അമേരിക്കയില്‍ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നതെങ്കിലും താമസിക്കാതെ അത് മറ്റു രാജ്യങ്ങളിലേക്കും എത്തും.

Google DeepMind chief Demis Hassabis (L) and Google chief executive Sundar Pichai open the tech titan’s annual I/O developers conference focusing on how artificial intelligence is being woven into search, email, virtual meetings and more in Mountain View, California, on May 14, 2024. - Google on Tuesday said it would introduce AI-generated answers to online queries made by users in the United States, in one of the biggest updates to its search engine in 25 years. (Photo by Glenn CHAPMAN / AFP)
Google DeepMind chief Demis Hassabis (L) and Google chief executive Sundar Pichai open the tech titan’s annual I/O developers conference focusing on how artificial intelligence is being woven into search, email, virtual meetings and more in Mountain View, California, on May 14, 2024. (Photo by Glenn CHAPMAN / AFP)

ബ്ലോഗര്‍മാര്‍ക്കും പ്രശ്‌നം സൃഷ്ടിച്ചേക്കാമെന്ന് ഭയം, അല്ലെന്നു ഗൂഗിൾ

ഉപയോക്താവ് ചോദിക്കുന്ന ചോദ്യത്തിന്റെ ഉത്തരം ചുരുക്കമായി നല്‍കുക എന്നത് ഗൂഗിളില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ വന്നിരിക്കുന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി തുടങ്ങിയ സര്‍വീസുകളെല്ലാം പരിഗണിച്ച് പരമ്പരാഗത ഇന്റര്‍നെറ്റ് സേര്‍ച്ചിന്റെ ഉപയോഗം 2026ൽ 25 ശതമാനം ഇടിയുമെന്ന് ഗവേഷണ കമ്പനി ഗാര്‍ട്ടര്‍ നേരത്തെ പ്രവചിച്ചിരുന്നു.

പുതിയ നീക്കം വെബ്‌സൈറ്റുകളെയും പരസ്യദാതാക്കളെയും ഒക്കെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ഗൂഗിള്‍ ഒന്നും ഇതുവരെ പറഞ്ഞിട്ടില്ലെന്നു മാർക്കറ്റിങ് എഐ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി പോള്‍ റോസ്റ്റർ ചൂണ്ടിക്കാട്ടി. ഈ വമ്പന്‍ പരീക്ഷണം മൂലം വന്നേക്കാവുന്ന മാറ്റങ്ങളിലൂടെ അറിയാനേ സാധിച്ചേക്കൂ എന്നും അദ്ദേഹം പറയുന്നു. അതേസമയം, തിരിച്ചടി നേരിട്ടേക്കുമോ എന്ന ഭയം ഗൂഗിളിനെയും പിടികൂടിയിട്ടുണ്ട്. ഇത്തരത്തിലുളള പ്രതികരണങ്ങള്‍ വര്‍ദ്ധിച്ചതോടെ, തങ്ങളുടെ പുതിയ നീക്കം മൂലം വെബ്‌സൈറ്റുകളുടെ ഹിറ്റ് വര്‍ദ്ധിപ്പിക്കാനാണ് പോകുന്നത്, മറിച്ചല്ല എന്ന പ്രതികരണവുമായി ഗൂഗിൾ പ്രതിനിധികളെത്തി.

'എന്താണ്?' :
ഇത്തരം അന്വേഷണങ്ങളിൽ ചാറ്റ് ജിപിടി, യുസിസി, ജി20, ഹമാസ്, ത്രെഡ്സ്, സെൻഗോൽ എന്നിവ ആധിപത്യം പുലർത്തി.
'എന്താണ്?' : ഇത്തരം അന്വേഷണങ്ങളിൽ ചാറ്റ് ജിപിടി, യുസിസി, ജി20, ഹമാസ്, ത്രെഡ്സ്, സെൻഗോൽ എന്നിവ ആധിപത്യം പുലർത്തി.

ഓപ്പണ്‍എഐക്ക് കനത്ത തിരിച്ചടി; ഇല്യാ സറ്റ്‌സ്‌കെവര്‍ ചാറ്റ്ജിപിടി കമ്പനി വിട്ടു

മറ്റൊരു കമ്പനിക്കും ഇതുവരെ മറികടക്കാന്‍ സാധിക്കാത്ത ശേഷി പുറത്തെടുത്ത എഐ സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍എഐക്ക് കനത്ത തിരിച്ചടി. കമ്പനിയുടെ സ്ഥാപകരിലൊരാളും, പ്രശസ്തിക്കായി അശേഷം ശ്രമിക്കാത്ത ആളുമായി അറിയപ്പെട്ടിരുന്ന ഡാറ്റ ശാസ്ത്രജ്ഞന്‍ ഇല്യ സറ്റ്‌സ്‌കെവര്‍ കമ്പനി വിട്ടു. ഇദ്ദേഹമായിരുന്നിരിക്കാം ഓപ്പണ്‍എഐയുടെ രഹസ്യബുദ്ധി കേന്ദ്രമെന്നു പോലും സംസാരമുണ്ടായിരുന്നു. 

ഓപ്പൺഎഐ സിഇഒ സാം ആൾട്‌മാൻ (Photo by Patrick T. Fallon / AFP)
ഓപ്പൺഎഐ സിഇഒ സാം ആൾട്‌മാൻ (Photo by Patrick T. Fallon / AFP)

ഓള്‍ട്ട്മാന്റെ പുറത്താക്കലും സറ്റ്‌സ്‌കെവറും

ഓപ്പണ്‍എഐ കമ്പനിയുടെ മേധാവി സാം ഓള്‍ട്ട്മാനെ നാടകീയമായി പുറത്താക്കിയ സമയത്താണ് ആദ്യമായി സറ്റ്‌സ്‌കെവറുടെ പേര് പൊതുജന ശ്രദ്ധയില്‍ വരുന്നത്. പുറത്താക്കലിനു പിന്നില്‍ സറ്റ്‌സ്‌കെവറുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് കാരണം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഓള്‍ട്ട്മാനെ തിരിച്ചെടുക്കുകയും അദ്ദേത്തെ പുറത്താക്കിയ ബോര്‍ഡില്‍ നിന്ന് സറ്റ്‌സ്‌കെവറെ പുറത്താക്കുകയും ചെയ്തു. ഇതോടെ ഓപ്പണ്‍എഐയില്‍ സറ്റ്‌സ്‌കെവറുടെ ഭാവി എന്താകുമെന്ന സംശയം ഉയര്‍ന്നിരുന്നു.

സുരക്ഷിതമായ എജിഐ വികസിപ്പിക്കാനാകുമെന്ന് സറ്റ്‌സ്‌കെവര്‍

സറ്റ്‌സ്‌കെവറുടെ അഭാവം കമ്പനിയെ മാറ്റുമെന്നാണ് അദ്ദേഹത്തിന്റെ രാജിയെക്കുറിച്ചു പ്രതികരിച്ച ഓള്‍ട്ടമാന്‍ തന്റെ ബ്ലോഗില്‍ കുറിച്ചത്. അതേസമയം, ഏകദേശം 10 വര്‍ഷത്തിനു ശേഷം താന്‍ ഓപ്പണ്‍എഐയോട് വിടപറയുകയാണ് എന്ന് സറ്റ്‌സ്‌കെവര്‍ പറഞ്ഞു. അദ്ഭുതകരമായ വളര്‍ച്ചയാണ് കമ്പനി കാഴ്ചവച്ചത്. ഓള്‍ട്ട്മാന്‍, ഗ്രെഗ് ബ്രോക്മാന്‍, മിരാ മുരാറ്റി തുടങ്ങിയവരുടെ നേതൃത്വത്തില്‍ മനുഷ്യരാശിക്ക് ഗുണകരവും, സുരക്ഷിതവുമായ എജിഐ ഓപ്പണ്‍എഐ വികസിപ്പിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് സറ്റ്‌സ്‌കെവര്‍ കുറിച്ചു:

ഒരു വ്യക്തിയെന്ന നിലയില്‍ അര്‍ത്ഥവത്തായ ഒരു പദ്ധതിയാണ് ഇനി തന്റെ മനസിലെന്നും, അതേപ്പറ്റി വഴിയെ പറയാമെന്നും സറ്റ്‌സ്‌കെവര്‍ പറഞ്ഞു. ജാകുബ് പച്ചൊകി ആയിരിക്കും ഇനി ഓപ്പണ്‍എഐയുടെ മുഖ്യ ശാസ്ത്രജ്ഞന്‍. ജിപിടി-40 യുടെ വരവ് ഓപ്പണ്‍എഐ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് സറ്റ്‌സ്‌കെവര്‍ രാജിവച്ചിരിക്കുന്നത്. നേരത്തെ, ഗൂഗിള്‍ ബ്രെയിനില്‍ ജോലിയെടുത്തിട്ടുള്ള അദ്ദേഹം, എഐയുടെ തലതൊട്ടപ്പന്‍ എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റന് ഒപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Image Credit: Apple
Image Credit: Apple

മാക്ഒഎസിന് ചാറ്റ്ജിപിടി ആപ്പ്, വിന്‍ഡോസിനും ലഭിക്കും

ചാറ്റ്ജിപിടി ആപ്പ് മാക്ഒഎസ് ആപ്പ് സ്റ്റോറിലെത്തി. ഈ വര്‍ഷം തന്നെ വിന്‍ഡോസ് ആപ്പും ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.

sun spot - 1

ഇന്ത്യന്‍ സാറ്റലൈറ്റുകളെ സൗരക്കൊടുങ്കാറ്റ് കാര്യമായി ബാധിച്ചില്ലെന്ന് ഇസ്രോ

മെയ് 11ന് ഉണ്ടായ സൗരക്കൊടുങ്കാറ്റില്‍ സ്‌പെയ്‌സ്എക്‌സ് മേധാവി ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റുകളെ അടക്കം ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ഇന്ത്യന്‍ മേഖലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാറ്റലൈറ്റുകളെ ഇത് സാരമായി ബാധിച്ചില്ലെന്ന് ഇസ്രോ ഇറക്കിയ കുറിപ്പില്‍ പറയുന്നു. ഇന്ത്യന്‍ മേഖലയില്‍ അയണോസ്ഫിയര്‍ കലുഷിതമാകാത്തതാണ് ഇതിനു കാരണം. പസിഫിക്, അമേരിക്കന്‍ മേഖലകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. ജിയോസ്‌റ്റേഷനറി ഓര്‍ബിറ്റിലുള്ള തങ്ങളുടെ 30 സ്‌പെയ്‌സ്‌ക്രാഫ്റ്റുകളെയും സോളാര്‍ ഫ്‌ളെയര്‍ അശേഷം ബാധിച്ചില്ല, ഇസ്രോ പറയുന്നു.

English Summary:

The new Gemini model customised for Google Search integrates the AI-powered chatbot’s integrated advanced capabilities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com