ADVERTISEMENT

നിലവിൽ ആകെ പോസ്റ്റുകളിൽ 13 ശതമാനത്തോളം 'അഡൽറ്റ് കണ്ടന്റാണെന്ന' വിമർശനങ്ങളുമൊക്കെയായി പേര് അന്വർഥമാക്കുന്ന കമ്പനിയാണ് 'എക്സ്' അഥവാ മുൻ ട്വിറ്റർ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പോൺ ബോട്ടുകളും പ്ലാറ്റ്ഫോമിൽ വർധിച്ചു വരികയാണ്. ഇപ്പോഴിതാ ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള കമ്പനി കണ്ടെന്റ് മോഡറേഷന്‍ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങളിലൂടെ മുതിർന്നവർക്കുള്ള ഉള്ളടക്കങ്ങളും പോസ്റ്റ് ചെയ്യാൻ ഏവരെയും അനുവദിക്കുന്നു.

പുതിയ നയപ്രകാരം പ്രായപൂർത്തിയായവർക്കുള്ള ഉള്ളടക്കം സമ്മതത്തോടെ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യാം. ഫോട്ടോഗ്രാഫിക്, ആനിമേറ്റഡ്, എഐ സൃഷ്ടിച്ച ഉള്ളടക്കം എന്നിവ ഇതിൽ ഉൾപ്പെടുന്നു.അതേസമയം18 വയസ്സിന് താഴെയുള്ള ഉപയോക്താക്കളെയും അവരുടെ ജനനത്തീയതി രേഖപ്പെടുത്തിയിട്ടില്ലാത്തവരെയും ഇത്തരം ഉള്ളടക്കം കാണുന്നതിൽ നിന്ന് തടയുന്ന ഒരു നയം കമ്പനിക്ക് ഇതിനകം തന്നെയുണ്ട്.

ഉപയോക്താക്കൾക്ക് അവരുടെ ഉള്ളടക്കത്തിൽ നഗ്നതയോ ലൈംഗിക തീമുകളോ ഉണ്ടെങ്കിൽ അത് "സെൻസിറ്റീവ്" എന്ന് അടയാളപ്പെടുത്താനുള്ള ഓപ്ഷൻ ഉണ്ട്. സെൻസിറ്റീവ് എന്ന് അടയാളപ്പെടുത്തിയ ഉള്ളടക്കം കാണുന്നതിൽ നിന്ന് ഉപയോക്താക്കൾക്ക് അവരുടെ ഫീഡ് നിയന്ത്രിക്കാനുള്ള ഒരു ഓപ്ഷനുമുണ്ട്.

Image Credit: Canva
Image Credit: Canva

ലൈംഗികതയുമായി ബന്ധപ്പെട്ടതുൾപ്പെടെ ഉപയോക്താക്കളുടെ സ്വന്തം വിശ്വാസങ്ങൾ, ആഗ്രഹങ്ങൾ, അനുഭവങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്ന ഉള്ളടക്കം സൃഷ്ടിക്കുന്നതിനുളള മുതിർന്നവരുടെ സ്വാതന്ത്രത്തെ മാനിക്കുന്നതിനാലാണ് ഈ നടപടിയെന്നാണ് എക്സിന്റെ അവകാശവാദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com