ADVERTISEMENT

അടിസ്ഥാന വിദ്യാഭ്യാസരംഗം മുതൽ വെർച്വൽ റിയാലിറ്റിയും റോബടിക്സും ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സും ഉൾപ്പെടുത്തണമെന്നും വ്യാവസായിക, സേവന, വൈദ്യശാസ്ത്ര മേഖലയിൽ ഇത്തരം ടെക്നോളജിയുടെ സാധ്യതകൾ വർദ്ധിച്ചുവരികയാണെന്നും ഡിആർഡിഒ എയ്റോനോട്ടിക്കൽ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ്. മനോരമ ഓൺലൈൻ- ജെയിൻ യൂണിവേഴ്സിറ്റി റോബോവേഴ്‌സ് വിആർ എക്സ്പോ കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ‘ഇന്ത്യയുടെ മിസൈൽ വനിത’.

3 പതിറ്റാണ്ട് മുൻപ് റോബട്ടിക്കും ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സും സാധാരണക്കാർക്ക് അപ്രാപ്യമായിരുന്നെന്നും ഇപ്പോൾ ഇതെല്ലാം നമ്മുടെ ചുറ്റുമുണ്ടെന്നും മാത്രമല്ല നിർമാണ മേഖലയിൽ ത്രീഡിപ്രിന്റിങ്, ഗുണമേന്മ ഉറപ്പുവരുത്തൽ തുടങ്ങിയവയിലെല്ലാം റോബടിക്സിനു പ്രാധാന്യമുണ്ടെന്നും ടെസ്സി തോമസ് പറഞ്ഞു. ഈ കാലഘട്ടത്തിൽത്തന്നെ ഇന്ത്യൻ റോഡുകളിലൂടെ ഒരു റോബട്ടിക് കാറിൽ യാത്ര ചെയ്യുകയെന്നതാണ് തന്റെ സ്വപ്നമെന്നും ഇത്തരം ഒരു എക്സ്പോ പുതുതലമുറയെ ഈ മേഖലയുടെ അദ്ഭുതങ്ങളിലേക്ക് അടുപ്പിക്കുമെന്നും ഡോ. ടെസ്സി തോമസ് അഭിപ്രായപ്പെട്ടു.

robotics-2
മനോരമ ഓൺലൈൻ- ജെയിൻ യൂണിവേഴ്സിറ്റി റോബോവേഴ്‌സ് വിആർ എക്സ്പോ കൊച്ചിയിൽ ഡിആർഡിഒ എയ്റോനോട്ടിക്കൽ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ് ഉദ്ഘാടനം ചെയ്യുന്നു. മനോരമ ഒാൺലൈൻ കോ ഒാർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്, ജയിൻ യൂണിവേഴ്സിറ്റി പിവിസി ഡോ. ജെ. ലത, ഇന്ത്യയിലെ ഫിൻലൻഡ് കോൺസൽ ജനറൽ എറിക് അഫ് ഹാൾസ്ട്രോം, ജയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫ്, രാജഗിരി ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം എന്നിവർ സമീപം.

ഇന്ത്യയുമായുള്ള ഫിൻലൻഡിന്റെ  ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും നോക്കിയയെ ഇന്ത്യ സ്വാഗതം ചെയ്തതിനെക്കുറിച്ചും എക്സ്പോയിൽ അതിഥിയായെത്തിയ ഇന്ത്യയിലെ ഫിൻലന്‍ഡ്കോൺസൽ ജനറൽ എറിക് അഫ് ഹാൾസ്ട്രോം  വിശദീകരിച്ചു. നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട നിയമങ്ങൾ രൂപപ്പെടാന്‍ രാജ്യങ്ങളുടെ ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഒപ്പം  പഠനത്തിനു ജോലികൾക്കും സന്ദർശനത്തിനു ഇന്ത്യക്കാരെ രാജ്യത്തേക്കു സ്വാഗതം ചെയ്യുന്നുണ്ടെന്നും കോൺസൽ ജനറൽ പറഞ്ഞു. ഫിന്നിഷ് വീക്ഷണകോണിൽ നിന്ന് കേരളം രസകരമാണ്, കാരണം ഇവിടെ വിദ്യാഭ്യാസ നിലവാരം വളരെ ഉയർന്നതാണ്, കൂടാതെ ധാരാളം വിദഗ്ധ തൊഴിലാളികളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫ്, ജയിൻ യൂണിവേഴ്സിറ്റി പിവിസി ഡോ. ജെ. ലത, രാജഗിരി ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം, മനോരമ ഒാൺലൈൻ കോ ഒാർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ് എന്നിവരും എക്സ്പോയുടെ ഉദ്ഘാടന ചടങ്ങിൽ‍ പങ്കെടുത്ത് സംസാരിച്ചു. ടിക്കറ്റുകൾ ബുക്ക് ചെയ്യാം, സെമിനാറുകൾക്കായി റജിസ്റ്റർ ചെയ്യാം.

എന്തൊക്കെയുണ്ടാകും

മനുഷ്യാകാരമുള്ള റോബട്ടുകൾ, നിർമിതബുദ്ധി മെഷീനുകൾ‍, റോബോ വാർ ഉൾപ്പടെയുള്ള റോബോ ഗെയിമുകൾ, വെർച്വൽ റിയാലിറ്റി അനുഭവങ്ങൾ, റോബട്ടിക്സ് ക്ലാസുകൾ, റോബട്ടിക് കരിയർ ഗൈഡൻസ് സെഷനുകൾ, റോബട്ടുകളുടെ ചരിത്രം വിവരിക്കുന്ന സോൺ, റോബട്ടുകൾക്കൊപ്പം ഗെയിം കളിക്കാനുള്ള സോൺ എന്നിവയെല്ലാം റോബോവേഴ്‌സ് വിആർ പ്രദർശനത്തിലുണ്ട്

റോബോവേഴ്സ് വിആർ എക്സ്പോ
റോബോവേഴ്സ് വിആർ എക്സ്പോയിൽ റോബട്ടുമായി ആശയവിനിമയം നടത്തുന്ന കുട്ടി. ചിത്രം∙ മിന മോൾ
റോബോവേഴ്സ് വിആർ എക്സ്പോ
റോബോവേഴ്സ് വിആർ എക്സ്പോയുടെ ഉദ്ഘാടന ചടങ്ങിലെ ദൃശ്യം∙ ചിത്രം∙ മിന മോൾ
റോബോവേഴ്സ് വിആർ എക്സ്പോ
റോബോവേഴ്സ് വിആർ എക്സ്പോയിൽ നിന്നുള്ള ചിത്രങ്ങൾ
റോബോവേഴ്സ് വിആർ എക്സ്പോ
റോബോവേഴ്സ് വിആർ എക്സ്പോയിൽ നിന്നുള്ള ചിത്രങ്ങൾ: ജിബിൻ ചെമ്പോല∙ മനോരമ
റോബോവേഴ്സ് വിആർ എക്സ്പോ
റോബോവേഴ്സ് വിആർ എക്സ്പോയിൽ നിന്നുള്ള ചിത്രങ്ങൾ: ജിബിൻ ചെമ്പോല∙ മനോരമ
റോബോവേഴ്സ് വിആർ എക്സ്പോ
റോബോവേഴ്സ് വിആർ എക്സ്പോ
റോബോവേഴ്സ് വിആർ എക്സ്പോ
റോബോവേഴ്സ് വിആർ എക്സ്പോ
റോബോവേഴ്സ് വിആർ എക്സ്പോ

ഈ മാസം 17 വരെ നടക്കുന്ന എക്സ്പോയിൽ രാവിലെ 10 മുതൽ രാത്രി പത്തുവരെയാണ് പ്രവേശനം. ജെയിൻ സർവകലാശാലയുമായി ചേർന്നാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണീക് വേൾഡ് റോബട്ടിക്സ് ആണ് എക്സ്പോയ്ക്കുള്ള സാങ്കേതിക പിന്തുണ. പ്രവേശനം പാസ് മുഖേന, ടിക്കറ്റുകൾക്കായി ക്ലിക്ക് ചെയ്യുക.

എക്സ്പോയിൽ എന്തൊക്കെ കാണാം

നൃത്തം ചെയ്യും സാൻബോട്ട്

സാൻബോട്ട് എന്ന റോബട്ടാണ് എക്സ്പോ വേദിയിൽ കാഴ്ചക്കാരെ സ്വീകരിക്കുക. ചോദ്യങ്ങൾക്ക് മറുപടി പറയാനും നൃത്തം ചെയ്യാനുമൊക്കെ ഇതിനാകും. ഫേഷ്യൽ, ഒബ്ജെക്ട് റെക്കഗ്‌നീഷൻ, നൂതന എഐ സാങ്കേതികവിദ്യകൾ, സൂപ്പർ മോഷൻ കൺട്രോൾ സിസ്റ്റം എന്നിവ ഉപയോഗിച്ച് സാൻബോട്ടിന് ഒരു മികച്ച വഴികാട്ടിയാകാനും കഴിയും.

ai-robot - 1

ഡ്രോൺ പറത്താം

വിവിധ ഡ്രോണുകൾ പറത്താനും റോബോവേഴ്സിൽ അവസരമുണ്ട്. 4 റോട്ടറുകളിൽ പറക്കുന്ന ക്വാഡ് കോപ്റ്ററുകൾ, കാർഷിക മേഖലയിൽ ഉപയോഗിക്കുന്ന അഗ്രി ഡ്രോൺ, അതിവേഗം തെന്നിപ്പറക്കുന്ന മിനി ഡ്രോൺ, അമ്പരപ്പിക്കുന്ന ഡിജെഐ ഡ്രോൺ, വിഡിയോ ഗെയിമിലെന്നപോലെ പറത്താവുന്ന എഫ്പിവി (ഫസ്റ്റ് പേഴ്‌സൺ വ്യു) ഡ്രോൺ തുടങ്ങിയവ പരിചയപ്പെടാം.

ഓട്ടോഗ്രാഫ് കിട്ടും

ഓട്ടോഗ്രാഫ് ഒപ്പിട്ടു തരികയും അതിവേഗം കഥകൾ എഴുതുകയും ചെയ്യുന്ന റോബട്ടും എക്സ്പോയിലുണ്ട്. ഒരു മേശപ്പുറത്ത് അനായാസമായി ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന മോഡലാണ് അവതരിപ്പിക്കുക. കംപ്യൂട്ടറും ടാബും ഉപയോഗിച്ച് ഇതിനെ നിയന്ത്രിക്കാം. എഴുത്തും വരയും മാത്രമല്ല കൈകളാൽ ചെയ്യാവുന്ന പല ജോലികളും ഈ റോബട് ചെയ്യും.

ഫിറ്റ്നസ് ഗുരു റോബട്ട്

വ്യായാമങ്ങളെക്കുറിച്ചുള്ള സമഗ്രമായ അറിവ് സജ്ജീകരിച്ചിരിക്കുന്ന റോബട്ടാണ് ആൽഫ. വർക്ക്ഔട്ടുകൾക്ക് പ്രോത്സാഹനം ചെയ്യാനായി പ്രോഗ്രാം ചെയ്‌തിരിക്കുന്ന ഈ റോബട്ടിനെയും എക്സ്പോയിൽ കാണാം.

റോബോ മൗസ്

കോഡിങ്ങിന്റെ അടിസ്ഥാന കാര്യങ്ങൾ രസകരമായി പഠിച്ച് ഒരു ചെറിയ റോബട്ടിനെ നയിക്കാൻ പങ്കെടുക്കുന്നവർക്ക് അവസരമുണ്ട്. റേഡിയോകൾ, സെൽഫ് ഡ്രൈവിങ് കാറുകൾ, നൂതന ജലസേചന പദ്ധതികൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പ്ലഗ് ആൻഡ് പ്ലേ വർക്കിങ് മോഡലുകളും ഇവിടെ കാണാം. സന്ദർശകർക്ക് 15 മിനിറ്റിനുള്ളിൽ സ്വന്തം ഇലക്ട്രോണിക് പ്രോജക്ട് നിർമിക്കുന്നതിനുള്ള മിനി വർ‌ക്‌ഷോപ്പിൽ പങ്കെടുക്കാനും പറ്റും.

Image Credit: AI Canva
Image Credit: AI Canva

റോളർ കോസ്റ്റർ റൈഡ്

റോബോവേഴ്സിലെ വിആർ എക്സ്പീരിയൻസ് സോണിൽ റോളർ കോസ്റ്ററിന്റെ സാഹസികത ആസ്വദിക്കാം. ഒപ്പം മ്യൂസിക്കൽ സെക്‌ഷനുകളും ആസ്വദിക്കാം. 7 വിആർ എക്സ്പീരിയൻസ് ഗെയിമുകളിൽ ടിക്കറ്റെടുത്തും പങ്കെടുക്കാം. 

robo-world5 - 1

മിമിക്രിക്കാരൻ

വോയ്സ് മിമിക്കിങ് റോബട്ടായ ക്വീക്കിക്ക് ശബ്ദങ്ങൾ അനുകരിക്കാൻ കഴിയും. റോബട്ടിക്‌സ് തത്വങ്ങൾ കുട്ടികളെ പരിചയപ്പെടുത്താനുള്ള മാർഗമാണിത്. റോബട്ടിക്സും എഐയുമൊക്കെ പഠിക്കുന്ന സ്ഥലം എങ്ങനെയിരിക്കുമെന്ന് അറിയാൻ കഴിയുന്ന ലാബുകളും ഒരുക്കിയിട്ടുണ്ട്.

റോബോ വാർ സോൺ

പരസ്പരം യുദ്ധം ചെയ്യുന്ന റോബട്ടുകളെ കാണുകയും ആ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യാം. റോബട്ടുകൾ തമ്മിലുള്ള മത്സരം നേരിട്ട് ആസ്വദിക്കാൻ ഇതുവഴി സാധിക്കും.

റോബോട് ഡോഗ്സ്

നായ്ക്കളുടെ സ്വഭാവവും രൂപവും അനുകരിക്കുന്ന റോബട്ട് നായ്ക്കളും എക്സ്പോയിലെത്തും.

3ഡി പ്രിന്റിങ്

3ഡി പ്രിന്റിങ് സാങ്കേതികവിദ്യ പ്രായോഗികമായി എങ്ങനെ ചെയ്യാനാകുമെന്ന് ഇവിടെ തത്സമയം മനസ്സിലാക്കാം. വൈവിധ്യമാർന്ന ശാസ്ത്ര പരീക്ഷണങ്ങളുമുണ്ട്. രാസപ്രവർത്തനങ്ങളും ഇന്ററാക്ടീവ് ഫിസിക്സ്, ബയോളജി പ്രദർശനങ്ങളും അരങ്ങേറും.

എഐ സ്റ്റോറിടെല്ലിങ്

ബാലരമയിലൂടെയും കളിക്കുടുക്കയിലൂടെയും ചിരപരിചിതരായ വിക്രമനെയും മുത്തുവിനെയും ലുട്ടാപ്പിയെയുമൊക്കെ കഥാപാത്രങ്ങളാക്കി പുതിയൊരു കഥ പറയാം, അതും എഐ സഹായത്തോടെ. ഇന്ററാക്ടീവ് ഡിസ്പ്ലേയിലെ വിവിധ കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് എഐ ഉപയോഗിച്ച് കഥ പറച്ചിൽ പഠിക്കാനും എക്സ്പോ വേദിയിൽ ഇടമുണ്ട്.

അറിവുകൾ നേടാനും ഇടം

ആധുനിക റോബട്ടിക് സാങ്കേതികവിദ്യയെ പരിചയപ്പെടാനും പുതു സാങ്കേതിക വിദ്യകളെക്കുറിച്ചു വിദഗ്ധരില്‍ നിന്നും നേരിട്ട് കാര്യങ്ങള്‍ പഠിക്കാനും വര്‍ക് ഷോപുകളില്‍ പങ്കെടുക്കാനുമെല്ലാം ഇവിടെ അവസരമുണ്ട്. ഈ മേഖലയിലെ വിദഗ്ധര്‍ക്കൊപ്പം സമാന മനസുള്ളവരുമായി പരിചയപ്പെടാനും ബന്ധം സ്ഥാപിക്കാനുമുള്ള മികച്ച അവസരവും റോബോവേഴ്‌സ് എക്സ്പോ നല്‍കുന്നു.

രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് റോബോവേഴ്‌സ് സന്ദര്‍ശിക്കാനാവുക. റോബട്ടിക്, വെര്‍ച്വൽ റിയാലിറ്റി സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ചറിയാന്‍ റോബോവേഴ്‌സ് നിങ്ങളെ സഹായിക്കും. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള  വിദഗ്ദരുടെ സെഷനുകൾ പ്രത്യേക സമയങ്ങളിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. വിശദവിവരങ്ങൾ  അറിയാനും റജിസ്ട്രേഷനും ടിക്കറ്റുകൾക്കായും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം:https://www.roboversexpo.com

ടിസിഎസ് വൈസ് പ്രസിഡന്റും കേരള ഡെലിവറി സെന്റർ ഹെഡുമായ ദിനേഷ് തമ്പി 'Unleashing the Power of AI: Transforming Business for Tomorrow' എന്ന വിഷയത്തിൽ അവതരണം നടത്തും. അതിവേഗം വളരുന്ന ബിസിനസ് മേഖലകളിൽ മത്സരാധിഷ്ഠിതമായി തുടരാനും ഉപഭോക്താക്കൾക്കു മികച്ച സേവനം നൽകാനും ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് സഹായകമാകും.

എഐ തത്സമയ ഡാറ്റ പ്രോസസ്സ് ചെയ്യുന്നു, കൂടുതൽ അറിവുള്ളതും കൃത്യവുമായ തീരുമാനങ്ങൾ എടുക്കുന്നതിന് പ്രാപ്തമാക്കുന്ന അമൂല്യമായ സ്ഥിതിവിവരക്കണക്കുകൾ അവതരിപ്പിക്കുകയും ചെയ്യുന്നു. അപകടസാധ്യത വിലയിരുത്തൽ, വ്യാജന്മാരെ കണ്ടെത്തൽ തുടങ്ങിയ മേഖലകളിൽ എഐ ഒരു പ്രധാന പങ്കുവഹിക്കുന്നു. മാർക്കറ്റ് ട്രെൻഡുകൾ വിശകലനം ചെയ്യാനും ഉപഭോക്തൃ ഫീഡ്‌ബാക്ക് മനസ്സിലാക്കാനും പൂർണ്ണമായും പുതിയ ഉൽപ്പന്നമോ സേവന ആശയങ്ങളോ നിർദ്ദേശിക്കാനും സാധിക്കുന്നു. ഇതെല്ലാം വിശദമായി അറിയാം. 

ദൈനംദിന ജീവിതത്തിലും കരിയർ അവസരങ്ങളിലുംഇന്റർനെറ്റ് ഓഫ് തിങ്സിന്റെ സാധ്യതകളെക്കുറിച്ച് ജൂൺ 13ന് രാവിലെ 6 മുതൽ 7വരെ The Future is Connected: IoT in Daily Life and Career Opportunities എന്ന സെഷനില്‍ ആർ ആൻഡ് ഡി സിലികോൺ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സഹസ്ഥാപകൻ അഭിജിത് കുമാർ ചർച്ചകൾ നയിക്കും. ഐഒടിയുടെ അദ്ഭുതങ്ങളെക്കുറിച്ച് നെസ്റ്റ് ടെക്നോളജിയുടെ സിടിഒ ഡോ. സുരേഷ് നായർ പ്രതിപാദിക്കും.

ദൈനംദിന ജീവിതത്തിലെ എഐ സാധ്യതകളെക്കുറിച്ചുള്ള  ഇന്നോവേഷൻ ആര്‍കിടെക്ട് ആൻഡ് സോഷ്യൽ ഇംപാക്ട് ലീഡർ റോബിൻ ടോമിയും ഡിജിറ്റൽ ചതിക്കുഴികളെക്കുറിച്ചും സുരക്ഷിതമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇൻഫോസിസ് ഡിജിറ്റൽ സ്പെഷ്യലിസ്റ്റ് എൻജിനിയർ മുഹമ്മദ് റെസൽ വിശദീകരിക്കും. കൾട്ടിവേറ്റിങ് പഴ്സണൽ ഗ്രോത്ത്: ഗെമിഫൈഡ് ഇ ലേണിങ് ആൻ‍ഡ് വെർച്വൽ റിയാലിറ്റി ഇംപാക്ട് ഓൺ ബിഹേവിയർ ആൻഡ് പഴ്സണാലിറ്റി എന്ന വിഷയത്തിൽ സുദിപ് ജോഷി മാത്യുവും ചർച്ച നയിക്കും.

മൊബൈൽ പ്ലാനറ്റോറിയം, ഹോവർബോർഡുകൾ, ഇന്ററാക്ടീവ് ടൈലുകളുള്ള മാജിക് ഫോർ തുടങ്ങിയവയും എക്സ്പോയിലുണ്ട്.പ്രവേശനം ടിക്കറ്റ് മുഖേന. കൂടുതൽ വിവരങ്ങൾ:https://www.roboversexpo.com, ഫോൺ: 9895395225 കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 മുതൽ രാത്രി 10 വരെ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com