ADVERTISEMENT

മനോരമ ഓൺലൈന്‍ ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന് കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ‌ നടത്തുന്ന റോബോവേഴ്സ് എക്സ്പോയിലേക്കെത്തിയാൽ ടെക്കികൾക്കും മുതിർന്നവര്‍ക്കും മാത്രമല്ല കുട്ടികൾക്കും ആസ്വദിക്കാവുന്ന നിരവധി അദ്ഭുതങ്ങളുണ്ട്. കുട്ടികൾ ഏറ്റവും കൂടുതൽ ആവേശത്തോടെ ഒപ്പം ഓടിയതും കൂടെക്കളിച്ചതും റോബോട് ഡോഗുകൾക്കൊപ്പമാണ്. റോബോ എക്സ്പോയിലെത്തിയ ഡോഗുകളെപ്പറ്റി അറിയാം.

ഡോഗ് റോബട്ടുകളുടെ 3 പതിപ്പുകളാണ് ഇവിടെയുള്ളത്. യുണിട്രീ കമ്പനിയുടെ ഗോ2, എയർ, പ്രോ മോഡലുകളാണുള്ളത്.വിദ്യാഭ്യാസ, വിനോദ, റിസർച്ച് ആവശ്യങ്ങൾക്കായി റോബോ ഡോഗുകളെ ഉപയോഗിക്കാനാകും, 4ഡി ലൈഡാർ സെൻസറുകളാണ് ഉള്ളതെന്നതിനാൽ ഏതു തടസവും മറികടന്ന് ലക്ഷ്യസ്ഥാനത്തെത്തും. 360 ഡിഗ്രി x 90 ഡിഗ്രിയാണ് ഫീൽഡ് വ്യു ഉള്ളത്. 30 മീറ്ററാണ് സ്കാനിങ് ഡിസ്റ്റൻസ്.

robo-dog-expo1 - 1

15 കിലോഗ്രാമാണ് റോബോ ഡോഗിന് ഭാരം വരുന്നത്. അലൂമിനിയം സങ്കരവും ശക്തമായ എൻജിനിയറിങ് പ്ലാസ്റ്റിക് ഉപയോഗിച്ചുമാണ്മ റോബോ ഡോഗുകളെ നിർമ്മിച്ചിരിക്കുന്നത്. 12 നീ  (Knee) ജോയിന്റ്മോട്ടറുകളാണുള്ളതെന്നതിനാൽ ഇരിക്കുകയും ചാടുകയും കൈവീശുകയും വട്ടംകറങ്ങുകയും രണ്ടുകാലിൽ നിൽക്കുകയുമൊക്കെ ഈസിയായി ചെയ്യാനാകും.8 കോർ ഹൈപെർഫോമൻസ് സിപിയു ഉള്ള റോബോ ഡോഗിന്റെ ബാറ്ററി കപ്പാസിറ്റി 8000 എംഎഎച്ച് ആണ്, എന്നാൽ 15000 എംഎഎച്ച് ബാറ്ററി പവറും ഓപ്ഷണലായി വരുന്നുണട്.

വെക്ടർ പൊസിഷനിങ് ആൻഡ് കൺട്രോൾ ടെക്നോളജിയുടെ സഹായത്തോടെ ISS2.0  ഇന്റലിജന്റ്സ് സൈഡ് ഫോളോ സിസ്റ്റമുപയോഗിച്ച് ഒരു യഥാർഥ നായ്ക്കുട്ടിയെപ്പോലെ ഒപ്പം നടക്കും.

ഫ്രണ്ട് ക്യാമറ: അൾട്ര വൈഡ് ലെൻസാണുള്ളത്. 360 ഡിഗ്രിയിലുള്ള എന്തും നിരീക്ഷിക്കും. അതിനാൽ മികച്ച കാവൽക്കാരനായി മാറും

ഫ്രണ്ട് ലാംപ്: ക്യാമറയുടെ മികവ് വർദ്ധിക്കുകയും ഒപ്പം വഴികാട്ടാനും ഉപകരിക്കും. കൂരിരിട്ടിലും യാത്ര ചെയ്യും.

3ഡി ലൈഡാർ എൽ1: ഇതുമാത്രമല്ല അൾട്രാ വൈഡ് സ്കാനിങ് സംവിധാനം ചെറിയ ബ്ലൈന്‍ഡ് സ്പോട്ടുകൾ ഒഴിവാക്കുകയും ചെയ്യുന്നു.12 നീ(Knee) ജോയിന്റ് മോട്ടർ, ഫുട് ഫോർസ് സെൻസർ എന്നിവ സഞ്ചാരത്തിനെ സഹായിക്കുന്നു.

സംഗീതം കേൾക്കാനായി സ്പീക്കറുകളുമുണ്ട്.വോയിസ് കമാൻഡുകൾക്കനുസരിച്ച് പ്രതികരിക്കുന്ന മോഡലുകളും വലിയഭാരം വഹിക്കുന്ന മോഡലുകളുമൊക്കെ ഭാവിയിൽ മനുഷ്യസാധ്യമല്ലാത്ത പ്രവർത്തികള്‍ക്കും ഡിഫൻസ് സെക്ടറിലുമൊക്കെ സഹായകമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com