100 കോടി ലാഭം, ഗൂഗിൾ മാപ് ഉപേക്ഷിച്ച് ഓല; ഇനി സ്വന്തം സംവിധാനം

Mail This Article
ഡിജിറ്റൽ മാപ്സിൽ മുടിചൂടാമന്നന്മാരായി നിൽക്കുന്നത് ഗൂഗിൾ മാപ്സും ആപ്പിൾ മാപ്സുമായിരുന്നു. ഓലയുൾപ്പടെ യാത്രകളുടെ സഹായിയായി കൂടെകൂട്ടിയത് ഗൂഗിൾ മാപ്സിനെയാണ്. റിപ്പോര്‍ട്ട് പ്രകാരം 100 കോടി രൂപ നല്‍കിയായിരുന്നു ഈ കൂട്ടുകെട്ട്. എന്നാൽ ഓലയുടെ സിഇഒ ഭവിഷ് അഗർവാൾ ഇതാ ഓലയുടെ സ്വന്തം മാപ്പിങ് സേവനം അവതരിപ്പിച്ചു.
കഴിഞ്ഞ മാസം മൈക്രോസോഫ്റ്റ് Azure എക്സിറ്റിനുശേഷം, ഞങ്ങൾ ഇപ്പോൾ ഗൂഗിൾ മാപ്പിൽ നിന്ന് പൂർണ്ണമായും പുറത്തുകടന്നു. പ്രതിവർഷം 100 കോടി ചിലവഴിച്ചിരുന്നു, എന്നാൽ ഓലയുടെ മാപ്പുകളിലേക്ക് പൂർണ്ണമായും മാറിക്കൊണ്ട് ഈ മാസം അത് പൂജ്യം ആക്കിയതായും ഓല ആപ് പരിശോധിക്കാമെന്നും ഭവിഷ് ട്വീറ്റ് ചെയ്തു.
സ്ട്രീറ്റ് വ്യൂ, ന്യൂറൽ റേഡിയൻസ് ഫീൽഡുകൾ (NERF), ഇൻഡോർ ഇമേജുകൾ, 3D മാപ്പുകൾ, ഡ്രോൺ മാപ്പുകൾ എന്നിവ ഉൾപ്പെടുന്ന നിരവധി ഫീച്ചറുകൾ വരും മാസങ്ങളിൽ കാണുമെന്ന് അഗർവാൾ പറഞ്ഞു.2021 ഒക്‌ടോബറിൽ, ജിയോസ്‌പേഷ്യൽ സേവനങ്ങളിൽ വൈദഗ്‌ധ്യമുള്ള പൂനെ ആസ്ഥാനമായുള്ള ജിയോസ്‌പോക്ക് എന്ന കമ്പനിയെ ഓല ഏറ്റെടുത്തിരുന്നു.