ADVERTISEMENT

യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെ വെടിയുതിർത്ത, പെൻസിൽവേനിയയിലെ ബെഥെൽ പാർക്ക് സ്വദേശിയായ തോമസ് മാത്യു ക്രൂക്സിനെപ്പറ്റിയുള്ള വിവരങ്ങളാണ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. നടുക്കിയ സംഭവങ്ങൾക്ക് ശേഷം തോമസ് ക്രൂക്സിനെക്കുറിച്ച് നിരവധി വിവരങ്ങളാണ് പുറത്ത് വരുന്നത്.

തോമസ് ക്രൂക്സ് ഒരു രംഗത്ത് വരുന്ന പരസ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളെ ഭരിക്കുന്നത്. അമേരിക്കൻ അസറ്റ് മാനേജ്‌മെന്റ് ഭീമനായ ബ്ലാക്ക്‌റോക്കിന്റെ പരസ്യമാണ് അത്. ഒരു സ്‌കൂളിൽ ചിത്രീകരിച്ച പരസ്യത്തിൽ വിദ്യാര്‍ഥികളിലൊരാളായി ക്രൂക്‌സ് ഉണ്ടായിരുന്നു. ഈ വിഡിയോ പരസ്യം ഇപ്പോൾ വെർച്വൽ ലൈബ്രറിയിൽ നിന്ന് നീക്കം ചെയ്‌തിരിക്കുന്നു.

പെൻസിൽവാനിയയിലെ ബെഥേൽ പാർക്ക് ഹൈസ്‌കൂളിൽ ചിത്രീകരിച്ച പരസ്യത്തിൽ മറ്റ് വിദ്യർഥികൾക്കൊപ്പം പ്രതിഫലം വാങ്ങാതെ അഭിനയിക്കാനായി തോമസ് ക്രൂക്സും ഉണ്ടായിരുന്നതായി പ്രസ്താവനയിൽ ബ്ലാക്റോക് അറിയിച്ചു. . പരസ്യം പ്രചാരത്തിൽ നിന്ന് നീക്കം ചെയ്യുമെന്നും ദൃശ്യങ്ങൾ അധികൃതർക്ക് ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

അതേേസമയം യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെ വെടിയുതിർത്ത, പെൻസിൽവേനിയയിലെ ബെഥെൽ പാർക്ക് സ്വദേശിയായ തോമസ് മാത്യു ക്രൂക്സ് റിപ്പബ്ലിക്കൻ അനുഭാവിയാണെന്നാണു പുറത്തെത്തിയ വിവരം. വോട്ടർ റജിസ്റ്ററിൽ നൽകിയ വിശദാംശങ്ങളിലാണ് ഈ സൂചനയുള്ളത്. നവംബറിലെ തിരഞ്ഞെടുപ്പിൽ തോമസ് ആദ്യമായി വോട്ട് ചെയ്യാനിരിക്കുകയായിരുന്നു.

വധശ്രമം: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വധശ്രമത്തിൽ നിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. പെൻസിൽവേനിയ സംസ്ഥാനത്തെ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ ശനിയാഴ്ച വൈകിട്ട് 6.15ന് (ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 3.45) ആണ് അദ്ദേഹത്തിനു വെടിയേറ്റത്. ട്രംപിന്റെ വലതു ചെവിയുടെ മുകൾഭാഗത്തു മുറിവേൽപിച്ചുകൊണ്ട് വെടിയുണ്ട കടന്നുപോയി.

നവംബർ 5നു നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി ഔദ്യോഗികമായി നാമനിർദേശം ചെയ്യപ്പെടുന്നതിനു തൊട്ടുമുൻപാണു ലോകത്തെ ഞെട്ടിച്ച വധശ്രമം. വെടിശബ്ദവും സീൽക്കാര ശബ്ദത്തോടെ ചെവിയിലുരസിപ്പോയ വെടിയുണ്ടയുടെ സ്പർശവും തിരിച്ചറിഞ്ഞയുടൻ ട്രംപ് (78) ചെവികൾ അടച്ചുപിടിച്ചുകൊണ്ട് പ്രസംഗപീഠത്തിനു താഴെ നിലത്തു കുനിഞ്ഞിരുന്നു. സുരക്ഷാഭടന്മാർ അദ്ദേഹത്തിനു മേൽ കമിഴ്ത്തു കിടന്നു.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com