മഴക്കെടുതി, ഉള്ളുലയ്ക്കുന്ന ദുരന്തം, കൗൺസലിങ് സേവനം, ടോൾഫ്രീ നമ്പറുകള്‍: വിവരങ്ങൾ അറിയാം
Mail This Article
വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ ദുരന്തത്തിൽ നൂറിലേറെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഉറ്റവർ നഷ്ട്ടപ്പെട്ടവർ ഒട്ടേറെ, വിവിധ ആശുപത്രികളിൽ നിരവധിപ്പേർ ചികിത്സയിലുണ്ട്. മുണ്ടക്കൈ ഭാഗങ്ങളിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്ന വിവരങ്ങളും വരുന്നുണ്ട്. നാലായിരത്തിനടുത്ത് ആളുകളാണ് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. ദുരന്തങ്ങളിൽ വിറങ്ങലിച്ചവർക്കായി ടെലിമനസ് ടോൾഫ്രീ നമ്പരുൾപ്പടെ അധികൃതർ ഒരുക്കിയിട്ടുണ്ട്. പരിശോധിക്കാം
വയനാട് ജില്ലാകലക്ടറുടെ ഫെയ്സ്ബുക് പേജിൽ ദുരന്തവുമായി ബന്ധപ്പെട്ട ഔദ്യോഗികമായ വിവരങ്ങൾ ലഭ്യമാകും.
ടെലിഫോൺ വഴിയുള്ള കൗണ്‍സലിങ്ങിനും മറ്റു മാനസികാരോഗ്യ സേവനങ്ങൾക്കും ടെലി മനസ് ടോൾഫ്രീ നമ്പരിൽ വിളിക്കാം.
കാലാവസ്ഥയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾക്കായി ദുരന്തനിവാരണ വിഭാഗത്തിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജ്, എക്സ് പേജുകള്‍ പിന്തുടരാം.
വയനാടിന്റെയും രാജ്യത്തിന്റെയും ഉള്ളുപൊള്ളിച്ച ദുരന്തത്തിലെ രക്ഷാപ്രവർത്തനങ്ങളുടെ പുതിയ വിവരങ്ങൾ അറിയാം.