ഗൂഗിൾ ഓതന്റിക്കേറ്ററിലും വ്യാജൻ, മാറിപ്പോകല്ലേ!
Mail This Article
നമ്മുടെ ഓൺലൈൻ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒരു സംവിധാനമാണ് ഗൂഗിൾ ഓതന്റിക്കേറ്റർ പോലെയുള്ള സംവിധാനങ്ങൾ. എന്നാൽ ഇതാ കടുവയെ പിടിക്കുന്ന കിടുവ. ഓതന്റിക്കേറ്ററിലും വ്യാജനിറങ്ങിയിരിക്കുന്നു.
∙വ്യാജ ഓതന്റിക്കേറ്റർ ആപ്പുകൾ യഥാർത്ഥ ആപ്പിന്റെ രൂപത്തിലും പ്രവർത്തനത്തിലും സമാനമാണ്. എന്നാൽ, ഇവ നിങ്ങളുടെ ഉപകരണത്തിൽ ഇൻസ്റ്റാൾ ചെയ്താൽ നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകളിലേക്കുള്ള ആക്സസ് തട്ടിപ്പുകാര്‍ക്ക് ലഭിക്കും.
വ്യാജ ഓതന്റിക്കേറ്റർ ആപ്പുകളുടെ അപകടങ്ങൾ
∙പാസ്‌വേഡ് ചോർച്ച: വ്യാജ ആപ്പുകൾ നിങ്ങൾ നൽകുന്ന OTP കൾ ശേഖരിക്കുകയും നിങ്ങളുടെ അക്കൗണ്ടുകൾക്ക് ആക്സസ് നൽകുകയും ചെയ്യുന്നു.
∙ബാങ്ക് അക്കൗണ്ട് തട്ടിപ്പ്: ബാങ്കിങ് ആപ്പുകളുമായി ബന്ധിപ്പിച്ചാൽ, പണം നഷ്ടമാകാൻ കാരണമാകും.
∙സ്വകാര്യ വിവരങ്ങൾ ചോർച്ച: നിങ്ങളുടെ ഇമെയിൽ, സോഷ്യൽ മീഡിയ, മറ്റ് അക്കൗണ്ടുകളിലേക്ക് ആക്സസ് ലഭിക്കും.
വ്യാജ ഓതന്റിക്കേറ്റർ ആപ്പുകൾ എങ്ങനെ തിരിച്ചറിയാം?
∙ആപ്പ് സ്റ്റോർ: ആപ്പ് സ്റ്റോറുകളിലൂടെ മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.
∙URL പരിശോധിക്കുക: ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് യുആർഎൽ പരിശോധിക്കുക.
∙ ആപ്പിന് വന്നിരിക്കുന്ന ഫീഡ്ബാക്കുകൾ പരിശോധിക്കുക
∙ഗൂഗിൾ ഓതന്റിക്കേറ്ററിന്റെ വെബ്സൈറ്റ് പരിശോധിക്കുക: ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് എന്താണെന്ന് പരിശോധിക്കുക.
സുരക്ഷിതമായിരിക്കാൻ
∙രണ്ട് ഘട്ട സ്ഥിരീകരണം എല്ലായ്‌പ്പോഴും ഉപയോഗിക്കുക.
∙വിശ്വസനീയമായ ആന്റിവൈറസ് സോഫ്റ്റ്വെയർ ഉപയോഗിക്കുക.
∙സോഷ്യൽ എൻജിനീയറിംഗ് തന്ത്രങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക.
∙പാസ്‌വേഡുകൾ ശക്തമായി സൂക്ഷിക്കുക.