വ്യൂകിട്ടാൻ 'ട്രെഡീഷണൽ' മയിൽ കറി; യുട്യൂബർ അറസ്റ്റിൽ, സമൂഹമാധ്യമങ്ങളിൽ സൂക്ഷിക്കണം
Mail This Article
ലക്ഷക്കണക്കിനു കാഴ്ചക്കാരുമായി നിരവധി ഫുഡ് ചാനലുകളാണ് സമൂഹ മാധ്യമങ്ങളിലുള്ളത്, കൊതിയൂറുന്ന വിഭവങ്ങളവതരിപ്പിക്കുന്ന യുട്യൂബേഴ്സിനു നിരവധി ആരാധകരും ഉണ്ട്. എന്നാൽ ഇതാ ,പരമ്പരാഗതമായ രീതിയിൽ എങ്ങനെ മയിൽകറി തയാറാക്കാം എന്ന വിഡിയോ ഇട്ടു കോടം പ്രണയ് കുമാർ എന്ന യുട്യൂബർ കുടുങ്ങിയിരിക്കുന്നു.വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഫോറസ്റ്റ് ഉദ്യോഗസ്ഥർ വിഡിയോയുടെ നിയമസാധുത അന്വേഷിക്കുകയും ഫോറൻസിക് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ കുമാറിന്റെ യുട്യൂബ് ചാനലിൽ നിന്ന് വിഡിയോ നീക്കം ചെയ്തു. നിയമങ്ങളെക്കുറിച്ചു അറിവില്ലാതെയോ അല്ലെങ്കിൽ അശ്രദ്ധമായോ ചെയ്യുന്ന പ്രവർത്തികളാൽ സമൂഹമാധ്യമങ്ങളിലെ താരങ്ങൾ വില്ലൻ പ്രതിച്ഛായയിലേക്കു പോകുന്ന സംഭവങ്ങൾ വർദ്ധിച്ചു വരികയാണ്.
ചില സംഭവങ്ങള്‍ പരിശോധിക്കാം
പ്രാങ്ക് വിഡിയോ: ചില യുട്യൂബർമാരെ അപകടകരമായ വിഡിയോകൾക്ക് അറസ്റ്റ് ചെയ്യുകയോ മുന്നറിയിപ് നൽകുകയോ ചെയ്തിട്ടുണ്ട്..
വ്യാജ വാർത്ത: വ്യാജ വാർത്തയോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിച്ചതിന് ചില യുട്യൂബർമാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ഇന്ത്യയിലെ ഒരു യുട്യൂബർ അറസ്റ്റിലായി.
പകർപ്പവകാശ ലംഘനം: പകർപ്പവകാശ ലംഘനത്തിന് ചില യുട്യൂബർമാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഉദാഹരണത്തിന്, അനുമതിയില്ലാതെ പകർപ്പവകാശമുള്ള സംഗീത വിഡിയോകൾ അപ്‌ലോഡ് ചെയ്തതിന് ഒരു യൂട്യൂബർ അറസ്റ്റിലായി.
നികുതി വെട്ടിപ്പ്: നികുതി വെട്ടിപ്പ് നടത്തിയതിന് ചില യുട്യൂബർമാര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.
ഇവ ചില ഉദാഹരണങ്ങൾ മാത്രമാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്, കൂടാതെ മറ്റ് പല കാരണങ്ങളാലും യുട്യൂബർമാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെടുന്ന എല്ലാ യുട്യൂബർമാരും ചിലപ്പോൾ കുറ്റക്കാരല്ല എന്നതും ഓർക്കേണ്ടതുണ്ട്. പക്ഷേ വിഡിയോകൾ ചെയ്യുമ്പോൾ സമൂഹമാധ്യമങ്ങളുടെ കമ്യൂണിറ്റി നിയമങ്ങൾ മാത്രമല്ല, നമ്മുടെ നിയമവ്യവസ്ഥകളെക്കുറിച്ചും പ്രാഥമിക ധാരണകളുണ്ടായിരിക്കണം.