ഉറക്കം പോലുമില്ലാതെ,12 ദിവസം ലൈവ് സ്ട്രീമിങ് ; യുട്യൂബിന്റെ താക്കീത്, പൊലീസ് നടപടി, പിന്നെ സംഭവിച്ചത്!
Mail This Article
ഉറക്കംപോലുമില്ലാതെ പന്ത്രണ്ട് ദിവസം യുട്യൂബിൽ ലൈവ് സ്ട്രീമിങ്, മയങ്ങിപ്പോകാതിരിക്കാൻ വെള്ളം ഒഴിക്കൽ, എഴുന്നേറ്റു നിൽക്കൽ, ഇടയ്ക്കിടെ അലാം, സ്വന്തം ആരോഗ്യം പോലും അപകടത്തലാക്കുന്ന ഒരു പ്രത്യേകതരം യുട്യൂബർ ജീവിതം. യുട്യൂബറായ നോർമിന്റെ ലൈവ് സ്ട്രീം ശ്രമം അദ്ദേഹത്തിന്റെ കാഴ്ചക്കാരെപ്പോലും ആശങ്കയിലാക്കി. വെള്ളം തലയിൽ ഒഴിക്കുകയും, ക്ഷീണിച്ചു മയങ്ങി വീഴുമ്പോൾ എണീപ്പിക്കുകയുമൊക്ക ചെയ്ത് സഹായിക്കാൻ സഹോദരനും ഉണ്ടായിരുന്നെന്നതാണ് വൈചിത്രം. സ്ട്രീമിങ് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ നോർമിന്റെ അസ്വസ്ഥത കാഴ്ചക്കാരിലേക്കു ം പടർന്നു.
ചില വ്യക്തികൾ വൈദ്യസഹായം അയയ്‌ക്കുന്നതിന് നോർമിനെ കണ്ടെത്താൻ പോലും ശ്രമിച്ചു. വീടിന് പുറത്തെത്തിയ പൊലീസ് കാറുകളുടെയും ആംബുലൻസുകളുടെയും ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് ഒന്നിലധികം പ്ലാറ്റ്‌ഫോം നിരോധനങ്ങൾ നോർമിനു ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഒരു സയൻസ് പ്രോജക്റ്റിന്റെ ഭാഗമായി റാണ്ടി ഗാർഡ്നർ എന്നയാള്‍ മുൻപ് ഇതുപോലെ 264 മണിക്കൂറും ഉണർന്നിരുന്നു. ഗാർഡ്‌നർ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുകയും പിന്നീട് ദീർഘനാളത്തേക്ക് ഉറക്കമില്ലായ്മയുമായി മല്ലിടുകയും ചെയ്തു. ഇത്തരത്തിലുള്ള കാര്യങ്ങൾ ഒരിക്കലും ചെയ്യരുതെന്നും വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകാനിടയുണ്ടെന്നുംവിദഗ്ദർ പറയുന്നു.