ADVERTISEMENT

എയർടെലും, ജിയോയുമായുള്ള മത്സരങ്ങൾക്കിടയിൽ കാലതാമസം നേരിടുന്ന 4ജി വ്യാപനം വേഗത്തിലാക്കാൻ സർക്കാർ ബിഎസ്എൻഎല്ലിന് 6,000 കോടി രൂപ നൽകുമെന്ന് റിപ്പോർട്ടുകൾ. 4ജി റോളൗട്ടിലെ താമസം വരിക്കാരുടെ എണ്ണം കുറയാനിടയാക്കുന്നതായും ഉപഭോക്താക്കൾ ജിയോ, എയർടെൽ പോലുള്ള സ്വകാര്യ കമ്പനികളുടെ സേവനം തേടാൻ കാരണമാകുകയും ചെയ്തതോടൊണ് അതിവേഗം 4ജിയിലേക്കു കുതിക്കാൻ ബിഎസ്എൻഎൽ ഒരുങ്ങുന്നത്.

ഇന്ത്യയിലുടനീളം 10,000 സൈറ്റുകൾ

4ജി നെറ്റ്​വർക് വിന്യാസം 2025 ജൂണോടെ മാത്രമേ പൂർത്തിയാകുകയുള്ളെന്നാണ് സർക്കാർ ജൂലെ മാസത്തിൽ പാർലമെന്റിനെ അറിയിച്ചത്. ഇന്ത്യയിലുടനീളം 10,000 സൈറ്റുകൾ എന്ന ലക്ഷ്യത്തിൽ 1000 സൈറ്റുകൾ മാത്രമായിരുന്നു ജൂലെ വരെ സജ്ജമാക്കാനായതത്രെ. ഇതോടെ ദീപാവലിയില്‍ 4ജി അവതരണം എന്ന ലക്ഷ്യത്തിൽ നിന്ന് ഏറെ വൈകി

100,000 4ജി സൈറ്റുകളുടെ സമ്പൂർണ്ണ വിന്യാസം 2025ന്റെ മധ്യത്തോടെ മാത്രമേ പൂർത്തിയാകുകയുള്ളെന്ന് സർക്കാര്‍ ഇപ്പോൾ പ്രതീക്ഷിക്കുന്നതെന്നാണ് വിവിധ റിപ്പോർട്ടുകൾ പുറത്തുവരുന്നത്, 2019 മുതൽ ആരംഭിച്ച മൂന്ന് പുനരുജ്ജീവന പാക്കേജുകളുടെ ഭാഗമായി ബിഎസ്എൻഎൽ, മഹാനഗർ ടെലിഫോൺ നിഗം ​ലിമിറ്റഡ് (എംടിഎൻഎൽ) എന്നിവയിലേക്ക് 4ജി റോൾഔട്ട് ഉൾപ്പെടെ 3.22 ട്രില്യൺ രൂപ സർക്കാർ ഇതുവരെ നൽകിയിട്ടുണ്ട്.

idukki news

ഈ പുനരുജ്ജീവന പാക്കേജുകൾ 21 സാമ്പത്തിക വർഷം മുതൽ പ്രവർത്തന ലാഭം നേടാൻ BSNL-MTNL-നെ പ്രാപ്തമാക്കിയെന്നാണ് കേന്ദ്രം പറയുന്നത്. അതേസമയം ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് 4ജി സേവനം ലഭ്യമാക്കാൻ വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ നെറ്റ്‌വർക്ക് ഉപയോഗിക്കണമെന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സർക്കാരിനോട് അഭ്യർഥിച്ചിരുന്നു.കാരണം കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമ സർക്കാരാണ്. നിലവിൽ, വോഡഫോൺ ഐഡിയ ലിമിറ്റഡിൽ (Vi) 33.1% ഓഹരി ഇന്ത്യാ ഗവൺമെൻ്റിനുണ്ട്.

താങ്ങാവുന്ന പാക്കേജുകൾ പക്ഷേ...

ഇന്ത്യയിലെ മുൻനിര സ്വകാര്യ ടെലികോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും അതിവേഗം 5G നെറ്റ്‌വർക്കുകൾ വിന്യസിക്കുന്ന സമയത്താണ് 4Gയെങ്കിലും അവതരിപ്പിക്കാൻ ബിഎസ്എൻഎൽ പാടുപെടുന്നത്.BSNL-ന് 4G നെറ്റ്‌വർക്ക് റോൾഔട്ടിനായി അധിക ഫണ്ട് അനുവദിച്ചത് സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഒരു നല്ല ചുവടുവെപ്പാണ്. 

സ്വകാര്യ ടെലികോം കമ്പനികളുടെ പാക്കേജുകളിലെ വർധനയിൽ ഉപഭോക്താക്കള്‍ കുറച്ചുപേർ തിരികെ എത്തിയെങ്കിലും നെറ്റ്​വർക്കിന്റെ കാര്യത്തിൽ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു. ഇത്തരം പ്രതിസന്ധി മറികടക്കാൻ ബിഎസ്എൻഎൽ അതിന്റെ 4ജി, 5ജി റോൾഔട്ട് പ്ലാനുകൾ ഫലപ്രദമായി നടപ്പിലാക്കുകയും ഇന്ത്യൻ ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്ന നൂതന സേവനങ്ങൾ നൽകുകയും വേണം.

English Summary:

Centre to allocate additional Rs 6000 crore to BSNL for 4G gear acquisition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com