ഐഫോൺ ലോഞ്ച് ഓഫറായി കോടികളുടെ ക്രിപ്റ്റോ കറൻസി സൗജന്യം, ടിം കുക്കിന്റെ ഡീപ്ഫെയ്ക് വിഡിയോ; 'പെട്ടുപോയി' ലക്ഷങ്ങൾ
Mail This Article
ഇന്നു രാത്രി ഇന്ത്യന്‍ സമയം 10.30 നാണ് ആപ്പിളിന്റെ ഐഫോൺ അവതരണച്ചടങ്ങുകള്‍. എന്നാൽ അതിനു മുൻപ് തന്നെ ആപ്പിൾ ഔദ്യോഗിക ചാനലിന്റെ അതേ കെട്ടിലും മട്ടിലും ഒരു വിഡിയോ ലൈവ് സ്ട്രീം ചെയ്യുകയാണ്. 10 കോടി ഡോളറിന്റെ ക്രിപ്റ്റോ കറൻസി ലോഞ്ച് ഇവന്റിന്റെ ഭാഗമായി ആപ്പിള്‍ നൽകുമെന്ന് വിഡിയോയിൽ പറയുന്നത് ആപ്പിൾ സിഇഒ ടിംകുക്കിന്റെ ഡീപ്ഫെയ്ക്കാണ്. ആപ്പിൾ ഇവന്റിനെ ചുറ്റിപ്പറ്റിയുള്ള ഹൈപ്പുകൾക്കിടയിൽ ഈ വിഡിയോ വലിയ സ്വീകാര്യത നേടുന്നുണ്ട്.
ഒരു ആപ്പിള്‍ ഇവന്റിൽ നിന്നുള്ള ലൈവ് സ്‌ട്രീം പോലെ കാണുന്ന ഒരു ക്ലിപ്പ് കാണിക്കുകയാണ് വിഡിയോയിൽ, ശബ്ദത്തിന്റെ എഐ ജനറേറ്റഡ് പതിപ്പ് ഒരു വെബ്‌സൈറ്റ് സന്ദർശിച്ച് ബിറ്റ്‌കോയിൻ നിക്ഷേപിക്കാൻ കാഴ്ചക്കാരോട് നിർദ്ദേശിക്കുകയാണ്.ഒരു ലൂപ്പിൽ പ്ലേ ചെയ്യുന്ന സന്ദേശം, നിക്ഷേപിക്കുന്ന ക്രിപ്‌റ്റോകറൻസിയുടെ ഇരട്ടി തുക തിരികെ അയയ്‌ക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.
ഒരു ഘട്ടത്തിൽ ഒരുലക്ഷത്തിലധികം കാഴ്‌ചക്കാർ സ്‌ട്രീമിലേക്ക് എത്തി (ഈ സംഖ്യകൾ ബോട്ടുകളാൽ വർദ്ധിപ്പിച്ചതിനും സാധ്യതയുണ്ട്), ലൈവ് നൗ ശുപാർശകളിൽ ആദ്യം എത്തിച്ചു. ഈ യുട്യൂബ് ചാനൽ കാണിക്കുന്നത് ടിംകുക്കിന്റെ മുഖചിത്രത്തോടെ മറ്റൊരു തെറ്റായ പേജാണ് , പങ്കെടുക്കുന്നവർക്ക് വലിയ അളവിൽ ക്രിപ്‌റ്റോകറൻസി (50,000 ETH, 5,000 BTC) നേടാനുള്ള അവസരം വാഗ്ദാനം ചെയ്യുന്നു.
നൽകിയിരിക്കുന്ന വിലാസത്തിലേക്ക് ഒരു നിശ്ചിത തുക ക്രിപ്‌റ്റോകറൻസി അയയ്ക്കുന്നതിലൂടെ, പങ്കാളികൾക്ക് പ്രതിഫലമായി ഇരട്ടി തുക ലഭിക്കുമെന്ന് ഇത് അവകാശപ്പെടുന്നു. ഇതേപോലെയുള്ള നിരവധി തട്ടിപ്പുകൾ മുൻപും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ക്രിപ്‌റ്റോകറൻസി അക്കൗണ്ടുകൾ ഒരു സർക്കാർ പിന്തുണയ്‌ക്കുന്നില്ല അതിനാൽത്തന്ന ക്രിപ്‌റ്റോ അക്കൗണ്ടിനോ ഫണ്ടിനോ എന്തെങ്കിലും സംഭവിച്ചാൽ, പണം തിരികെ ലഭിക്കാൻ സഹായമൊന്നും കിട്ടാൻ ഇടയില്ല. അതിനാൽത്തന്നെ ഓരോ വർഷവും ലക്ഷക്കണക്കിന് ഡോളറിന്റെ ക്രിപ്റ്റോ തട്ടിപ്പാണ് അരങ്ങേറുന്നത്.