ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ അവസാനമായി കണ്ടപ്പോൾ രത്തന്‍ ടാറ്റ പറഞ്ഞ കാര്യങ്ങൾ
Mail This Article
6 ഭൂഖണ്ഡങ്ങളിലായി നൂറിലേറെ രാജ്യങ്ങളിൽ പടർന്നു കിടക്കുന്നതാണ് ടാറ്റയുടെ വ്യവസായ സാമ്രാജ്യം. ഇത്തരത്തിലുള്ള അസാധാരണമായ ബിസിനസ് മാത്രമല്ല ജീവകാരുണ്യ പ്രവർത്തന പാരമ്പര്യവും അവസാനിപ്പിച്ചാണ് ഇന്ത്യയുടെ 'രത്നം' രത്തൻ ടാറ്റ മടങ്ങുന്നത്.
ടാറ്റയുടെ ദീർഘവീക്ഷണമുള്ള കാഴ്ചപ്പാടുകള്‍ സംരഭകർക്കും ഒപ്പം ഇന്ത്യയിലേക്കു കണ്ണുനടുന്ന വിദേശ കമ്പനികൾക്കും പ്രചോദനമായിരുന്നു. 2012ൽ ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു വിരമിച്ചു. ചെയർമാൻ ഇമെരിറ്റസായി വിശ്രമത്തിലായിരുന്നുവെങ്കിലും നിരവധി നിക്ഷേപ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും ഒപ്പം ടെക് കമ്പനികളുടെ തലവന്മാരുമായി സൗഹൃദ കൂടിക്കാഴ്ചകൾക്കും ഇദ്ദേഹം സമയം കണ്ടെത്തിയിരുന്നു. പരിശോധിക്കാം.
2023 ലെ ഇന്ത്യാ സന്ദർശന വേളയിൽ ടാറ്റ സൺസ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരനൊപ്പം ഗേറ്റ്‌സ് ടാറ്റയെ കണ്ടു. ഗേറ്റ്‌സും ടാറ്റയും ജീവകാരുണ്യ സംരംഭങ്ങളെക്കുറിച്ചും ആരോഗ്യം, രോഗനിർണയം, പോഷകാഹാരം എന്നീ മേഖലകളിലെ പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്തിരുന്നു. 'ഹൗ ടു പ്രിവന്റ് ദ നെക്സ്റ്റ് പാൻഡെമിക്', 'ഹൗ ടു അവൈഡ് എ ക്ലൈമറ്റ് ഡിസാസ്റ്റർ' എന്നീ പുസ്തകങ്ങളുടെ പകർപ്പുകൾ ഗേറ്റ്‌സ് ഇരുവർക്കും സമ്മാനിച്ചിരുന്നു.
2009-ൽ അമേരിക്കൻ ടോക്ക് ഷോ അവതാരകനായ ചാർലി റോസുമായുള്ള അഭിമുഖത്തിൽ ശതകോടീശ്വരനായ ഇലോൺ മസ്‌ക് രത്തൻ ടാറ്റയുടെ ആശയത്തെ പ്രശംസിച്ചു. താങ്ങാനാവുന്ന വിലയിൽ കാറുകൾ ലഭിക്കുന്നത് മികച്ച ആശയമാണെന്നാണ് മസ്‌ക് ആ അഭിമുഖത്തിൽ പങ്കുവച്ചത്.
രത്തന്‍ ടാറ്റയുടെ വിയോഗം ടാറ്റ ഗ്രൂപ്പിന് മാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും ഏറ്റവും വലിയ നഷ്ടമാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായ മുകേഷ് അംബാനി. ഇന്ത്യക്കും ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്തിനും വളരെ ദു:ഖകരമായ ദിനമാണിതെന്നും അദ്ദേഹം പറഞ്ഞു.