ADVERTISEMENT

സങ്കീര്‍ണമായ നിയമ കാര്യങ്ങളും പദങ്ങളുമെല്ലാം ലളിതമായ രീതിയില്‍ പൊതുജനങ്ങള്‍ക്കും നിയമജ്ഞര്‍ക്കും ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ  ലെക്സ്​ലെഗിസ് ((Lexlegis.ai)  ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ ഇന്‍ററാക്ട് ടൂള്‍ അവതരിപ്പിച്ചു. രാജ്യത്തെ കോടതികളില്‍ നടക്കുന്ന വ്യവഹാരങ്ങളും ഉത്തരവുകളും അനുബന്ധ രേഖകളുമെല്ലാം സാധാരണക്കാരന് മനസിലാകുന്ന തരത്തില്‍ പരിഭാഷപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കോടതി ഉത്തരവുകളുടെ താരതമ്യ പഠനം, ദീര്‍ഘ വിധി ന്യായങ്ങളിനിന്നും പ്രധാന വിശദാംശങ്ങളുടെ വേഗത്തിലുള്ള വേര്‍തിരിവ്, ഉത്തരവുകളിലെയും അനുബന്ധ രേഖകളിലെയും നിയമപരമായ ഉള്ളടക്കത്തിന്‍റെ പരിഭാഷ എന്നിവയും ഇതിലൂടെ ലഭിക്കും. നിയമ പ്രൊഫഷണലുകള്‍ക്കും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഉപകാരപ്രദമാകുന്ന രീതിയിലാണ് ഇന്‍ററാക്ട് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

നിയമ വ്യവസ്ഥകളെ ഏവര്‍ക്കും മനസിലാക്കുന്ന തരത്തില്‍ ലഘൂകരിക്കുക വഴി ലീഗല്‍ ഡോക്യുമെന്‍റേഷന്‍ മാനേജ്മെന്‍റിനെ പുതിയ തലത്തില്‍ അവതരിപ്പിക്കുകയാണ് ഇന്‍ററാക്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് ലെക്സ് ലെഗീസിന്‍റെ സ്ഥാപകന്‍ സാക്കര്‍ എസ് യാദവ് പറഞ്ഞു. വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലുള്‍പ്പടെ ഇന്‍ ഹൗസായി പ്രവര്‍ത്തിക്കുന്ന ലീഗല്‍ ടീമിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഇന്‍ററാക്ടിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച മുന്‍ ഇന്‍കം ടാക്സ് ചീഫ് കമ്മിഷണര്‍ എസ്.സി യാദവും, സാക്കര്‍ എസ് യാദവും ചേര്‍ന്നാണ് ലെക്സ് ലെഗീസ് പ്ലാറ്റ്ഫോം ആരംഭിച്ചത്.

English Summary:

LexLegis.ai Introduces ‘Interact’: A Game-Changing AI Solution for Legal Document Management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com