ADVERTISEMENT

ഉപതിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ നിർണായകമായ തിരഞ്ഞെടുപ്പ് നിമിഷങ്ങൾ ട്രോളാക്കി മാറ്റി സമൂഹ മാധ്യമങ്ങൾ. നീല ട്രോളി ബാഗും കള്ളപ്പണവുമൊക്കെ മുഖ്യവിഷയമായ പാലക്കാടും പ്രിയങ്കയുടെ ഭൂരിപക്ഷത്തെപ്പറ്റി മാത്രം ചർച്ചകൾ നടന്ന വയനാടും ചേലക്കരയുടെ മാറ്റങ്ങളും അറിയാൻ കാത്തിരുന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവന്നിരിക്കയാണ്.

പ്രിയങ്ക ഗാന്ധിയുടെ കന്നിമത്സരമെന്ന പ്രത്യേകതയും ഇത്തവണ വയനാട്ടിലുണ്ടായിരുന്നു. ചേലക്കരയിൽ പല പ്രതീക്ഷകളും മുന്നണികൾ പങ്കുവച്ചു, അതോടൊപ്പം പലപ്പോഴും പല വെല്ലുവിളികൾക്കും പാലക്കാട് സാക്ഷ്യം വഹിച്ചിരുന്നു. അതിലൊന്നായിരുന്നു ജയിച്ചതിനുശേഷം സരിൻ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ പോകുമെന്നത് അതും ട്രോളാക്കി ജ്യോതികുമാർ ചാമക്കാല രംഗത്തുവന്നു.

ചില പേജുകൾ ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ചിത്രവും തിരഞ്ഞെടുപ്പ് പ്രവചനവും സഹിതം ബഹിരാകാശ നേതാവെന്ന ക്യാപ്ഷനാണ് നൽകിയത്.കെ. സുരേന്ദ്രന്റെ പ്രവചനം ജെകെയാണെന്നാണ് ട്രോളന്മാർ പറഞ്ഞത്. പ്രേമലുവിലെ ജസ്റ്റ് കിഡിങ്!.

election-troll1 - 1
English Summary:

From polls to trolls: How Malayalam meme pages are reacting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com