ജോലി ഉപേക്ഷിച്ചു പുതുമയാർന്ന സംരംഭം തുടങ്ങിയ ടെക് പ്രഫഷണൽ, ഇപ്പോൾ ഒന്നരക്കോടിയുടെ വിറ്റുവരവ്

Mail This Article
ആത്മവിശ്വാസവും ഒപ്പം കലയും ഇതായിരുന്നു, മികച്ച വരുമാനമുള്ള ജോലി ഉപേക്ഷിച്ചു സംരംഭം തുടങ്ങുമ്പോൾ ഹർഷയുടെ കൈവശമുണ്ടായിരുന്നത്. വരച്ചു വരച്ചു തെളിഞ്ഞ ഒരാശയം, അൽപ്പം ബിസിനസ് മേമ്പൊടി ചേർത്ത് ആത്മവിശ്വാസത്തിന്റെ വളവുമിട്ടപ്പോൾ, സൗഹൃദ സദസുകളിലൂടെ വളർന്നു, ലോകമെമ്പാടും എന്ന നിലയിലേക്കു പടരുകയാണ്. ഐടി സെക്ടറിലെ വരുമാനമുള്ള ജോലി വിട്ടെറിഞ്ഞു ഹർഷ പുതുശ്ശേരി തുടങ്ങിയ ഐറാലൂം എന്ന ബ്രാൻഡിന്റെ കഥ ഇങ്ങനെ
ചെറുപ്പത്തിലേ വരയ്ക്കുമായിരുന്ന ഹർഷ നിരവധി പെയ്ന്റിംങ് എക്സിബിഷനുകളിൽ പങ്കെടുത്തിരുന്നു. സുഹൃത്തുക്കളിൽനിന്നും ചെറിയ ഓർഡറുകൾ ലഭിക്കുകയും ചെയ്തിരുന്നു. ജോലി ചെയ്യവേ ചെറിയ തോതിൽ സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു സംരഭക ലോകത്തെ യാത്ര തുടങ്ങിയത്.
ബയോടെക്നോളജി ബയോ കെമിക്കൽ എൻജിനീയറിങ് ബിരുദമുള്ള ഹർഷ പുതുശ്ശേരി 2019ൽ രണ്ടും കൽപ്പിച്ച് ജോലിയുപേക്ഷിച്ചു പ്ലാസ്റ്റിക്കിനു ബദലായുള്ള ഉൽപ്പന്നങ്ങൾ നിർമിച്ചു വിപണിയിലിറക്കാനായിരുന്നു പദ്ധതി.
ഹോം ഡെക്കർ, ഓഫീസ് സ്റ്റേഷനറി, ഗിഫ്റ്റിങ് തുടങ്ങിയവയ്ക്കെല്ലാം പരിസ്ഥിതി സൗഹാര്‍ദമുഖം കൊണ്ടുവരാനുള്ള ആശയം രൂപപ്പെട്ടു.
കോട്ടൺ, ജ്യൂട് ,ബാംബു, ചിരട്ട, പേപ്പർ തുടങ്ങിയവ ഉപയോഗിച്ചുള്ള ബദൽ ഉൽപ്പന്നങ്ങളും കസ്റ്റമൈസ്ഡ് ഗിഫ്റ്റുകളുടെ നിര്‍മാണം.പ്രവർത്തനം തുടങ്ങി അധികം വൈകാതെ നേട്ടങ്ങളുടെ പട്ടികയിൽ ഐറാലൂം ഇടംപിടിച്ചു.
യുണൈറ്റഡ് നേഷന്റെ ഡെവലപ്മെന്റ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബെസ്റ്റ് സോഷ്യൽ ഇംപാക്ട് സ്റ്റാർട്ടപ്പായി ഐറാലൂം മാറി. ഐഐഎം ബെംഗലൂരുവിലെ ഗോൾഡ് മാൻ സാക്സ് 10000 വിമൻ പ്രോഗ്രാമിലും ഫിനാൻഷ്യൽ ഫോർ ഗ്രോത് പ്രോഗ്രാമിലും ഐറാലും തിരഞ്ഞെടുക്കപ്പെട്ടു.

കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 11 സ്റ്റാർട്ടപ്പുകളുടെ പട്ടികയിലാണ് ഈ കമ്പനി ഇടംപിടിച്ചത്. സ്റ്റാർട്ട്അപ്പ് മിഷൻ, ഐഐഎം കോഴിക്കോട്, ഡിജിറ്റൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങിലൊക്കെ ഇൻകുബേഷനും പിന്തുണയും ഹർഷയുടെ കമ്പനിക്ക് ലഭിക്കുന്നുണ്ട്. നിരവധി ഗ്രാന്റുകളും ഇതിനോടകം ഹർഷയുടെ ബ്രാൻഡിന് ലഭിച്ചു കഴിഞ്ഞു
ഡിസൈനർ സഞ്ചികളിൽ തുടങ്ങി കരകൗശല വസ്തുക്കളും ഉൾപ്പെടുത്താൻ ആരംഭിച്ചു. കോവിഡ് കൊണ്ടുപോയ കാലം ഓൺലൈന്‍ ബ്രാൻഡിങിനായി പരിശ്രമിച്ചു. 2019ൽ പ്ലാസ്റ്റിക് നിരോധനം വന്നതോടെ കേവലം ഹോബിയായിത്തുടങ്ങിയ സംരംഭം വിപുലമായിത്തുടങ്ങി. കോട്ടൺ സഞ്ചിപോലെയുള്ളവയ്ക്കു ഓർഡറുകൾ ധാരാളം ലഭിച്ചു.സഹോദരൻ നിഥിന്റെ പിന്തുണയോടെ പ്രകൃതിദത്ത വസ്തുക്കളിൽ നിന്ന് നിർമ്മിച്ച പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഇ–കൊമേഴ്സ് വെബ്സൈറ്റാക്കി സംരംഭം വിപുലീകരിച്ചു.
സ്റ്റാർട് അപ് മിഷന്റെ ഭാഗമായി പ്രവർത്തനം തുടങ്ങിയതിനാൽത്തന്നെ മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികളിൽനിന്നും ഓർഡറുകൾ വന്നു.കരകൗശല സംഘങ്ങളെയെല്ലാം ഏകോപിപ്പിക്കാനായി. വിവിധ മേഖലയിലുള്ള നിരവധി കരകൗശല വിദഗ്ദർ ഐറാലൂമിനോട് സഹകരിക്കുന്നുണ്ട്.
ഏകദേശം ഒന്നരക്കോടി രൂപയുടെ വിറ്റുവരവെന്ന നേട്ടത്തിലേക്കാണ് ഐറാലൂം എന്ന ബ്രാൻഡ് എത്തിച്ചേർന്നിരിക്കുന്നത്.
വിദേശ രാജ്യങ്ങളിലേക്കു എക്സ്പോർടിങ് തുടങ്ങിയിട്ടുണ്ട്. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ബ്ലോക് ചെയ്ൻ, എഐ എന്നിവ ഉപയോഗിച്ച് ട്രെയിസബിലിറ്റി സംവിധാനവും സജ്ജീകരിച്ചിരിക്കുന്നു.
ടെക്സ്പെക്റ്റേഷൻ ഡിജിറ്റൽ സംഗമം
ഡിജിറ്റൽ ലോകത്തെ പുതുപുത്തൻ സാധ്യതകളുൾപ്പെടെ ചർച്ച ചെയ്ത് ആശയങ്ങളുടെ അലകടൽ തീർക്കുന്ന മനോരമ ഓണ്‍ലൈൻ ടെക്സ്പെക്റ്റേഷൻ ഡിജിറ്റൽ സംഗമം ഫെബ്രുവരി 7ന് കൊച്ചിയിൽ നടക്കും. "ട്രാൻസ്ഫോമിങ് ഫ്യൂച്ചർ; എഐ ഫോർ എവരിഡേ ലൈഫ്" എന്ന തീമിലാണ് കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സംഗമം ടെക്സ്പെക്റ്റേഷസിന്റെ ആറാം പതിപ്പ് അരങ്ങേറുക. ജെയ്ൻ യൂണിവേഴ്സിറ്റി കൊച്ചിയും ഗൂഗിൾ ഇന്ത്യയുമാണ് മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന ടെക്സ്പെക്‌റ്റേഷന്‍സിന്റെ പ്രായോജകർ. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും സീറ്റ് റിസർവ് ചെയ്യാനും: https://www.techspectations.com/
അനുദിനം മാറുന്ന ഡിജിറ്റൽ ലോകത്തെ പുതുപുത്തൻ സാധ്യതകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വമ്പൻ മാറ്റങ്ങള്‍, വാർത്തകളുടെ ലോകത്തെ എഐ പ്രതീക്ഷകൾ, ഡാറ്റ അനലറ്റിക്സിന്റെ വിസ്മയലോകം സ്റ്റാർട്ടപ്പുകൾക്കും വൻകിട ബ്രാൻഡുകൾക്കും വേദിയൊരുക്കുന്ന ഇന്ത്യയിലെയും കേരളത്തിലെയും സംരംഭക വിപ്ലവങ്ങൾ തുടങ്ങിവയെല്ലാം ഇത്തവണ ചർച്ചയാകും. കേരളത്തിന്റെ ടെക് സാധ്യതകളും മുന്നേറ്റങ്ങളും ചർച്ച ചെയ്യുന്ന പ്രത്യേക സംവാദവുമുണ്ടാകും.
ഒരു പുതിയ ഡിജിറ്റല്‍ ലോകത്തെ ഉൾക്കൊണ്ട്, അതിന്റെ കുതിപ്പിനൊപ്പം മുന്നേറാൻ വഴികാട്ടുന്ന ചർച്ചകൾക്കു വേദിയൊരുക്കുകയാണ് മനോരമ ഓൺലൈൻ ഡിജിറ്റൽ ഉച്ചകോടി ടെക്സ്പെക്‌ടേഷന്‍സിന്റെ ലക്ഷ്യം. 2016ൽ ആരംഭിച്ച ഈ ഡിജിറ്റൽ സംഗമം വൈവിധ്യമാർന്ന തീമുകളോടെ 2018, 2020, 2021, 2023 വർഷങ്ങളില്‍ ഗംഭീരമായി അരങ്ങേറിയിരുന്നു.
പ്രമുഖ കമ്പനികളുടെ സിഇഒമാർ, സിടിഒമാർ, സിഎക്സ്ഒമാർ, വിപിമാർ, സീനിയർ മാനേജർമാർ, ഡയറക്ടർമാർ, ബോർഡ് അംഗങ്ങൾ, മാനേജർമാർ, തലവന്മാർ, ഐടി എൻജിനീയർമാർ, ഡവലപ്പർമാർ, സംരംഭകർ, ബിസിനസ് പങ്കാളികൾ, ഡിജിറ്റൽ മാർക്കറ്റിങ് പ്രഫഷനലുകൾ, പ്രഫസർമാർ, ഗവേഷകർ, വിദ്യാർഥികൾ, സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസ് കൺസൽറ്റന്റുമാർ, എക്സിക്യൂട്ടീവുകൾ തുടങ്ങിയവർ ടെക്സ്പെക്ടേഷൻസിന്റെ ഭാഗമാകും.
അവസരങ്ങളുടെ കൈപിടിച്ചു മുന്നേറാൻ സഹായിക്കുന്ന ചർച്ചകൾക്കു വേദിയൊരുക്കിയണ് മനോരമ ഓൺലൈൻ ‘ടെക്സ്പെക്‌റ്റേഷന്‍സ്’ ഡിജിറ്റൽ ഉച്ചകോടിയുടെ അഞ്ചാം പതിപ്പ് 2023ൽ കൊച്ചിയിൽ കൊടിയിറങ്ങിയത്. ‘മനോരമ ഓൺലൈനിന്റെ 25 വർഷങ്ങൾ: നവ ഡിജിറ്റൽ ക്രമത്തിന്റെ ഉൾക്കൊള്ളൽ, പരിണാമം, കുതിപ്പ്’ എന്നതായിരുന്നു വിഷയം.