ആയിരക്കണക്കിന് സോഷ്യൽമീഡിയ ഇന്‍ഫ്ലുവൻസേഴ്സിന് ഗോൾഡൻ വിസ; അവസരങ്ങളുടെ ലോകം തുറന്ന് ദുബായ്

Mail This Article
രാജ്യത്തേക്ക് പതിനായിരത്തോളം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെ ആകർഷിക്കാനുള്ള പദ്ധതികളുമായി യുഎഇ. വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റിന്റെ ഭാഗമായി ദുബായിലെ എമിറേറ്റ്സ് ടവേഴ്സിൽ ക്രിയേറ്റേഴ്സ് എച്ച്ക്യു ആരംഭിച്ചു.
പ്രതിവർഷം 300 ഇവന്റുകളും വർക്ഷോപ്പുകളും സംഘടിപ്പിക്കും, യുഎഇ ഗോൾഡൻ വിസ അപേക്ഷകൾ, റി ലൊക്കേഷൻ പിന്തുണ, കമ്പനി റജിസ്ട്രേഷൻ എന്നിവയ്ക്കുള്ള സഹായം ഉൾപ്പെടെ അംഗങ്ങൾക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ക്രിയേറ്റീവ് ക്യാംപ്, മെന്റര്‍ഷിപ്, ഫണ്ടിങ്, വർക്ഷോപ്,വിഡിയോ പ്രൊഡക്ഷൻ, ഓഡിയൻസ് എൻഗേജ്മെന്റ്, മോണിടൈസേഷൻ, സ്പോൺസർഷിപ് തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം ഇടമുണ്ടായിരിക്കും. മെറ്റാ, ടിക് ടോക്ക്, എക്‌സ്, സ്‌പോട്ടർ, ക്രിയേറ്റർ നൗ, ട്യൂബ് ഫിൽട്ടർ, എപ്പിഡെമിക് സൗണ്ട്, ന്യൂ മീഡിയ അക്കാദമി എന്നിവയുൾപ്പെടെയുള്ള പ്രമുഖ സമൂഹമാധ്യമ സ്ഥാപനകളിൽനിന്നും കമ്പനികളിൽനിന്നുമുള്ള പിന്തുണകളും ലഭിക്കും.