ക്രിപ്റ്റോ വോലറ്റുകൾ ഒട്ടും സുരക്ഷിതല്ല, തട്ടിയത് 2000 കോടി രൂപ; പിന്നിൽ ഉത്തരകൊറിയൻ ഹാക്കർമാർ!

Mail This Article
×
ഇന്ത്യൻ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് ആയ വസിർഎക്സിൽ നിന്ന് 2,000 കോടി രൂപയുടെ ക്രിപ്റ്റോകറൻസി തട്ടിയെടുത്തതിനു പിന്നിൽ ഉത്തര കൊറിയയിലെ ഹാക്കർമാരാണെന്ന് യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയുടെ സംയുക്ത പ്രസ്താവന.
വസിർഎക്സിനു പുറമേ മറ്റ് പല ക്രിപ്റ്റോ പ്ലാറ്റ്ഫോമുകൾക്കു നേരെയുണ്ടായ സൈബർ ആക്രമണത്തിനു പിന്നിലും ഇവരാണെന്ന് പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ജൂലൈയിലാണ് വസിർഎക്സിൽ നിന്ന് പണം തട്ടിയത്. ഒട്ടേറെ ഉപയോക്താക്കളുടെ ആസ്തി ഒരുമിച്ചു സൂക്ഷിക്കുന്ന മൾട്ടി–സിഗ്നേച്ചർ വോലറ്റുകളിലൊന്നാണ് ഹാക്ക് ചെയ്യപ്പെട്ടത്.
English Summary:
North Korea hackers are accused of stealing ₹2,000 crore in cryptocurrency from WazirX. A joint statement from the US, Japan, and South Korea implicates them in this and other crypto platform attacks.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.