വാട്സാപ് ഡേറ്റ പരസ്യത്തിനായി, മെറ്റയ്ക്കുള്ള വിലക്കിനു സ്റ്റേ; പക്ഷേ 213.14 കോടി രൂപ പിഴ

Mail This Article
×
ന്യൂഡൽഹി∙ വാട്സാപ് ഉപയോക്താക്കളിൽ നിന്നു ശേഖരിക്കുന്ന ഡേറ്റ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം പോലുള്ള സഹോദര പ്ലാറ്റ്ഫോമുകളുമായി പങ്കുവയ്ക്കുന്നതിന് മെറ്റയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് ദേശീയ കമ്പനി നിയമ അപ്‌ലറ്റ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു.
ഇക്കഴിഞ്ഞ നവംബറിലാണ് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) 5 വർഷത്തേക്ക് ഡേറ്റ പങ്കുവയ്ക്കൽ വിലക്കിയത്. ഇതിന്റെ പേരിൽ മെറ്റയ്ക്ക് 213.14 കോടി രൂപ പിഴയിടുകയും ചെയ്തിരുന്നു. ഇന്ത്യയിൽ വാട്സാപ്പിൽ നിന്നു ശേഖരിക്കുന്ന ഡേറ്റ പരസ്യ ആവശ്യത്തിനു മറ്റു പ്ലാറ്റ്ഫോമുകളുമായി പങ്കുവയ്ക്കുന്നതാണ് കേസിന് കാരണമായത്.
വിലക്ക് മരവിപ്പിച്ചെങ്കിലും പിഴയുടെ കാര്യത്തിൽ മാറ്റമില്ലെന്ന് ട്രൈബ്യൂണൽ അറിയിച്ചു. 2 ആഴ്ചയ്ക്കകം പിഴത്തുകയുടെ പകുതി വാട്സാപ് അടയ്ക്കണം.
English Summary:
WhatsApp Data Sharing: Meta's data sharing ban is temporarily stayed. The NCLAT upheld the ₹213.14 crore fine, but paused the five-year ban on data sharing with Facebook and Instagram, giving WhatsApp two weeks to pay half the penalty.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.