'അടിച്ചോണ്ട് പോയാലും ഉപയോഗിക്കാൻ ബുദ്ധിമുട്ടാന്നേ'; ആപ്പിളിനെ മറികടക്കുന്ന തെഫ്റ്റ് പ്രൊട്ടക്ഷന് സംവിധാനവുമായി ഗൂഗിൾ

Mail This Article
ഫൈൻഡ് മൈ ഡിവൈസും ബയോമെട്രിക് ലോക്കുമൊക്കെ ഉണ്ടായിട്ടും ഫോൺ മോഷ്ടാക്കൾക്ക് ചാകരയാണ്. ലക്ഷങ്ങൾ വിലവരുന്ന ഫോണുകളാണ് ഓരോ മ്യൂസിക് പരിപാടികളിലും നഷ്ടമാകുന്നത്. എന്നാൽ ഇത്തരം കള്ളന്മാരെ കുടുക്കാൻ ഐഡന്റിറ്റി ചെക് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. പിക്സൽ, സാംസങ് ഫോണുകളിലേക്കാണ് ആദ്യഘട്ടത്തിൽ ഈ ഫീച്ചർ എത്തുക.
ഈ സംവിധാനം എനേബിൾ ആണെങ്കിൽ ട്രസ്റ്റഡ് ലൊക്കേഷനുകൾക്ക് പുറത്താണെങ്കിൽ( വീട്, ഓഫീസ് തുടങ്ങിയ വിശ്വസനീയമായ സ്ഥലങ്ങള്‍ക്കുള്ളിൽ ആണെങ്കിൽ ഫോൺ അൺലോക് ചെയ്ത് സൂക്ഷിക്കാവുന്ന ഓപ്ഷനാണ് ഇത്) ബയോമെട്രിക് ഓതന്റിക്കേഷൻ ആവശ്യമായി വരും.
ഗൂഗിൾ പാസ്വേഡ് മാനേജർ, പിൻ, പാറ്റേൺ പോലുള്ള സ്ക്രീൻ ലോക് ഫീച്ചറുകൾ, ബയോമെട്രിക് മാറ്റാൻ , ഫൈൻഡ് മൈ ഡിവൈസ്, ഫാക്ടറി റിസെറ്റ് എന്നീ പ്രവർത്തനങ്ങൾക്കെല്ലാം ബയോമെട്രിക് പ്രാമാണീകരണം ആവശ്യമായി വരും. അതായത് പാസ്വേർഡ് ആക്സസ് ഉണ്ടെങ്കിലും ശരിയായ ഉടമയ്ക്കു മാത്രമേ മാറ്റങ്ങൾ വരുത്താൻ കഴിയൂ.

∙ക്രമീകരണങ്ങളിലേക്ക് പോകുക.
∙ഗൂഗിൾ ടാപ്ചെയ്യുക,ഓൾ സർവീസ്, തെഫ്റ്റ് പ്രൊട്ടക്ഷൻ എന്നിവ എടുക്കക
∙ഐഡൻന്റിന്റി ചെക്കിൽ ടാപ്പ് ചെയ്യുക. ഒപ്പം ഒരു ഗൂഗിൾ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക.
∙ഇതുവരെ സ്‌ക്രീൻ ലോക്ക് ചെയ്‌തിട്ടില്ലെങ്കിൽ, ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫെയ്സ് അൺലോക്ക് പോലുള്ള ബയോമെട്രിക്‌സ് ചേർക്കുക.
∙വീടോ ജോലിസ്ഥലമോ പോലെ നിങ്ങളുടെ വിശ്വസനീയമായ സ്ഥലങ്ങൾ ചേർക്കുക.
∙പൂർത്തിയാക്കിയ ശേഷം ടാപ്പ് ചെയ്യുക.
ഫീച്ചർ പ്രവർത്തനരഹിതമാക്കാൻ
∙ഐഡന്റിറ്റി ചെക്കിലേക്ക് പോയി ടോഗിൾ പ്രവർത്തനരഹിതമാക്കുക. വിശ്വസനീയമായ സ്ഥലങ്ങളിൽ നിന്ന് അകലെയാണെങ്കിൽ, ബയോമെട്രിക്സ് അല്ലെങ്കിൽ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ഇത് നിങ്ങളാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.