സൗണ്ട് പേ ഫീച്ചർ ഫോണിൽത്തന്നെ! യുപിഐ സൗണ്ട് ബോക്സ് വിപണി കയ്യടക്കാൻ ജിയോ

Mail This Article
×
ന്യൂഡൽഹി∙ കച്ചവടസ്ഥാനങ്ങളിലെ യുപിഐ സൗണ്ട് ബോക്സ് വിപണി കയ്യടക്കാൻ റിലയൻസ് ജിയോ ഒരുങ്ങുന്നു.ജിയോ ഭാരത് ഫോണുള്ള കച്ചവടക്കാർക്ക് പണം അക്കൗണ്ടിൽ ലഭിക്കുമ്പോൾ സൗണ്ട് ബോക്സിലേതിനു സമാനമായ അറിയിപ്പ് (സൗണ്ട് പേ ഫീച്ചർ) ഫോണിൽ തന്നെ ലഭിക്കും. ചുരുക്കത്തിൽ സൗണ്ട് ബോക്സ് നിർബന്ധമില്ല. നാളെ ഈ സേവനം ആരംഭിക്കും.
നിലവിൽ ഓരോ വർഷവും ഏകദേശം 1,500 രൂപ നൽകിയാണ് വ്യാപാരികൾ പല കമ്പനികളുടെ സൗണ്ട്ബോക്സുകൾ നിലനിർത്തുന്നത്. എന്നാൽ പുതിയ സേവനം ആജീവനാന്തകാലം സൗജന്യമായി നൽകുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. സൗണ്ട് ബോക്സിനായി പണമടയ്ക്കുന്ന 5 കോടി വ്യാപാരികൾക്കെങ്കിലും ഇതിന്റെ ഗുണം ലഭിക്കുമെന്ന് കമ്പനി ചൂണ്ടിക്കാട്ടി. 699 രൂപ മുതലാണ് ജിയോഭാരത് ഫോണിന്റെ വില.
English Summary:
Reliance Jio's free UPI sound box alternative for Jio Bharat phone users eliminates annual fees for millions of merchants. This innovative sound pay feature provides on-screen payment confirmations, saving businesses money starting tomorrow.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.