ഐഫോണിൽ പോൺ ആപ്, എതിർപ്പും ആശങ്കയും പ്രകടിപ്പിച്ച് ആപ്പിള്‍; അറിയേണ്ടതെല്ലാം

Mail This Article
ഐഫോണുകളിലും ഐപാഡുകളിലും പോൺ ആപ്പുകൾ ലഭ്യമാകുന്നതില്‍ ആശങ്കയും എതിർപ്പും അറിയിക്കുകയാണ് ആപ്പിൾ.യൂറോപ്യൻ യൂണിയനിലെ ആപ്പിളിന്റെ ഐഒഎസ് ഉപയോക്താക്കൾക്ക് ആദ്യമായി ഒരു അഗ്രഗേറ്റർ പോൺ ആപ്പ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞു.
പരസ്യങ്ങളും ട്രാക്കിങുമില്ലാതെ മുതിർന്നവർക്കുള്ള ഉള്ളടക്കം ബ്രൗസ് ചെയ്യാനുള്ള തേർഡ് പാർട്ടി ആപ്പാണ് ഇപ്പോൾ യൂറോപ്യൻ യൂണിയനില്‍ ഐഫോണിലും ലഭ്യമായിത്തുടങ്ങിയത്. AltStore PAL എന്ന മൂന്നാം കക്ഷി ആപ് സ്റ്റോർ വഴിയാണ് പുതിയ ഡിജിറ്റിൽ മാർക്കറ്റിങ് ആക്ട് എന്ന നിർബന്ധിതമായ സംവിധാനം പ്രകാരം ലഭ്യമായിത്തുടങ്ങിയത്.
പോൺ ആപ്പുകൾ യൂറോപ്യൻ യൂണിയൻ ഉപയോക്താക്കൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക്, സൃഷ്ടിക്കുന്ന സുരക്ഷാ അപകടസാധ്യതകളെക്കുറിച്ച് വളരെയധികം ആശങ്കാകുലരാണെന്നാണ് ആപ്പിൾ പറയുന്നത്.

ഐഫോണുകൾ നിർമിക്കാൻ തുടങ്ങിയതുമുതൽ, ആപ്് സ്റ്റോറിൽ നിന്ന് പോൺ ആപ്പുകളെ അകറ്റി നിർത്താൻ ആപ്പിൾ കഠിനമായി പരിശ്രമിച്ചിട്ടുണ്ട്, എന്നാൽ യൂറോപ്യൻ യൂണിയനിലെ ഡിജിറ്റൽ മാർക്കറ്റ്സ് ആക്റ്റ് ടെക് ഭീമനെ അതിന്റെ സ്വന്തം ആപ്പിന്റെ അപ്രമാദിത്വം ഒഴിവാക്കാനും മറ്റ് ആപ് സ്റ്റോറുകൾ ഉയർന്നുവരാനും അനുവദിച്ചു.
ആപ്പിളിന്റെ നോട്ടറൈസേഷൻ പ്രക്രിയ പോലുള്ള ചില സുരക്ഷാ മാനദണ്ഡങ്ങൾ ആപ്പുകൾ പൂർത്തിയാക്കിയാലേ ഈ ആപ്പുകൾക്ക് ഐഫോണിൽ പ്രവർത്തിക്കാനാകൂ. എന്നാൽ ഈ അവലോകനം മറികടന്നിരിക്കുകയാണ് ഹോട് ടബെന്ന അഗ്രഗേറ്റർ ആപ്.
മിക്ക സ്മാർട്ട്‌ഫോണുകളിലും ബിൽറ്റ്-ഇൻ രക്ഷാകർതൃ നിയന്ത്രണങ്ങളുണ്ട്. ഐഫോണുകളിൽ, സ്‌ക്രീൻ സമയം ഉപയോഗിച്ച് സ്‌ക്രീൻ ഉള്ളടക്കം, ആപ് ഡൗൺലോഡുകൾ, വെബ് ആക്‌സസ് എന്നിവ നിയന്ത്രിക്കാനാകും.