ADVERTISEMENT

ഇൻസ്റ്റഗ്രാമിൽ റീലുകൾ ഇല്ലായിരുന്നെങ്കിൽ എങ്ങനെയുണ്ടായിരിക്കും. അത്തരമൊരു നീക്കത്തിനൊരുങ്ങുകയാണോ കമ്പനി. എന്തായാലും റീലുകൾ പൂര്‍ണമായും ആപ്പിൽ ഒഴിവാക്കില്ല, പക്ഷേ പ്രത്യേകം റീൽ ആപ് അവതരിപ്പിച്ചേക്കുമെന്ന് ദ് ഇൻഫോർമേഷന്റെ റിപ്പോർട്ട്. 

ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്കിന്റെ ഭാവി യുഎസിൽ അനിശ്ചിതത്വത്തിലായതിനാലാണ്, ഇൻസ്റ്റഗ്രാം അതിന്റെ ഷോർട്ട്-ഫോം വിഡിയോ ഫീച്ചറായ റീൽസിനെ ഒരു പ്രത്യേക ആപ്പായി അവതരിപ്പിക്കുന്നതിനെക്കുറിച്ച് പരിഗണിക്കുന്നതത്രെ. എന്തായാലും ഇക്കാര്യത്തിൽ മെറ്റ പ്രതികരിച്ചിട്ടില്ല.

ജനുവരിയിൽ, എഡിറ്റ്സ് എന്ന പേരിൽ ഒരു പുതിയ വിഡിയോ എഡിറ്റിങ് ആപ് മെറ്റ  പ്രഖ്യാപിച്ച്. ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള വിഡിയോ എഡിറ്റിങ് ആപ്പായ ക്യാപ്കട്ടിന്റെ ഉപയോക്തൃ അടിത്തറയുടെ ഒരു പങ്ക് സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

ടിക് ടോക്കുമായി മത്സരിക്കുക എന്ന ലക്ഷ്യത്തോടെ 2018-ൽ മെറ്റാ ലാസോ എന്ന ഒരു ഒറ്റപ്പെട്ട വിഡിയോ ഷെയറിങ് ആപ് ഫെയ്സ്ബുക് പരീക്ഷിച്ചിരുന്നു, എന്നാൽ ആപ്പിന് കാര്യമായ പ്രചാരം ലഭിച്ചില്ല, തുടർന്ന് കമ്പനി അത് അടച്ചുപൂട്ടി.

English Summary:

Could Instagram launch a separate app for Reels? A new report suggests Meta may be considering this move due to TikTok's uncertain future, highlighting the intense competition in the short-form video market.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com