20 ജീവനക്കാർക്കെതിരെ നടപടിയെടുത്ത് മെറ്റ; നടപടി അന്വേഷണത്തിന് പിന്നാലെ, അമ്പരന്ന് സഹപ്രവർത്തകർ

Mail This Article
ഫെയ്സ്ബുകിന്റെ മാതൃസ്ഥാപനമായ മെറ്റ 20 ജീവനക്കാർക്കെതിരെ 'ഉടനടി പിരിച്ചുവിടൽ' നടപടി സ്വീകരിച്ചതായി റിപ്പോർട്ട്. കമ്പനിയുടെ ഭാവി പദ്ധതികളുടെയും മീറ്റിങുകളുടെയും നിർണായക രഹസ്യങ്ങൾ പുറത്തുവിട്ടതിനെത്തുടർന്നാണ് നടപടി.
ആന്തരിക വിവരങ്ങൾ ചോർത്തുന്നത് കമ്പനി പോളിസികൾക്ക് വിരുദ്ധമാണെന്ന് കമ്പനിയിൽ പ്രവേശിക്കുമ്പോൾത്തന്നെ പറയുകയും ഇടയ്ക്ക് ഓർമിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നതായി മെറ്റ വക്താവ് ഡേവ് ആർനോൾഡ് ദ് വെർജിനോട് പറഞ്ഞു.
ചില വിവരങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് അടുത്തിടെ ഒരു അന്വേഷണം നടത്തുകയും കമ്പനിക്ക് പുറത്ത് രഹസ്യ വിവരങ്ങൾ പങ്കുവെച്ചതിന് ഏകദേശം 20 ജീവനക്കാരെ പിരിച്ചുവിട്ടതായും, കൂടുതൽ പേർക്കെതിരെ നടപടി പ്രതീക്ഷിക്കുന്നതായും ആർനോൾഡ് പറഞ്ഞു.
കമ്പനിയുടെ ആഭ്യന്തര വിവരങ്ങൾ ഇത്തരത്തിൽ ചോർത്തുന്നത് ഗുരുതരമായ തെറ്റായാണ് മെറ്റ കണക്കാക്കുന്നത്. ജീവനക്കാർക്ക് കമ്പനിയിൽ ചേരുമ്പോൾ തന്നെ ഇതിനെക്കുറിച്ച് വ്യക്തമായ നിർദ്ദേശം നൽകുന്നുണ്ട്. ഇത്തരം
കമ്പനിയുടെ ഭാവി പദ്ധതികളെയും വളർച്ചയെയും തടസ്സപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മെറ്റ അറിയിച്ചു.