ആരും കേൾക്കാതെ വോയ്സ് മെസേജ് മനസിലാക്കാം;വാട്സാപ് ഉപയോഗിക്കുന്നവർ അറിയേണ്ടത്

Mail This Article
ഇന്ത്യയിലെ ഉപയോക്താക്കൾക്കായി വോയ്സ് മെസേജ് ട്രാൻസ്ക്രിപ്ഷൻ അവതരിപ്പിച്ചു വാട്സാപ്. വോയ്സ് സന്ദേശങ്ങളുടെ ഉള്ളടക്കങ്ങൾ കേൾക്കാനാവാത്ത സാഹചര്യങ്ങളിൽ ടെക്സ്റ്റായും ഉള്ളടക്കം മനസിലാക്കാം.2024 നവംബറിൽ പ്രഖ്യാപിച്ച ഈ സവിശേഷത ഇപ്പോൾ ഇന്ത്യയിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ലഭ്യമാണ്, ഉടൻ തന്നെ ഐഒഎസ് ഉപയോക്താക്കൾക്കും ലഭ്യമാകും.
ശബ്ദമയമായ അന്തരീക്ഷത്തിലോ മൾട്ടിടാസ്കിങ് സമയത്തോ പോലെയുള്ള വോയ്‌സ് സന്ദേശം കേൾക്കുന്നത് അസൗകര്യമുള്ള സാഹചര്യങ്ങളിൽ വായിച്ചു മനസിലാക്കാം. ഔദ്യോഗികമായി ലിസ്റ്റുചെയ്‌തിരിക്കുന്ന ഭാഷാ ഓപ്ഷനുകളിൽ ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ എന്നിവ ഉൾപ്പെടുന്നു.
ചില സന്ദർഭങ്ങളിൽ ഹിന്ദിയിലുള്ള വോയ്‌സ് സന്ദേശങ്ങൾക്കുള്ള ടെക്സ്റ്റ് ട്രാൻസ്ക്രിപ്റ്റുകൾ ആപ് കാണിക്കുന്നുണ്ടെങ്കിലും, നിലവിൽ ഹിന്ദിക്ക് ഔദ്യോഗിക പിന്തുണയില്ല. ഭാഷാ ഓപ്ഷനുകൾ വികസിപ്പിക്കുന്നതിനാൽ കൂടുതൽ ഭാഷകൾ ആപ്പിലേക്ക് അധികം വൈകാതെ എത്തിയേക്കും.